ഒരു ഭാഷ തിരഞ്ഞെടുക്കുക

mic

unfoldingWord 22 - യോഹന്നാന്‍റെ ജനനം

unfoldingWord 22 - യോഹന്നാന്‍റെ ജനനം

രൂപരേഖ: Luke 1

മൂലരേഖ (സ്ക്രിപ്റ്റ്) നമ്പർ: 1222

ഭാഷ: Malayalam

പ്രേക്ഷകർ: General

ഉദ്ദേശം: Evangelism; Teaching

Features: Bible Stories; Paraphrase Scripture

അവസ്ഥ: Approved

മറ്റ് ഭാഷകളിലേക്ക് വിവർത്തനം ചെയ്യുന്നതിനും റെക്കോർഡുചെയ്യുന്നതിനുമുള്ള അടിസ്ഥാന മാർഗ്ഗനിർദ്ദേശങ്ങളാണ് സ്ക്രിപ്റ്റുകൾ. ഓരോ വ്യത്യസ്‌ത സംസ്‌കാരത്തിനും ഭാഷയ്‌ക്കും അവ മനസ്സിലാക്കാവുന്നതും പ്രസക്തവുമാക്കുന്നതിന് അവ ആവശ്യാനുസരണം പൊരുത്തപ്പെടുത്തണം. ഉപയോഗിച്ച ചില നിബന്ധനകൾക്കും ആശയങ്ങൾക്കും കൂടുതൽ വിശദീകരണം ആവശ്യമായി വന്നേക്കാം അല്ലെങ്കിൽ രൂപാന്തരപ്പെടുത്തുകയോ പൂർണ്ണമായും ഒഴിവാക്കുകയോ ചെയ്യാം.

മൂലരേഖ (സ്ക്രിപ്റ്റ്) ടെക്സ്റ്റ്

പൂര്‍വകാലങ്ങളില്‍, ദൈവം തന്‍റെ പ്രവാചകന്മാരോട് സംസാരിക്കുകയും അവര്‍ തന്‍റെ ജനത്തോടു സംസാരിക്കുകയും ചെയ്തു. എന്നാല്‍ ദൈവം അവരോടു സംസാരിക്കാതെ 400 വര്‍ഷങ്ങള്‍ കഴിഞ്ഞുപോയി. അനന്തരം ദൈവം ഒരു ദൂതനെ സെഖര്യാവ് എന്നു പേരുള്ള ഒരു പുരോഹിതന്‍റെ അടുക്കലേക്ക് അയച്ചു. സെഖര്യാവും തന്‍റെ ഭാര്യ എലിസബെത്തും ദൈവത്തെ ബഹുമാനിച്ചിരുന്നു. അവര്‍ വളരെ പ്രായമുള്ളവരും അവള്‍ ഒരിക്കലും മക്കളെ പ്രസവിച്ചിട്ടില്ലാത്തവളും ആയിരുന്നു.

ദൈവദൂതന്‍ സെഖര്യാവിനോട് പറഞ്ഞത്, “നിന്‍റെ ഭാര്യയ്ക്ക് ഒരു മകന്‍ ജനിക്കും. നീ അവനു യോഹന്നാന്‍ എന്ന് പേരിടണം. ദൈവം അവനെ പരിശുദ്ധാത്മാവില്‍ നിറയ്ക്കും, യോഹന്നാന്‍ മശീഹയെ സ്വീകരിക്കുവാനായി ജനത്തെ ഒരുക്കുകയും ചെയ്യും!” സെഖര്യാവ് പ്രതിവചിച്ചത്, “ഞാനും എന്‍റെ ഭാര്യയും കുഞ്ഞുങ്ങള്‍ ജനിക്കുവാന്‍ സാധ്യമല്ലാത്തവിധം വളരെ പ്രായം ചെന്നവരാകുന്നു! നീ ഞങ്ങളോട് സത്യമാണ് പറയുന്നതെന്ന് ഞാന്‍ എപ്രകാരം അറിയും?”

ദൈവദൂതന്‍ സെഖര്യാവിനോട് മറുപടി പറഞ്ഞതു, “ഞാന്‍ ഈ സദ്വര്‍ത്തമാനം നിനക്ക് കൊണ്ടുവരുവാന്‍ ദൈവത്താല്‍ അയക്കപ്പെട്ടവന്‍ ആകുന്നു. നീ എന്നെ വിശ്വസിക്കായ്കയാല്‍, കുഞ്ഞ് ജനിക്കുന്നതുവരെയും നിനക്ക് സംസാരശേഷി നഷ്ടപ്പെട്ടിരിക്കും. ഉടന്‍ തന്നെ സെഖര്യാവിന് സംസാരിക്കുവാന്‍ കഴിയാതെ പോയി. അനന്തരം ദൈവദൂതന്‍ സെഖര്യാവിനെ വിട്ടുപോയി. അതിനു ശേഷം, സെഖര്യാവ് ഭവനത്തിലേക്ക്‌ മടങ്ങിപ്പോയി, തന്‍റെ ഭാര്യ ഗര്‍ഭിണി ആകുകയും ചെയ്തു.

എലിസബെത്ത് ആറു മാസം ഗര്‍ഭിണി ആയിരുന്നപ്പോള്‍, അതേ ദൂതന്‍ പെട്ടെന്ന് എലിസബെത്തിന്‍റെ ബന്ധുവായ, മറിയ എന്നു പേരുള്ള വ്യക്തിക്ക് വെളിപ്പട്ടു. അവള്‍ ഒരു കന്യകയും യോസേഫ് എന്നു പേരുള്ള വ്യക്തിക്ക് വിവാഹ നിശ്ചയം കഴിഞ്ഞവളും ആയിരുന്നു. ദൈവദൂതന്‍ പറഞ്ഞത്, നീ ഗര്‍ഭവതി ആയി ഒരു മകനെ പ്രസവിക്കും. നീ അവനു യേശു എന്ന് പേരിടണം. അവന്‍ അത്യുന്നത ദൈവത്തിന്‍റെ പുത്രനായി എന്നെന്നേക്കും ഭരിക്കുന്നവന്‍ ആകും.

മറിയ മറുപടി പറഞ്ഞത്, “ഞാന്‍ കന്യക ആയിരിക്കെ, ഇതു എപ്രകാരം സംഭവിക്കും?” അപ്പോള്‍ ദൂതന്‍ വിശദീകരിച്ചത്, “പരിശുദ്ധാത്മാവ് നിന്‍റെയടുക്കല്‍ വരും, ദൈവത്തിന്‍റെ ശക്തിയും നിന്‍റെ അടുക്കല്‍ വരും. ആയതിനാല്‍ ശിശു പരിശുദ്ധന്‍ ആയിരിക്കും, അവന്‍ ദൈവത്തിന്‍റെ പുത്രന്‍ ആയിരിക്കും.”. ദൂതന്‍ പറഞ്ഞതു മറിയ വിശ്വസിച്ചു.

ഇതു സംഭവിച്ച ഉടനെ, മറിയ പോയി എലിസബെത്തിനെ സന്ദര്‍ശിച്ചു. മറിയ അവളെ വന്ദനം ചെയ്ത ഉടനെ, എലിസബെത്തിന്‍റെ ഉദരത്തിനകത്ത് ശിശു തുള്ളി. ദൈവം അവര്‍ക്ക് ചെയ്തതു നിമിത്തം ഈ സ്ത്രീകള്‍ ഒരുമിച്ചു സന്തോഷിച്ചു. മറിയ എലിസബെത്തിനെ സന്ദര്‍ശിച്ചു മൂന്നു മാസം അവിടെ താമസിച്ചതിനു ശേഷം മറിയ ഭവനത്തിലേക്ക്‌ മടങ്ങി.

ഇതിനുശേഷം, എലിസബത്ത് അവളുടെ ആണ്‍കുഞ്ഞിനു ജന്മം നല്‍കി. സെഖര്യാവും എലിസബെത്തും കുഞ്ഞിനു ദൈവദൂതന്‍ കല്പ്പിച്ച പ്രകാരം യോഹന്നാന്‍ എന്ന് പേരിട്ടു. അനന്തരം ദൈവം സെഖര്യാവിന് വീണ്ടും സംസാരശേഷി നല്‍കി. സെഖര്യാവ് പറഞ്ഞത്, "ദൈവത്തിനു സ്തുതി, ദൈവം തന്‍റെ ജനത്തെ സഹായിക്കുവാന്‍ ഓര്‍ത്തുവല്ലോ! നീയോ, എന്‍റെ മകനേ, അത്യുന്നതനായ ദൈവത്തിന്‍റെ പ്രവാചകന്‍ ആയിരിക്കും. നീ ജനത്തിന് അവരുടെ പാപങ്ങള്‍ക്ക്‌ എപ്രകാരം ക്ഷമ പ്രാപിക്കുവാന്‍ കഴിയുമെന്ന് പ്രസ്താവിക്കും!”

ബന്ധപ്പെട്ട വിവരങ്ങൾ

ജീവിതത്തിന്റെ വാക്കുകൾ - രക്ഷയെയും ക്രിസ്തീയ ജീവിതത്തെയും കുറിച്ചുള്ള ബൈബിളധിഷ്ഠിത സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ആയിരക്കണക്കിന് ഭാഷകളിലുള്ള ഓഡിയോ സുവിശേഷ സന്ദേശങ്ങൾ.

Choosing the audio or video format to download - What audio and video file formats are available from GRN, and which one is best to use?

Copyright and Licensing - GRN shares its audio, video and written scripts under Creative Commons