unfoldingWord 11 - പെസഹ
രൂപരേഖ: Exodus 11:1-12:32
മൂലരേഖ (സ്ക്രിപ്റ്റ്) നമ്പർ: 1211
ഭാഷ: Malayalam
പ്രേക്ഷകർ: General
തരം: Bible Stories & Teac
ഉദ്ദേശം: Evangelism; Teaching
ബൈബിൾ ഉദ്ധരണി: Paraphrase
അവസ്ഥ: Approved
മറ്റ് ഭാഷകളിലേക്ക് വിവർത്തനം ചെയ്യുന്നതിനും റെക്കോർഡുചെയ്യുന്നതിനുമുള്ള അടിസ്ഥാന മാർഗ്ഗനിർദ്ദേശങ്ങളാണ് സ്ക്രിപ്റ്റുകൾ. ഓരോ വ്യത്യസ്‌ത സംസ്‌കാരത്തിനും ഭാഷയ്‌ക്കും അവ മനസ്സിലാക്കാവുന്നതും പ്രസക്തവുമാക്കുന്നതിന് അവ ആവശ്യാനുസരണം പൊരുത്തപ്പെടുത്തണം. ഉപയോഗിച്ച ചില നിബന്ധനകൾക്കും ആശയങ്ങൾക്കും കൂടുതൽ വിശദീകരണം ആവശ്യമായി വന്നേക്കാം അല്ലെങ്കിൽ രൂപാന്തരപ്പെടുത്തുകയോ പൂർണ്ണമായും ഒഴിവാക്കുകയോ ചെയ്യാം.
മൂലരേഖ (സ്ക്രിപ്റ്റ്) ടെക്സ്റ്റ്
മോശെയെയും അഹരോനെയും ഇസ്രയേല്‍ ജനത്തെ വിട്ടയക്കണം എന്ന് ഫറവോനോടു പറയുവാനായി ദൈവം അയച്ചു. അവരെ വിട്ടുപോകുവാന്‍ താന്‍ അനുവദിക്കാത്തപക്ഷം ഈജ്പ്തില്‍ ഉള്ള മനുഷ്യരുടെയും മൃഗങ്ങളുടെയും ആദ്യജാതന്മാരെ ദൈവം കൊല്ലുമെന്ന് മുന്നറിയിപ്പ് നല്‍കി. ഫറവോന്‍ ഇതു കേട്ടപ്പോള്‍ അത് വിശ്വസിക്കുവാനോ ദൈവത്തെ അനുസരിക്കുവാനോ ചെയ്യാതെ നിരസിക്കയാണുണ്ടായത്.
തന്നില്‍ വിശ്വസിക്കുന്ന ഏതൊരുവന്‍റെയും ആദ്യ ജാതനെ രക്ഷിക്കുവാനുള്ള ഒരു വഴി ദൈവം ഒരുക്കിയിരുന്നു. ഓരോ കുടുംബവും ഒരു പൂര്‍ണതയുള്ള കുഞ്ഞാടിനെ തിരഞ്ഞെടുത്ത് അതിനെ കൊല്ലണമായിരുന്നു.
ദൈവം ഇസ്രയേല്‍ ജനത്തോട് ഈ കുഞ്ഞാടിന്‍റെ രക്തം അവരുടെ ഭവനങ്ങളുടെ വാതില്കല്‍ ചുറ്റും പുരട്ടണം എന്നു പറഞ്ഞു. അവര്‍ അതിന്‍റെ മാംസം പാചകം ചെയ്യുകയും അനന്തരം അവര്‍ അത് തിടുക്കത്തില്‍ പുളിപ്പില്ലാത്ത അപ്പത്തോടുകൂടെ ഭക്ഷിക്കുകയും വേണമായിരുന്നു. അവിടുന്ന് അവരോടു ഈ ഭക്ഷണം കഴിഞ്ഞ ഉടനെ ഈജിപ്ത് വിട്ടുപോകുവാന്‍ വേണ്ടി തയ്യാറായിരിക്കണം എന്ന് അവരോടു പറഞ്ഞു
ദൈവം അവരോടു കല്പിച്ചത് പോലെ തന്നെ ഇസ്രയേല്‍ ജനം സകലവും ചെയ്തു. അര്‍ദ്ധരാത്രിയില്‍, ദൈവം ഈജിപ്ത് മുഴുവന്‍ സഞ്ചരിച്ചു ഈജിപ്ത്യരുടെ ഓരോ ആദ്യജാതനെയും സംഹരിച്ചു.
ഇസ്രയേല്യരുടെ സകല വീടുകളുടെയും കതകുകള്‍ക്ക് ചുറ്റുമായി രക്തം അടയാളമായി ഉണ്ടായിരുന്നു, അതിനാല്‍ ദൈവം ആ വീടുകളെ വിട്ടുപോയി. അകത്തുണ്ടായിരുന്നവര്‍ സുരക്ഷിതരായി കാണപ്പെടുകയും ചെയ്തു. അവര്‍ കുഞ്ഞാടിന്‍റെ രക്തം നിമിത്തം രക്ഷപ്പെട്ടു.
എന്നാല്‍ ഈജിപ്തുകാര്‍ ദൈവത്തെ വിശ്വസിക്കുകയോ അവിടുത്തെ കല്പനകള്‍ അനുസരിക്കുകയോ ചെയ്തില്ല. അതുകൊണ്ട് ദൈവം അവരുടെ വീടുകള്‍ കടന്നു പോയില്ല, ദൈവം ഈജിപ്തുകാരുടെ ആദ്യജാതന്മാരായ പുത്രന്മാരെ എല്ലാവരെയും കൊന്നു.
ഓരോ ആദ്യജാതനായ ഈജിപ്ത്യന്‍ ആണും കാരാഗ്രഹത്തില്‍ ഉള്ള ആദ്യജാതന്‍ മുതല്‍, ഫറവോന്‍റെ ആദ്യജാതന്‍ വരെയും മരിപ്പാന്‍ ഇടയായി. നിരവധി ഈജിപ്തുകാര്‍ അവരുടെ അഗാധ ദുഃഖം നിമിത്തം കരയുകയും അലമുറ ഇടുകയും ചെയ്തു.
അതേ രാത്രിയില്‍, ഫറവോന്‍ മോശെയെയും അഹരോനെയും വിളിച്ചു പറഞ്ഞത്, “ഇസ്രയേല്‍ ജനത്തെ എല്ലാം വിളിച്ചുകൊണ്ടു പെട്ടെന്നുതന്നെ ഈജിപ്ത് വിട്ടു കടന്നു പോകുക.” ഈജിപ്തുകാരും ഇസ്രയേല്‍ ജനം പെട്ടെന്ന് തന്നെ പുറപ്പെട്ടു പോകുവാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു.