unfoldingWord 32 - ഭൂതബാധിതനായ വ്യക്തിയേയും രോഗിയായ സ്ത്രീയെയും യേശു സൗഖ്യമാക്കുന്നു

개요: Matthew 8:28-34; 9:20-22; Mark 5; Luke 8:26-48
스크립트 번호: 1232
언어: Malayalam
청중: General
목적: Evangelism; Teaching
Features: Bible Stories; Paraphrase Scripture
지위: Approved
이 스크립트는 다른 언어로 번역 및 녹음을위한 기본 지침입니다. 그것은 그것이 사용되는 각 영역에 맞게 다른 문화와 언어로 조정되어야 합니다. 사용되는 몇 가지 용어와 개념은 다른 문화에서는 다듬어지거나 생략해야 할 수도 있습니다.
스크립트 텍스트

ഗെരസേന്യ ജനം ജീവിച്ചിരുന്ന മേഖലയിലേക്ക് യേശുവും തന്‍റെ ശിഷ്യന്മാരും അവരുടെ പടകില്‍ പോയി. അവര്‍ കരയില്‍ എത്തിയപ്പോള്‍ പടകില്‍ നിന്നും ഇറങ്ങി.

ഇപ്പോള്‍ അവിടെ ഭൂതബാധിതന്‍ ആയ ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു.

ഈ മനുഷ്യന്‍ ആര്‍ക്കും തന്നെ നിയന്ത്രിക്കുവാന്‍ കഴിയാത്ത വളരെ ശക്തന്‍ ആയ ഒരുവന്‍ ആയിരുന്നു. ചിലപ്പോള്‍ ആളുകള്‍ അവനെ കൈകാലുകള്‍ ചങ്ങലയാല്‍ ബന്ധിച്ചിട്ടാലും, താന്‍ അത് പൊട്ടിക്കുന്നത് തുടര്‍ന്നു.

ഈ മനുഷ്യന്‍ ആ സ്ഥലത്തുള്ള ശവകുടീരങ്ങളില്‍ ആണ് താമസിച്ചിരുന്നു. ഈ മനുഷ്യന്‍ പകലിലും രാത്രിയിലും അലറിക്കൊണ്ടിരുന്നു. താന്‍ വസ്ത്രം ധരിക്കാതെ തന്നെത്താന്‍ കല്ലുകള്‍കൊണ്ട് തന്നെ മുറിപ്പെടുത്തിക്കൊണ്ടിരുന്നു.

ഈ മനുഷ്യന്‍ യേശുവിന്‍റെ അടുക്കലേക്ക് ഓടിവന്നു തന്‍റെ മുന്‍പില്‍ മുട്ടുകുത്തി. പിന്നീട് യേശു ആ മനുഷ്യനിലുള്ള ഭൂതത്തോടു പറഞ്ഞു, “ഈ മനുഷ്യനില്‍ നിന്നു പുറത്തുവരിക!” എന്നായിരുന്നു.

അപ്പോള്‍ ഭൂതം ഉറച്ച ശബ്ദത്തില്‍ നിലവിളിച്ചു, “യേശുവേ, അത്യുന്നതനായ ദൈവത്തിന്‍റെ പുത്രനായ യേശുവേ, നീ എന്നോട് എന്താണ് ആഗ്രഹിക്കുന്നത്. .” ദയവായി എന്നെ ഉപദ്രവിക്കരുതേ!” എന്നു പറഞ്ഞു. അപ്പോള്‍ യേശു ഭൂതത്തോട് ചോദിച്ചത്, “നിന്‍റെ പേരെന്താകുന്നു?” അവന്‍ മറുപടി പറഞ്ഞത്, ”ഞങ്ങള്‍ വളരെയധികം പേര്‍ ഉള്ളതുകൊണ്ട് എന്‍റെ പേര് ലെഗ്യോന്‍” എന്നാകുന്നു. {ഒരു ലെഗ്യോന്‍ എന്നത് റോമന്‍ സൈന്യത്തില്‍ പല ആയിരം സൈനികരുടെ സംഘം എന്നാണ് അര്‍ത്ഥം}.

ഭൂതങ്ങള്‍ യേശുവിനോട് യാചിച്ചു, “ഞങ്ങളെ ഈ മേഖലയില്‍ നിന്ന് പുറത്തേക്ക് പറഞ്ഞു വിടരുതേ!” എന്നായിരുന്നു. സമീപത്തുള്ള കുന്നിന്‍പ്രദേശത്ത് ഒരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. അതിനാല്‍ ഭൂതങ്ങള്‍ യേശുവിനോട്, “പകരം ഞങ്ങളെ ദയവായി ആ പന്നികളിലേക്ക് പറഞ്ഞു വിടണമേ” എന്ന് യാചിച്ചു. യേശു, “ശരി, അവയിലേക്കു പോയ്ക്കൊള്ളൂ!” എന്ന് പറഞ്ഞു.

ആയതിനാല്‍ ഭൂതങ്ങള്‍ ആ മനുഷ്യനില്‍നിന്നും പുറത്തുവരികയും പന്നികളില്‍ പ്രവേശിക്കുകയും ചെയ്തു. പന്നികള്‍ മുകളില്‍നിന്നും താഴോട്ടു കുത്തനെ ഓടിയിറങ്ങുകയും തടാകത്തില്‍ വീണു മുങ്ങിച്ചാകുകയും ചെയ്തു. അവിടെ ഏകദേശം 2,000 പന്നികള്‍ ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു.

അവിടെ ആ പന്നികളെ മേയിച്ചുകൊണ്ടിരുന്ന ആളുകള്‍ ഉണ്ടായിരുന്നു. സംഭവിച്ചത് അവര്‍ കണ്ടപ്പോള്‍, അവര്‍ പട്ടണത്തിലേക്ക് ഓടി. അവന്‍ അവിടെ എല്ലാവരോടും യേശു ചെയ്ത കാര്യം പറഞ്ഞു. പട്ടണത്തില്‍നിന്നുള്ള ജനം ഭൂതങ്ങള്‍ ഉണ്ടായിരുന്ന മനുഷ്യനെ കണ്ടു. താന്‍ ശാന്തമായി ഇരിക്കുന്നതും, വസ്ത്രം ധരിച്ചിരിക്കുന്നതും സാധാരണ വ്യക്തിയെപ്പോലെ പ്രവര്‍ത്തിക്കുന്നതും കണ്ടു.

ജനം വളരെ ഭയപ്പെട്ട് യേശുവിനോട് അവിടം വിട്ടു പോകുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. അതുകൊണ്ട് യേശു പടകില്‍ കയറി. ഭൂതബാധിതനായിരുന്ന മനുഷ്യന്‍ യേശുവിനോടു കൂടെ പോകണമെന്ന് അപേക്ഷിച്ചു.

എന്നാല്‍ യേശു അവനോടു പറഞ്ഞത്, “അല്ല, നീ ന ഭവനത്തില്‍ പോകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ദൈവം നിനക്കുവേണ്ടി ചെയ്തത് എല്ലാവരോടും പറയുക. അവരോടു ദൈവം എപ്രകാരം നിന്നോട് കരുണ കാണിച്ചു എന്ന് പറയുക” എന്നായിരുന്നു.

ആയതിനാല്‍ ആ മനുഷ്യന്‍ കടന്നുപോയി എല്ലാവരോടും യേശു തനിക്കു ചെയ്തതിനെ കുറിച്ച് പ്രസ്താവിച്ചു. തന്‍റെ കഥ കേട്ടതായ സകലരും ആശ്ച്ചര്യഭരിതരായി.

യേശു തടാകത്തിന്‍റെ മറുകരയില്‍ തിരിച്ചെത്തി. താന്‍ അവിടെ എത്തിയശേഷം, ഒരു വലിയകൂട്ടം ജനം തന്നെ തിക്കിത്തിരക്കിക്കൊണ്ട് തന്‍റെ ചുറ്റും നിന്നിരുന്നു. ആ ആള്‍ക്കൂട്ടത്തില്‍ പന്ത്രണ്ടു വര്‍ഷങ്ങളായി രക്തസ്രാവത്തിന്‍റെ പ്രശ്നത്താല്‍ കഷ്ടപ്പെട്ടിരുന്ന ഒരു സ്ത്രീ ഉണ്ടായിരുന്നു. അവളെ സൌഖ്യമാക്കേണ്ടതിനു വൈദ്യന്മാര്‍ക്ക് തന്‍റെ പണം മുഴുവന്‍ കൊടുത്തുവെങ്കിലും, അവളുടെ അവസ്ഥ വളരെ മോശമായി മാറി.

യേശു നിരവധി ആളുകളെ സൗഖ്യമാക്കിയ വിവരം അവള്‍ കേട്ടതിനാല്‍, “ഞാന്‍ അദ്ദേഹത്തിന്‍റെ വസ്ത്രത്തെ എങ്കിലും തൊട്ടാല്‍ തീര്‍ച്ചയായും എനിക്കും സൌഖ്യം വരും!” എന്ന് ചിന്തിച്ചു. അതുകൊണ്ട് അവള്‍ യേശുവിന്‍റെ പുറകില്‍ വന്നു തന്‍റെ വസ്ത്രത്തെ തൊട്ടു. അവള്‍ അവയെ സ്പര്‍ശിച്ച ഉടനെതന്നെ, രക്തസ്രാവം നിലച്ചു.

ഉടനെതന്നെ, തന്നില്‍നിന്നും ശക്തി പുറപ്പെട്ടത് യേശു തിരിച്ചറിഞ്ഞു. അതുകൊണ്ട് താന്‍ ചുറ്റും നോക്കിക്കൊണ്ട് “എന്നെ സ്പര്‍ശിച്ചത് ആര്‍” എന്ന് ചോദിച്ചു. ശിഷ്യന്മാര്‍ മറുപടി പറഞ്ഞത്, “ഇവിടെ നിരവധി ആളുകള്‍ അങ്ങേക്ക് ചുറ്റും തിക്കിത്തിരക്കിക്കൊണ്ട് നില്‍ക്കുന്നു. അങ്ങനെയിരിക്കെ, ‘എന്നെ തൊട്ടത് ആര്‍’ എന്ന് ചോദിക്കുന്നത് എന്തുകൊണ്ട്” എന്നായിരുന്നു.

ആ സ്ത്രീ ഭയപ്പെട്ടു വിറച്ചുകൊണ്ട്, യേശുവിന്‍റെ മുന്‍പില്‍ മുഴങ്കാലില്‍ വീണു. അപ്പോള്‍ അവള്‍ അവനോട് അവള്‍ ചെയ്തതു പറയുകയും, അവള്‍ സൗഖ്യമായതും പറഞ്ഞു. യേശു അവളോട് പറഞ്ഞത്, “നിന്‍റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു. സമാധാനത്തോടെ പോകുക” എന്ന് പറഞ്ഞു.