unfoldingWord 49 - ദൈവത്തിന്‍റെ പുതിയ ഉടമ്പടി

เค้าโครง: Genesis 3; Matthew 13-14; Mark 10:17-31; Luke 2; 10:25-37; 15; John 3:16; Romans 3:21-26, 5:1-11; 2 Corinthians 5:17-21; Colossians 1:13-14; 1 John 1:5-10
รหัสบทความ: 1249
ภาษา: Malayalam
ผู้ฟัง: General
เป้าหมายของสื่อบันทึกเสียง: Evangelism; Teaching
Features: Bible Stories; Paraphrase Scripture
สถานะ: Approved
บทความเป็นแนวทางพื้นฐานสำหรับการแปลและบันทึกเสียงภาษาอื่นๆ ควรดัดแปลงตามความจำเป็นเพื่อให้เข้าใจและเหมาะสมกับวัฒนธรรมและภาษาแต่ละภาษา คำศัพท์และแนวคิดบางคำที่ใช้อาจต้องอธิบายเพิ่มเติม หรือแทนที่ หรือตัดออก
เนื้อหาบทความ

മറിയ എന്ന യുവതിയോട് ഒരു ദൂതന്‍ പറഞ്ഞത്, അവള്‍ ദൈവത്തിന്‍റെ പുത്രന് ജന്മം നല്‍കും. അവള്‍ ഒരു കന്യക ആയിരിക്കെത്തന്നെ, പരിശുദ്ധാത്മാവ് അവളുടെമേല്‍ വരികയും അവള്‍ ഗര്‍ഭവതി ആകുകയും ചെയ്തു. അവള്‍ ഒരു പുത്രനെ പ്രസവിക്കുകയും അവനു യേശു എന്നു പേരിടുകയും ചെയ്തു. അതുകൊണ്ട് യേശു ദൈവവും മനുഷ്യനും ആകുന്നു.

അവിടുന്ന് ദൈവം എന്ന് കാണിക്കുവാന്‍ യേശു നിരവധി അത്ഭുതങ്ങള്‍ ചെയ്തു. അവിടുന്ന് വെള്ളത്തിന്മേല്‍ നടക്കുകയും നിരവധി രോഗികളെ സൗഖ്യമാക്കുകയും മറ്റു പലരില്‍നിന്നും ഭൂതങ്ങളെ പുറത്താക്കുകയും ചെയ്തു. അവിടുന്ന് മരിച്ചവരെ ജീവന്‍ നല്‍കി ഉയിര്‍പ്പിക്കുകയും, അഞ്ച് അപ്പവും രണ്ടു ചെറു മീനും കൊണ്ട് 5,000 പേരിലുമധികമായ ജനങ്ങളെ പോറ്റുവാന്‍ തക്ക ഭക്ഷണമായി മാറ്റി.

യേശു ഒരു വലിയ ഗുരുവും ആയിരുന്നു. അവിടുന്ന് പഠിപ്പിച്ചവയെല്ലാം തന്നെ, ശരിയായി പഠിപ്പിച്ചു. അവിടുന്ന് ദൈവത്തിന്‍റെ പുത്രന്‍ ആകയാല്‍ ജനങ്ങള്‍ അവിടുന്ന് പറയുന്നത് ചെയ്യണം. ഉദാഹരണമായി, നിങ്ങള്‍ നിങ്ങളെത്തന്നെ സ്നേഹിക്കുന്നപോലെ തന്നെ മറ്റുള്ളവരെയും സ്നേഹിക്കേണ്ട ആവശ്യമുണ്ട് എന്ന് അവിടുന്ന് പഠിപ്പിച്ചു.

നിങ്ങളുടെ സമ്പത്ത് ഉള്‍പ്പെടെ നിങ്ങള്‍ ഏറ്റവും അധികമായി സ്നേഹിക്കുന്ന എന്തിനേക്കാളും അധികമായി ദൈവത്തെ സ്നേഹിക്കേണ്ട ആവശ്യമുണ്ടെന്നു അവിടുന്ന് പഠിപ്പിച്ചു.

യേശു പറഞ്ഞത് ഈ ലോകത്തിലുള്ള എന്തിനേക്കാളും ഉപരിയായി ദൈവരാജ്യത്തില്‍ ആയിരിക്കുക എന്നത് ഏറ്റവും ഉത്തമം ആകുന്നു എന്നാണ്.

യേശു പറഞ്ഞത് ചില ആളുകള്‍ തന്നെ സ്വീകരിക്കും. ആ ജനത്തെ ദൈവം രക്ഷിക്കും. എങ്കിലും, മറ്റുള്ളവര്‍ തന്നെ സ്വീകരിക്കുകയില്ല. അവിടുന്നു പിന്നെയും പറഞ്ഞതു ചില ആളുകള്‍ നല്ല നിലം പോലെയാണ്, എന്തുകൊണ്ടെന്നാല്‍ അവര്‍ യേശുവിനെക്കുറിച്ചുള്ള സുവാര്‍ത്ത സ്വീകരിക്കുകയും, ദൈവം അവരെ രക്ഷിക്കുകയും ചെയ്യും. എങ്കില്‍ തന്നെയും, മറ്റുള്ള ജനം വഴിയില്‍ കാണുന്ന കഠിനമായ നിലം പോലെയാണ്. ദൈവത്തിന്‍റെ വചനം ആ പാതയില്‍ വീണതിനു തുല്യം, എന്നാല്‍ അവിടെ ഒന്നും മുളയ്ക്കുന്നില്ല. ഇത്തരത്തില്‍ ഉള്ള ജനം യേശുവിനെ ക്കുറിച്ചുള്ള സന്ദേശം നിരാകരിക്കുന്നു. അവര്‍ അവിടുത്തെ രാജ്യത്തില്‍ പ്രവേശിക്കുവാന്‍ വിസ്സമ്മതിക്കുന്നു.

ദൈവം പാപികളെ വളരെയധികം സ്നേഹിക്കുന്നു എന്ന് യേശു പഠിപ്പിച്ചു. അവരോടു ക്ഷമിക്കണമെന്നും അവരെ തന്‍റെ മക്കള്‍ ആക്കണമെന്നും അവിടുന്ന് ആഗ്രഹിക്കുന്നു.

ദൈവം പാപത്തെ വെറുക്കുന്നു എന്നും യേശു പറഞ്ഞു. എന്തുകൊണ്ടെന്നാല്‍ ആദാമും ഹവ്വയും പാപം ചെയ്തു, അവരുടെ എല്ലാ സന്തതികളും പാപം ചെയ്തു. ഈ ലോകത്തിലുളള ഓരോ വ്യക്തിയും പാപം ചെയ്തു ദൈവത്തില്‍ നിന്ന് അകന്നിരിക്കുന്നു. ഓരോരുത്തരും ദൈവത്തിന്‍റെ ശത്രുവായി തീര്‍ന്നിരിക്കുന്നു.

എന്നാല്‍ ദൈവം ലോകത്തിലുള്ള സകലരെയും ഇപ്രകാരം സ്നേഹിച്ചിരിക്കുന്നു: അവിടുന്ന് തന്‍റെ ഏക പുത്രനെ നല്‍കി അവനില്‍ വിശ്വസിക്കുന്ന ഏതൊരുവനെയും ശിക്ഷിക്കാതെ ഇരിക്കുന്നു. പകരമായി, അവര്‍ അവനോടുകൂടെ എന്നെന്നേക്കും വസിക്കും.

നിങ്ങള്‍ പാപം ചെയ്തതുകൊണ്ട് മരണയോഗ്യരാണ്. ദൈവത്തിനു നിങ്ങളോട് കോപമുള്ളവനായിരിക്കുവാന്‍ ന്യായമുണ്ട്, എന്നാല്‍ പകരമായി അവിടുന്ന് യേശുവിനോട് കോപമുള്ളവനായി തീര്‍ന്നു. തന്നെ ഒരു ക്രൂശില്‍ കൊന്നതുവഴി അവിടുന്ന് യേശുവിനെ ശിക്ഷിച്ചു.

യേശു ഒരിക്കലും പാപം ചെയ്തില്ല, എന്നാല്‍ അവനെ ശിക്ഷിക്കുന്നതിനു ദൈവത്തെ അനുവദിച്ചു. താന്‍ മരണത്തെ സ്വീകരിച്ചു. ഈ രീതിയില്‍ നിങ്ങളുടെ പാപത്തെയും ലോകത്തിലുളള എല്ലാ മനുഷ്യരുടെ പാപങ്ങളെയും നീക്കുവാന്‍ വേണ്ടി താന്‍ ഉത്തമ യാഗമായി തീരുകയും ചെയ്തു. യേശു തന്നെത്തന്നെ ദൈവത്തിനു യാഗമാക്കിയതിനാല്‍, ദൈവം ഏതു പാപത്തെയും, എത്ര ഭയങ്കരമായ പാപങ്ങളെയും ക്ഷമിക്കുന്നു.

നിങ്ങള്‍ എത്ര സല്‍പ്രവര്‍ത്തികളെ ചെയ്താലും, അതു നിമിത്തം ദൈവം നിങ്ങളെ രക്ഷിക്കുകയില്ല. തന്നോടുകൂടെ സുഹൃത്ബന്ധം പുലര്‍ത്തുന്നതിനു നിങ്ങള്‍ക്ക് ഒന്നും ചെയ്യുവാന്‍ കഴിയുകയില്ല. പകരമായി, യേശുവാണ് ദൈവപുത്രന്‍ എന്ന് നിങ്ങള്‍ വിശ്വസിക്കുകയും, നിങ്ങള്‍ക്ക് പകരമായി അവിടുന്ന് ക്രൂശില്‍ മരിച്ചു എന്നും ദൈവം അവനെ ജീവനിലേക്കു ഉയിര്‍പ്പിച്ചു എന്നും വിശ്വസിക്കണം. നിങ്ങള്‍ ഇതു വിശ്വസിക്കുന്നു എങ്കില്‍, നിങ്ങള്‍ ചെയ്ത പാപത്തെ ദൈവം നിങ്ങളോട് ക്ഷമിക്കും.

ദൈവം യേശുവില്‍ വിശ്വസിക്കുകയും തന്നെ അവരുടെ യജമാനന്‍ ആയി സ്വീകരിക്കുകയും ചെയ്യുന്ന ഏവരെയും രക്ഷിക്കും. എന്നാല്‍ തന്നില്‍ വിശ്വസിക്കാത്തവരെ അവിടുന്ന് രക്ഷിക്കുകയില്ല. നിങ്ങള്‍ ധനവാനോ ദരിദ്രനോ, പുരുഷനോ സ്ത്രീയോ, പ്രായമുള്ളവനോ യുവാക്കളോ, അല്ലെങ്കില്‍ എവിടെ താമസിക്കുന്നു എന്നതോ കാര്യമില്ല. ദൈവം നിങ്ങളെ സ്നേഹിക്കുന്നു, നിങ്ങള്‍ യേശുവില്‍ വിശ്വസിക്കുകയും അതിനാല്‍ അവിടുന്ന് നിങ്ങളുടെ സ്നേഹിതന്‍ ആകുകയും വേണമെന്ന് ആഗ്രഹിക്കുന്നു.

യേശുവില്‍ വിശ്വസിക്കുവാനും സ്നാനപ്പെടുവാനും ആയി യേശു നിങ്ങളെ വിളിക്കുന്നു. യേശുവാണ് മശീഹ എന്നും ദൈവത്തിന്‍റെ ഏകപുത്രന്‍ എന്നും നിങ്ങള്‍ വിശ്വസിക്കുന്നുവോ? നിങ്ങള്‍ ഒരു പാപിയെന്നും അതിനാല്‍ ദൈവത്തിന്‍റെ ശിക്ഷയ്ക്ക് നിങ്ങള്‍ യോഗ്യര്‍ എന്നും വിശ്വസിക്കുന്നുവോ? നിങ്ങളുടെ പാപങ്ങളെ പോക്കുവാനായി യേശു ക്രൂശില്‍ മരിച്ചു എന്ന് നിങ്ങള്‍ വിശ്വസിക്കുന്നുവോ?

നിങ്ങള്‍ യേശുവിലും, അവിടുന്ന് നിങ്ങള്‍ക്കായി ചെയ്തതിലും വിശ്വസിക്കുന്നു എങ്കില്‍, നിങ്ങള്‍ ഒരു ക്രിസ്ത്യാനിയാണ്! സാത്താന്‍ ഇനിമേല്‍ അന്ധകാരത്തിന്റെ രാജ്യത്തില്‍ അവന്‍ നിങ്ങള്‍ക്ക് ഒരു പുതിയ ജീവിതത്തിന്‍റെ വഴി തന്നു. ദൈവം ഇപ്പോള്‍ തന്‍റെ വെളിച്ചത്തിന്‍റെ രാജ്യത്തില്‍ നിങ്ങളുടെ മേല്‍ ഭരണം നടത്തുന്നു. നിങ്ങള്‍ ചെയ്തുവന്നതായ പാപത്തില്‍നിന്നും ദൈവം നിങ്ങളെ തടുത്തു നിറുത്തുന്നു.

നിങ്ങള്‍ ഒരു ക്രിസ്ത്യാനിയെങ്കില്‍, യേശു നിങ്ങള്‍ക്കായി ചെയ്തവ നിമിത്തം ദൈവം നിങ്ങളുടെ പാപങ്ങളെ ക്ഷമിച്ചിരിക്കുന്നു. ഇപ്പോള്‍, ഒരു ശത്രു എന്നതിനു പകരം നിങ്ങളെ ദൈവത്തിന്‍റെ അടുത്ത സ്നേഹിതനായി പരിഗണിക്കും.

നിങ്ങള്‍ ദൈവത്തിന്‍റെ ഒരു സ്നേഹിതനും യജമാനനായ യേശുവിന്‍റെ ദാസനും ആകുന്നുവെങ്കില്‍, യേശു നിങ്ങളെ പഠിപ്പിച്ചതു അനുസരിക്കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കും. നിങ്ങള്‍ ഒരു ക്രിസ്ത്യാനി ആകുന്നുവെങ്കില്‍, പാപം ചെയ്യുവാനായീ സാത്താന്‍ നിങ്ങളെ വശീകരിക്കും. എന്നാല്‍ ദൈവം താന്‍ ചെയ്യുമെന്ന് പറഞ്ഞതായ കാര്യങ്ങള്‍ ദൈവം എപ്പോഴും ചെയ്യും. അവിടുന്നു പറയുന്നത് നിങ്ങള്‍ നിങ്ങളുടെ പാപങ്ങളെ ഏറ്റുപറയുന്നുവെങ്കില്‍ അവിടുന്നു നിങ്ങളോട് ക്ഷമിക്കും. അവിടുന്ന് പാപത്തിനെതിരെ പോരാടുവാന്‍ നിങ്ങള്‍ക്ക് ശക്തി നല്‍കും.

പ്രാര്‍ത്ഥന ചെയ്യുകയും തന്‍റെ വചനം പഠിക്കുകയും വേണമെന്ന് ദൈവം നിങ്ങളോട് പറയുന്നു. മറ്റു ക്രിസ്ത്യാനികളോടുകൂടെ ഒരുമിച്ച്, തന്നെ ആരാധിക്കണമെന്നും ദൈവം പറയുന്നു. ദൈവം നിങ്ങള്‍ക്ക് എന്തു ചെയ്തുവെന്ന് തീര്‍ച്ചയായും മറ്റുള്ളവരോടു നിങ്ങള്‍ പറയുക. നിങ്ങള്‍ ഈ വക കാര്യങ്ങള്‍ എല്ലാം ചെയ്യുമെങ്കില്‍, നിങ്ങള്‍ അവിടുത്തെ ശക്തനായ ഒരു സ്നേഹിതനായി മാറും.