unfoldingWord 36 - രൂപാന്തരണം
ਰੂਪਰੇਖਾ: Matthew 17:1-9; Mark 9:2-8; Luke 9:28-36
ਸਕ੍ਰਿਪਟ ਨੰਬਰ: 1236
ਭਾਸ਼ਾ: Malayalam
ਦਰਸ਼ਕ: General
ਮਕਸਦ: Evangelism; Teaching
Features: Bible Stories; Paraphrase Scripture
ਸਥਿਤੀ: Approved
ਲਿਪੀਆਂ ਦੂਜੀਆਂ ਭਾਸ਼ਾਵਾਂ ਵਿੱਚ ਅਨੁਵਾਦ ਅਤੇ ਰਿਕਾਰਡਿੰਗ ਲਈ ਬੁਨਿਆਦੀ ਦਿਸ਼ਾ-ਨਿਰਦੇਸ਼ ਹਨ। ਉਹਨਾਂ ਨੂੰ ਹਰੇਕ ਵੱਖਰੇ ਸੱਭਿਆਚਾਰ ਅਤੇ ਭਾਸ਼ਾ ਲਈ ਸਮਝਣਯੋਗ ਅਤੇ ਢੁਕਵਾਂ ਬਣਾਉਣ ਲਈ ਲੋੜ ਅਨੁਸਾਰ ਢਾਲਿਆ ਜਾਣਾ ਚਾਹੀਦਾ ਹੈ। ਵਰਤੇ ਗਏ ਕੁਝ ਨਿਯਮਾਂ ਅਤੇ ਸੰਕਲਪਾਂ ਲਈ ਵਧੇਰੇ ਵਿਆਖਿਆ ਦੀ ਲੋੜ ਹੋ ਸਕਦੀ ਹੈ ਜਾਂ ਪੂਰੀ ਤਰ੍ਹਾਂ ਬਦਲੀ ਜਾਂ ਛੱਡ ਦਿੱਤੀ ਜਾ ਸਕਦੀ ਹੈ।
ਸਕ੍ਰਿਪਟ ਟੈਕਸਟ
ഒരുദിവസം, യേശു തന്‍റെ ശിഷ്യന്മാരില്‍ മൂന്നു പേരെ, പത്രൊസ്, യാക്കോബ്, യോഹന്നാന്‍ എന്നിവരെ തന്നോടൊപ്പം കൊണ്ടുപോയി. [യോഹന്നാന്‍ എന്നു പേരുള്ള ശിഷ്യന്‍ യേശുവിനെ സ്നാനപ്പെടുത്തിയ യോഹന്നാന്‍ അല്ല]. അവര്‍ ഒരു ഉയര്‍ന്ന മലയിലേക്കു സ്വയം പ്രാര്‍ത്ഥനയ്ക്കായി കടന്നുപോയി.
യേശു പ്രാര്‍ഥിച്ചുകൊണ്ടിരിക്കയില്‍, തന്‍റെ മുഖം സൂര്യനെപ്പോലെ ശോഭയുള്ളതായി തീര്‍ന്നു. തന്‍റെ വസ്ത്രങ്ങള്‍ പ്രകാശം പോലെ ഭൂമിയില്‍ ആര്‍ക്കും വെളുപ്പിക്കുവാന്‍ കഴിയുന്നതിനേക്കാള്‍ വെണ്മ ഉള്ളതായി മാറി.
അപ്പോള്‍ മോശെയും ഏലിയാവ് പ്രവാചകനും പ്രത്യക്ഷപ്പെട്ടു. ഈ വ്യക്തികള്‍ ഇതിന് നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭൂമിയില്‍ ജീവിച്ചിരുന്നു., യേശു വേഗം യെരുശലേമില്‍ മരിക്കേണ്ടതാണ് അതുകൊണ്ട് അവര്‍ അവനുമായി അവന്‍റെ മരണത്തെക്കുറിച്ചു സംസാരിച്ചു.
മോശെയും ഏലിയാവും യേശുവിനോട് സംസാരിച്ചുകൊണ്ടിരിക്കെ പത്രൊസ്, യേശുവിനോട് പറഞ്ഞത് “നാം ഇവിടെ മൂന്നു കൂടാരങ്ങള്‍, ഉണ്ടാക്കാം. ഒന്ന് നിനക്ക്, ഒന്ന് മോശെക്ക്, ഒന്ന് എലിയാവിന് വേണ്ടിയും എന്നാല്‍ പത്രൊസ് എന്താണ് പറയുന്നത് എന്ന് അവന്‍ അറിഞ്ഞില്ല.”
പത്രൊസ് സംസാരിക്കവേ , ഒരു പ്രകാശമുള്ള മേഘം ഇറങ്ങിവരികയും അവരെ ചുറ്റുകയും ചെയ്തു. തുടര്‍ന്നു മേഘത്തില്‍ നിന്നു ഒരു ശബ്ദം വരുന്നതു അവര്‍ കേട്ടു. അത് പറഞ്ഞു, “ഇത് ഞാന്‍ സ്നേഹിക്കുന്ന എന്‍റെ പുത്രന്‍ ആകുന്നു, ഞാന്‍ അവനില്‍ പ്രസാദിച്ചിരിക്കുന്നു. അവന് ചെവി കൊടുക്കുക.” ഈ മൂന്നു ശിഷ്യന്മാര്‍ ഭയപ്പെടുകയും നിലത്തു വീഴുകയും ചെയ്തു.
അനന്തരം യേശു അവരെ തൊട്ടു പറഞ്ഞത്, “ഭയപ്പെടരുത്.എഴുന്നേല്‍ക്കുക.” അവര്‍ എഴുന്നേറ്റു ചുറ്റും നോക്കിയപ്പോള്‍, അവിടെ നില്‍ക്കുന്നത് യേശു മാത്രമായിരുന്നു.
യേശുവും ആ മൂന്നു ശിഷ്യന്മാരും മലയില്‍ നിന്നും താഴേക്ക് തിരികെ വന്നു. തുടര്‍ന്ന് യേശു അവരോടു പറഞ്ഞത്, “ഇവിടെ എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച് ആരോടും പറയരുത്. ഞാന്‍ വേഗം മരിക്കുകയും തുടര്‍ന്ന് ജീവനിലേക്കു തിരികെ വരികയും ചെയ്യും. അതിനുശേഷം നിങ്ങള്‍ ജനത്തോടു പറയുക.”