unfoldingWord 48 - യേശു വാഗ്ദത്ത മശീഹ ആകുന്നു
خاکہ: Genesis 1-3, 6, 14, 22; Exodus 12, 20; 2 Samuel 7; Hebrews 3:1-6, 4:14-5:10, 7:1-8:13, 9:11-10:18; Revelation 21
اسکرپٹ نمبر: 1248
زبان: Malayalam
سامعین: General
مقصد: Evangelism; Teaching
Features: Bible Stories; Paraphrase Scripture
حالت: Approved
اسکرپٹ دوسری زبانوں میں ترجمہ اور ریکارڈنگ کے لیے بنیادی رہنما خطوط ہیں۔ انہیں ہر مختلف ثقافت اور زبان کے لیے قابل فہم اور متعلقہ بنانے کے لیے ضرورت کے مطابق ڈھال لیا جانا چاہیے۔ استعمال ہونے والی کچھ اصطلاحات اور تصورات کو مزید وضاحت کی ضرورت ہو سکتی ہے یا ان کو تبدیل یا مکمل طور پر چھوڑ دیا جائے۔
اسکرپٹ کا متن
ദൈവം ലോകത്തെ സൃഷ്ടിച്ചപ്പോള്‍, എല്ലാ കാര്യങ്ങളും പരിപൂര്‍ണമായിരുന്നു ഉത്തമമായിരുന്നു. പാപം ഇല്ലായിരുന്നു. ആദാമും ഹവ്വയും പരസ്പരം സ്നേഹിച്ചു, അവര്‍ ദൈവത്തെയും സ്നേഹിച്ചു. രോഗമോ മരണമോ ഉണ്ടായിരുന്നില്ല. ലോകം ഇപ്രകാരം ആയിരിക്കണമെന്നാണ് ദൈവം ആഗ്രഹിച്ചിരുന്നത്.
തോട്ടത്തില്‍ വെച്ച് സാത്താന്‍ പാമ്പില്‍ കൂടെ ഹവ്വയോടു സംസാരിച്ചു, എന്തുകൊണ്ടെന്നാല്‍ അവന്‍ അവളെ വഞ്ചിക്കണമെന്ന് ആഗ്രഹിച്ചു. അങ്ങനെ അവളും ആദാമും ദൈവത്തിന്നെതിരെ പാപം ചെയ്തു. അവര്‍ പാപം ചെയ്തതു നിമിത്തം, ഭൂമിയില്‍ ഉള്ള എല്ലാവരും മരിക്കുന്നു.
ആദമും ഹവ്വയും പാപം ചെയ്യുക നിമിത്തം, വളരെ മോശമായതു സംഭവിച്ചു. അവര്‍ ദൈവത്തിന്‍റെ ശത്രുക്കളായി മാറി. തത്ഫലമായി, തുടര്‍ന്ന് ഓരോ മനുഷ്യനും പാപം ചെയ്തുവന്നു. ജന്മനാ തന്നെ ഓരോ വ്യക്തിയും ദൈവത്തിന്‍റെ ശത്രുവാണ്. മനുഷ്യര്‍ക്കും ദൈവത്തിനും ഇടയില്‍ സമാധാനം ഇല്ലായിരുന്നു. എന്നാല്‍ സമാധാനം ഉണ്ടാകണമെന്ന് ദൈവം ആഗ്രഹിച്ചു.
ഹവ്വയുടെ സന്തതി സാത്താന്‍റെ തല തകര്‍ക്കുമെന്ന് ദൈവം വാഗ്ദത്തം ചെയ്തു. സാത്താന്‍ അവന്‍റെ കുതികാല്‍ കടിക്കുമെന്നും അവിടുന്നു പറഞ്ഞു. വേറൊരു വാക്കില്‍ പറഞ്ഞാല്‍, സാത്താന്‍ മശീഹയെ കൊല്ലും, എന്നാല്‍ അവനെ ദൈവം വീണ്ടും ജീവനിലേക്കു ഉയര്‍ത്തും. അതിനുശേഷം, മശീഹ സാത്താന്‍റെ അധികാരത്തെ എന്നെന്നേക്കും എടുത്തുകളയും. അനേക വര്‍ഷങ്ങള്‍ക്കു ശേഷം ആ മശീഹ യേശുവാണെന്ന് ദൈവം കാണിച്ചു.
ദൈവം നോഹയോട് അവിടുന്ന് അയയ്ക്കുവാന്‍ പോകുന്ന ജലപ്രളയത്തില്‍നിന്ന് തന്‍റെ കുടുംബത്തെ രക്ഷിക്കുവാനായി ഒരു പടകു നിര്‍മ്മിക്കുവാന്‍ ആവശ്യപ്പെട്ടു. തന്നില്‍ വിശ്വസിച്ചിരുന്ന ജനത്തെ ദൈവ ഇഷ്ടപ്രകാരമാണ് രക്ഷിച്ചത്. അതുപോലെ, ഓരോരുത്തരും അവര്‍ പാപം ചെയ്തിരിക്കയാല്‍ കൊല്ലപ്പെടേണ്ടതുണ്ട്. എന്നാല്‍ ദൈവം യേശുവിനെ തന്നില്‍ വിശ്വസിക്കുന്ന ഏവരെയും രക്ഷിക്കുവാനായി അയച്ചു.
നൂറുകണക്കിനു വര്‍ഷങ്ങളായി, പുരോഹിതന്മാര്‍ ദൈവത്തിനു യാഗങ്ങള്‍ അര്‍പ്പിച്ചുകൊണ്ടിരുന്നു. ഇത് ജനം പാപം ചെയ്തു വന്നതിനെയും അതിനാല്‍ അവര്‍ ദൈവത്തിന്‍റെ ശിക്ഷക്ക് യോഗ്യര്‍ എന്നതിനെയും സൂചിപ്പിച്ചുവന്നിരുന്നു. എന്നാല്‍ ആ യാഗങ്ങള്‍ക്ക് അവരുടെ പാപങ്ങളെ ക്ഷമിക്കുവാന്‍ കഴിഞ്ഞില്ല. യേശുവാണ് പരിപൂര്‍ണനായ മഹാപുരോഹിതന്‍ . ആയിരുന്നു. പുരോഹിതന്മാര്‍ക്ക് ചെയ്യുവാന്‍ കഴിയാതിരുന്നതിനെ അവിടുന്ന് ചെയ്തു. സകലരുടെയും പാപങ്ങളെ പോക്കുവാന്‍ വേണ്ടി തന്നെത്തന്നെ യാഗമായി അര്‍പ്പിച്ചു. അവരുടെ സകല പാപങ്ങള്‍ നിമിത്തം തന്നെ ശിക്ഷിക്കുന്നത് താന്‍ സ്വീകരിച്ചു. ഈ കാരണം നിമിത്തം, യേശു ഉത്കൃഷ്ടനായ മഹാപുരോഹിതന്‍ ആയിത്തീര്‍ന്നു.
ദൈവം അബ്രഹാമില്‍കൂടി, “നിന്നില്‍കൂടെ ഞാന്‍ ഭൂമിയിലുള്ള സകല വംശങ്ങളെയും അനുഗ്രഹിക്കുന്നു.” യേശു ഈ അബ്രഹാമിന്‍റെ സന്തതി ആയിരുന്നു. ദൈവം സകല ജനവിഭാഗങ്ങളെയും അബ്രഹാമില്‍ കൂടെ അനുഗ്രഹിച്ചു, എന്തുകൊണ്ടെന്നാല്‍ യേശുവില്‍ വിശ്വസിക്കുന്ന സകലരെയും ദൈവം അവരുടെ പാപങ്ങളില്‍നിന്ന് രക്ഷിക്കുന്നു. ഈ ജനം യേശുവില്‍ വിശ്വസിക്കുമ്പോള്‍, ദൈവം അവരെ അബ്രഹാമിന്‍റെ സന്തതികളായി പരിഗണിക്കുന്നു.
ദൈവം അബ്രഹാമിനോട് തന്‍റെ സ്വന്ത പുത്രനായ ഇസഹാക്കിനെ തനിക്ക് യാഗമര്‍പ്പിക്കുവാന്‍ ആവശ്യപ്പെട്ടു. ദൈവം ഇസഹാക്കിനു പകരമായി യാഗാര്‍പ്പണത്തിനു വേണ്ടി ഒരു ആടിനെ കൊടുത്തു. നാം എല്ലാവരും നമ്മുടെ പാപങ്ങള്‍ നിമിത്തം മരണയോഗ്യരാണ്! എന്നാല്‍ ദൈവം യേശുവിനെ നമ്മുടെ സ്ഥാനത്ത് മരണത്തിനായി എല്പ്പിച്ചുതന്നു. ആയതിനാലാണ് യേശുവിനെ നാം ദൈവത്തിന്‍റെ കുഞ്ഞാട് എന്നു വിളിക്കുന്നത്.
ദൈവം അവസാനത്തെ ബാധ ഈജിപ്തില്‍ അയച്ചപ്പോള്‍ ഓരോ ഇസ്രയേല്യ കുടുംബത്തോടും ഒരു കുഞ്ഞാടിനെ കൊല്ലുവാന്‍ ആവശ്യപ്പെട്ടു. ആ കുഞ്ഞാട് യാതൊരു ഊനവും ഇല്ലാത്തത് ആയിരിക്കണം. അനന്തരം അതിന്‍റെ രക്തം എടുത്തു വാതിലിന്‍റെ മുകളിലും വശങ്ങളിലും പൂശണം. ദൈവം രക്തം കണ്ടപ്പോള്‍, അവരുടെ ഭവനങ്ങളെ ഒഴിഞ്ഞു പോകുകയും അവരുടെ ആദ്യജാതനെ സംഹരിക്കാതെ ഇരിക്കുകയും ചെയ്തു. ഇതു സംഭവിച്ചപ്പോള്‍, ദൈവം ഇതിനെ പെസഹാ എന്ന് വിളിച്ചു.
യേശു ഒരു പെസഹാ കുഞ്ഞാടിനെ പോലെയാണ്. താന്‍ ഒരിക്കലും പാപം ചെയ്തിരുന്നില്ല, അതിനാല്‍ തന്‍റെ പക്കല്‍ തെറ്റ് ഒന്നും തന്നെ ഇല്ലായിരുന്നു . അവിടുന്ന് പെസഹാ ഉത്സവത്തിന്‍റെ സമയത്ത് മരിച്ചു. ആരെങ്കിലും യേശുവില്‍ വിശ്വസിക്കുമ്പോള്‍, യേശുവിന്‍റെ രക്തം ആ വ്യക്തിയുടെ പാപത്തിനുവേണ്ടി കൊടുക്കുന്നു. അത് ആ വ്യക്തിയുടെ കണക്കില്‍ ദൈവം വകയിരുത്തുന്നതിനാല്‍, ദൈവം ആ വ്യക്തിയെ ശിക്ഷിക്കുന്നില്ല.
ദൈവം ഇസ്രയേല്‍ മക്കളോട് ഒരു ഉടമ്പടി ചെയ്തു, എന്തുകൊണ്ടെന്നാല്‍ അവരായിരുന്നു അവന്‍ തിരഞ്ഞെടുത്ത ജനം. എന്നാല്‍ ഇപ്പോള്‍ ദൈവം എല്ലാവര്‍ക്കും വേണ്ടിയുള്ള ഒരു പുതിയ ഉടമ്പടി ഉണ്ടാക്കിയിരിക്കുന്നു. ഇപ്പോള്‍ ഏതൊരു ജനവിഭാഗത്തില്‍ പെട്ടതായ എതൊരു വ്യക്തിയും ഈ പുതിയ ഉടമ്പടി സ്വീകരിക്കുമ്പോള്‍, താന്‍ ദൈവജനത്തോട് ചേരുന്നു. താന്‍ അപ്രകാരം ആയിത്തീരുന്നത് താന്‍ യേശുവില്‍ വിശ്വസിക്കുന്നു എന്നതിനാല്‍ ആണ്.
ദൈവത്തിന്‍റെ വചനം അതിശക്തമായ അധികാരത്തോടെ പ്രഖ്യാപിച്ച ഒരു പ്രവാചകനായിരുന്നു മോശെ. എന്നാല്‍ എല്ലാവരിലും വെച്ച് ഏറ്റവും വലിയ പ്രവാചകന്‍ യേശു തന്നെയാണ്. താന്‍ ദൈവമാണ്, അതിനാല്‍ താന്‍ ചെയ്തതും അരുളിയതുമായ സകലവും ദൈവത്തിന്‍റെ പ്രവര്‍ത്തികളും വചനങ്ങളും ആണ്. ആ കാരണത്താലാണ് തിരുവെഴുത്തുകള്‍ യേശുവിനെ ദൈവത്തിന്‍റെ വചനം എന്നു വിളിക്കുന്നത്.
ദൈവം ദാവീദ് രാജാവിനോട് തന്‍റെ സന്തതികളില്‍ ഒരുവന്‍ എന്നെന്നേക്കുമായി ദൈവജനത്തെ ഭരിക്കുമെന്ന് വാഗ്ദത്തം ചെയ്തു. യേശു തന്നെയാണ് ആ ദൈവപുത്രനും മശീഹയും, ആയതിനാല്‍ അവിടുന്നാണ് എന്നെന്നേക്കും ഭരിക്കുവാന്‍ കഴിയുന്ന ദാവീദിന്‍റെ സന്തതി.
ദാവീദ് ഇസ്രായേലിന്‍റെ രാജാവായിരുന്നു, എന്നാല്‍ യേശു സര്‍വലോകത്തിന്‍റെയും രാജാവാകുന്നു! അവിടുന്ന് വീണ്ടും വരികയും തന്‍റെ ഭരണം നീതിയോടും സമാധാനത്തോടുംകൂടെ എന്നെന്നേക്കുമായി നടത്തുകയും ചെയ്യും.