unfoldingWord 26 - യേശു തന്‍റെ ശുശ്രൂഷ ആരംഭിക്കുന്നു

unfoldingWord 26 - യേശു തന്‍റെ ശുശ്രൂഷ ആരംഭിക്കുന്നു

रुपरेषा: Matthew 4:12-25; Mark 1-3; Luke 4

स्क्रिप्ट क्रमांक: 1226

इंग्रजी: Malayalam

प्रेक्षक: General

उद्देश: Evangelism; Teaching

Features: Bible Stories; Paraphrase Scripture

स्थिती: Approved

स्क्रिप्ट हे इतर भाषांमध्ये भाषांतर आणि रेकॉर्डिंगसाठी मूलभूत मार्गदर्शक तत्त्वे आहेत. प्रत्येक भिन्न संस्कृती आणि भाषेसाठी त्यांना समजण्यायोग्य आणि संबंधित बनविण्यासाठी ते आवश्यकतेनुसार स्वीकारले जावे. वापरलेल्या काही संज्ञा आणि संकल्पनांना अधिक स्पष्टीकरणाची आवश्यकता असू शकते किंवा अगदी बदलली किंवा पूर्णपणे वगळली जाऊ शकते.

स्क्रिप्ट मजकूर

സാത്താന്‍റെ പരീക്ഷണങ്ങളെ യേശു നിരാകരിച്ചതിനു ശേഷം, അവിടുന്ന് ഗലീല മേഖലയിലേക്ക് കടന്നു പോയി. അവിടെയായിരുന്നു താന്‍ താമസിച്ചു വന്നത്. പരിശുദ്ധാത്മാവ് അവിടുത്തേക്ക് അത്യധികം ശക്തി പകര്‍ന്നിരുന്നു, യേശുവോ ഒരു സ്ഥലത്തു നിന്നും വേറൊരു സ്ഥലത്തേക്ക് ചെന്ന് ജനങ്ങളെ പഠിപ്പിച്ചു വന്നു. എല്ലാവരും തന്നെക്കുറിച്ചു നല്ല കാര്യങ്ങള്‍ പറയുവാനിടയായി.

യേശു നസറെത്ത് പട്ടണത്തിലേക്ക് പോയി. താന്‍ ബാലനായിരുന്നപ്പോള്‍ താമസിച്ചു വന്നത് ഈ ഗ്രാമത്തില്‍ ആയിരുന്നു. ശബ്ബത്തില്‍ താന്‍ ആരാധന സ്ഥലത്തു കടന്നുപോയി. നേതാക്കന്മാര്‍ യെശ്ശയ്യാവ് പ്രവചനത്തിലെ സന്ദേശം ഉള്ളതായ ഒരു ചുരുള്‍ തന്നെ ഏല്‍പ്പിച്ചു. അതില്‍ നിന്നും വായിക്കുവാനായി അവര്‍ ആവശ്യപ്പെട്ടു. ആയതിനാല്‍ യേശു ചുരുള്‍ തുറക്കുകയും അതില്‍ നിന്നും ഒരു ഭാഗം വായിച്ചു ജനത്തെ കേള്‍പ്പിച്ചു.

യേശു വായിച്ചത്, “ദരിദ്രരോട് സുവിശേഷം അറിയിക്കുവാന്‍ ദൈവം തന്‍റെ ആത്മാവിനെ എനിക്ക് നല്‍കിയിരിക്കുന്നു. കാരാഗ്രഹത്തില്‍ ഇരിക്കുന്നവരെ സ്വതന്ത്രരാക്കുവാന്‍ എന്നെ അയച്ചിരിക്കുന്നു, അന്ധര്‍ വീണ്ടും കാണുവാനും, പീഡിതരെ സ്വതന്ത്രരാക്കുവാനും അവിടുന്ന് എന്നെ അയച്ചിരിക്കുന്നു. ഇതു കര്‍ത്താവ് നമ്മോടു കരുണാര്‍ദ്രനായി സഹായിക്കുന്ന സമയം ആകുന്നു.”

അനന്തരം യേശു ഇരുന്നു. എല്ലാവരും തന്നെ വളരെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. അവിടുന്ന് ഇപ്പോള്‍ വായിച്ച തിരുവചനം മശീഹയെ കുറിച്ചുള്ളത് ആണെന്ന് അവര്‍ക്ക് അറിയാമായിരുന്നു. യേശു പറഞ്ഞു, “ഞാന്‍ നിങ്ങള്‍ക്ക് വായിച്ചു കേള്‍പ്പിച്ച കാര്യങ്ങള്‍, അവ ഇപ്പോള്‍ തന്നെ സംഭവിക്കുന്നു.” എല്ലാവര്‍ക്കും ആശ്ചര്യം ഉണ്ടായി, “ഇവന്‍ യോസേഫിന്‍റെ മകന്‍ അല്ലയോ?” എന്ന് അവര്‍ പറഞ്ഞു.

അപ്പോള്‍ യേശു പറഞ്ഞത്, “ഒരു പ്രവാചകന്‍ താന്‍ വളര്‍ന്ന പട്ടണത്തില്‍ ജനം ഒരിക്കലും അംഗീകരിക്കുകയില്ല എന്നുള്ളത് സത്യമാണ്. ഏലിയാവിന്‍റെ കാലത്ത്, ഇസ്രായേലില്‍ ധാരാളം വിധവമാര്‍ ഉണ്ടായിരുന്നു. എന്നാല്‍ മൂന്നര വര്‍ഷം മഴ പെയ്യാതിരുന്നപ്പോള്‍, ദൈവം ഇസ്രയേലിലെ ഒരു വിധവയെ സഹായിക്കുവാനായി ദൈവം ഏലിയാവിനെ അയച്ചില്ല. പകരമായി, അവിടുന്ന് ഏലിയാവിനെ വേറൊരു ദേശത്തുള്ള വിധവയുടെ അടുക്കലേക്കു പറഞ്ഞുവിട്ടു.”

യേശു പറയുന്നതു തുടര്‍ന്നു, എലീശയുടെ കാലം മുതല്‍, ചര്‍മ്മരോഗത്താല്‍ ബാധിതരായ നിരവധി ആളുകള്‍ ഇസ്രായേലില്‍ ഉണ്ടായിരുന്നു. എന്നാല്‍ അവരില്‍ ആരെയും തന്നെ എലീശ സൗഖ്യമാക്കിയില്ല. താന്‍ ഇസ്രായേലിന്‍റെ ശത്രുവിന്‍റെ സൈന്യാധിപനായ നയമാന്‍റെ ചര്‍മ്മ രോഗം മാത്രമേ സൗഖ്യമാക്കിയുള്ളൂ.” എന്നാല്‍ യേശുവിനെ ശ്രദ്ധിച്ചുകൊണ്ടിരുന്ന ജനം യഹൂദന്മാര്‍ ആയിരുന്നു. അവര്‍ അവിടുന്ന് ഇതു പറയുന്നത് കേട്ടപ്പോള്‍, അവര്‍ അവിടുത്തോട്‌ കോപമുള്ളവരായി തീര്‍ന്നു.

നസറെത്തുകാര്‍ യേശുവിനെ പിടിച്ച് അവരുടെ ആരാധനാസ്ഥലത്തിനു പുറത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. തന്നെ കിഴക്കാംതൂക്കായ ഒരു സ്ഥലത്തിന്‍റെ അഗ്രത്തില്‍ നിന്ന് തള്ളിക്കളഞ്ഞു കൊല്ലുവാന്‍ കൊണ്ടുപോയി. എന്നാല്‍ യേശു ജനക്കൂട്ടത്തിന്‍റെ നടുവില്‍കൂടെ നടന്നു നസറെത്ത് പട്ടണം വിട്ടു.

അനന്തരം യേശു ഗലീല പ്രദേശമെങ്ങും പോയി, ധാരാളം ജനങ്ങള്‍ തന്‍റെയടുക്കല്‍ വരികയും ചെയ്തു. അവര്‍ രോഗികളും അംഗവൈകല്യം ഉള്ളവരുമായ നിരവധിപേരെ കൊണ്ടുവന്നു. അവരില്‍ ചിലര്‍ക്ക് കാണ്മാന്‍, നടക്കുവാന്‍, കേള്‍ക്കുവാന്‍, അല്ലെങ്കില്‍ സംസാരിക്കുവാന്‍ കഴിവില്ലാത്തവര്‍ ആയിരുന്നു, യേശു അവരെയെല്ലാം സൗഖ്യമാക്കി.

ഭൂതം ബാധിച്ചതായ നിരവധിപേരെ യേശുവിന്‍റെ അടുക്കല്‍ കൊണ്ടുവന്നു. അവരില്‍നിന്നും പുറത്തു വരുവാന്‍ ഭൂതങ്ങളോട് യേശു കല്‍പ്പിച്ചു, അങ്ങനെ ഭൂതങ്ങള്‍ പുറത്തു വന്നു. ഭൂതങ്ങള്‍ ഉറക്കെ ശബ്ദമിട്ട് “അങ്ങ് ദൈവപുത്രന്‍ തന്നെ!” എന്ന് പറഞ്ഞു. ജനക്കൂട്ടം വിസ്മയം കൊള്ളുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്തു.

അനന്തരം യേശു പന്ത്രണ്ടു പേരെ തിരഞ്ഞെടുത്ത് അവരെ അപ്പൊസ്തലന്മാര്‍ എന്നു അവന്‍ വിളിച്ചു. അപ്പൊസ്തലന്മാര്‍ യേശുവിനോടൊപ്പം സഞ്ചരിക്കുകയും തന്നില്‍നിന്ന് പഠിക്കുകയും ചെയ്തുപോന്നു.

संबंधित माहिती

Free downloads - Here you can find all the main GRN message scripts in several languages, plus pictures and other related materials, available for download.

The GRN Audio Library - Evangelistic and basic Bible teaching material appropriate to the people's need and culture in a variety of styles and formats.

Choosing the audio or video format to download - What audio and video file formats are available from GRN, and which one is best to use?

Copyright and Licensing - GRN shares it's audio, video and written scripts under Creative Commons