unfoldingWord 31 - യേശു കടലിന്മേല്‍ നടക്കുന്നു
Oris: Matthew 14:22-33; Mark 6:45-52; John 6:16-21
Številka scenarija: 1231
Jezik: Malayalam
Občinstvo: General
Namen: Evangelism; Teaching
Features: Bible Stories; Paraphrase Scripture
Stanje: Approved
Skripte so osnovne smernice za prevajanje in snemanje v druge jezike. Po potrebi jih je treba prilagoditi, da bodo razumljive in ustrezne za vsako različno kulturo in jezik. Nekatere uporabljene izraze in koncepte bo morda treba dodatno razložiti ali pa jih bo treba celo zamenjati ali popolnoma izpustiti.
Besedilo scenarija
യേശു അയ്യായിരം പുരുഷന്മാരെ പോഷിപ്പിച്ചതിനു ശേഷം, തന്‍റെ ശിഷ്യന്മാരോട് പടകില്‍ കയറുവാന്‍ പറഞ്ഞു. താന്‍ അവരോട് തടാകത്തിന്‍റെ മറു കരയിലേക്ക് യാത്രചെയ്യുവാന്‍ പറയുകയും ആ സമയം അല്പസമയത്തേക്കു താന്‍ അവിടെത്തന്നെ തങ്ങുകയും ചെയ്തു. ആയതിനാല്‍ ശിഷ്യന്മാര്‍ കടന്നു പോകുകയും, യേശു ജനക്കൂട്ടത്തെ അവരുടെ ഭാവനങ്ങളിലേക്ക് പറഞ്ഞയച്ചു. അതിനുശേഷം, യേശു പ്രാര്‍ത്ഥനക്കായി മലയിലേക്കു പോയി. താന്‍ അവിടെ തനിച്ചിരുന്നു രാത്രി വളരെ നേരം പ്രാര്‍ഥിച്ചുകൊണ്ടിരുന്നു.
ഈ സമയത്തു, ശിഷ്യന്മാര്‍ പടകു തുഴഞ്ഞു കൊണ്ടിരിക്കുകയായിരുന്നു, എന്നാല്‍ കാറ്റ് വളരെ ശക്തമായി അവര്‍ക്കെതിരായി വീശിക്കൊണ്ടിരുന്നു. രാത്രിയില്‍ വളരെ വൈകിയ സമയത്ത്, അവര്‍ തടാകത്തിന്‍റെ മധ്യഭാഗംവരെ മാത്രമേ എത്തിയിരുന്നുള്ളൂ.
ആ സമയത്ത് യേശു പ്രാര്‍ഥിക്കുന്നത് പൂര്‍ത്തീകരിച്ചു, തന്‍റെ ശിഷ്യന്മാരെ കണ്ടുമുട്ടുവാനായി മടങ്ങിപ്പോകുവാന്‍ തുടങ്ങി. യേശു വെള്ളത്തിന്‍ മീതെ അവരുടെ പടകിനെ ലക്ഷ്യമാക്കി നടന്നു.
തുടര്‍ന്ന് ശിഷ്യന്മാര്‍ അവനെ കണ്ടു. അത് ഒരു ആത്മാവ് ആയിഉരിക്കും എന്ന് ചിന്തിച്ചതിനാല്‍ അവര്‍ ഏറ്റവും ഭയപ്പെട്ടു. അവര്‍ ഭയപ്പെട്ടിരുന്നു എന്ന് യേശു അറിഞ്ഞിരുന്നതിനാല്‍, അവിടുന്ന് അവരെ വിളിച്ചു പറഞ്ഞത്, “ഭയപ്പെടേണ്ട, ഇത് ഞാന്‍ ആകുന്നു!” എന്നു പറഞ്ഞു.
തുടര്‍ന്ന് പത്രൊസ് യേശുവിനോട് പറഞ്ഞതു, “ഗുരോ, ഇത് അങ്ങ് ആകുന്നുവെങ്കില്‍, ഞാന്‍ വെള്ളത്തിന്‍ മുകളില്‍ അങ്ങയുടെ അടുക്കല്‍ വരേണ്ടതിനു കല്പ്പിച്ചാലും” യേശു പത്രൊസിനോട്, “വരിക!” എന്ന് പറഞ്ഞു.
അങ്ങനെ, പത്രൊസ് പടകു വിട്ടിറങ്ങി വെള്ളത്തിന്‍റെ ഉപരിതലത്തില്‍ കൂടെ യേശുവിന്‍റെ നേര്‍ക്ക് നടന്നുനീങ്ങി. എന്നാല്‍ അല്‍പ്പദൂരം നടന്നു നീങ്ങിയപ്പോള്‍ യേശുവില്‍നിന്നും അവന്‍റെ കണ്ണുകളെ മാറ്റി തിരമാലകളെ നോക്കുകയും ശക്തമായ കാറ്റ് അനുഭവിക്കുകയും ചെയ്തു.
തുടര്‍ന്ന് പത്രൊസ് ഭയപ്പെടുകയും വെള്ളത്തില്‍ മുങ്ങുവാന്‍ ആരംഭിക്കുകയും ചെയ്തു. “ഗുരോ, എന്നെ രക്ഷിക്കണമേ!” എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. യേശു കൈനീട്ടി അവനെ പിടിച്ചു. എന്നിട്ട് താന്‍ പത്രൊസിനോട്, “നിനക്ക് അല്‍പ്പ വിശ്വാസമേ ഉള്ളൂ! ഞാന്‍ നിന്നെ സുരക്ഷിതമായി സൂക്ഷിക്കുവാന്‍ തക്കവണ്ണം എന്തുകൊണ്ട് നീ എന്നില്‍ അശ്രയിച്ചില്ല.” എന്നു പറഞ്ഞു.
അനന്തരം പത്രൊസും യേശുവും പടകില്‍ കയറി, ഉടനെ തന്നെ കാറ്റ് വീശുന്നത് നിന്നു. ജലവും ശാന്തമായി. ശിഷ്യന്മാര്‍ ആശ്ചര്യപ്പെടുകയും യേശുവിന്‍റെ മുന്‍പില്‍ കുനിഞ്ഞു നമസ്കരിക്കുകയും ചെയ്തു. അവര്‍ അവിടുത്തെ ആരാധിക്കുകയും തന്നോടു പറയുകയും ചെയ്തത് , വാസ്തവമായും, അങ്ങ് ദൈവപുത്രനാകുന്നു.”