unfoldingWord 13 - ഇസ്രയേലുമായുള്ള ദൈവത്തിന്‍റെ ഉടമ്പടി
개요: Exodus 19-34
스크립트 번호: 1213
언어: Malayalam
청중: General
목적: Evangelism; Teaching
Features: Bible Stories; Paraphrase Scripture
지위: Approved
이 스크립트는 다른 언어로 번역 및 녹음을위한 기본 지침입니다. 그것은 그것이 사용되는 각 영역에 맞게 다른 문화와 언어로 조정되어야 합니다. 사용되는 몇 가지 용어와 개념은 다른 문화에서는 다듬어지거나 생략해야 할 수도 있습니다.
스크립트 텍스트
ദൈവം ഇസ്രയേലിനെ ചെങ്കടലില്‍ കൂടെ നയിച്ച ശേഷം, മരുഭൂമിയില്‍കൂടി സീനായ് എന്നു വിളിച്ചിരുന്ന മലയിലേക്ക് നടത്തി. ഇതേ മലയില്‍ തന്നെയാണ് മോശെ മുള്‍പ്പടര്‍പ്പ് കത്തുന്ന കാഴ്ച കണ്ടത്. ജനം അവരുടെ കൂടാരങ്ങളെ മലയുടെ അടിവാരത്തില്‍ അടിച്ചു.
ദൈവം മോശെയോടും എല്ലാ ഇസ്രയേല്‍ ജനത്തോടും പറഞ്ഞത്, “നിങ്ങള്‍ എല്ലായ്പ്പോഴും എന്നെ അനുസരിക്കുകയും ഞാന്‍ നിങ്ങളോട് ചെയ്യുന്ന ഉടമ്പടി പാലിക്കുകയും വേണം. നിങ്ങള്‍ അപ്രകാരം ചെയ്യുമെങ്കില്‍ നിങ്ങള്‍ എന്‍റെ വിലയേറിയ സമ്പത്തും, പുരോഹിത രാജവര്‍ഗ്ഗവും, ഒരു വിശുദ്ധ ജനവും ആയിരിക്കും.
മൂന്നു ദിവസങ്ങളായി, ദൈവം അവരുടെ അടുക്കല്‍ വരേണ്ടതിനു ജനം അവരെത്തന്നെ ഒരുക്കി. അനന്തരം ദൈവം സീനായി മലയുടെ മുകളില്‍ ഇറങ്ങിവന്നു. അവിടുന്ന് വന്നപ്പോള്‍, ഇടിമുഴക്കവും, മിന്നലും, പുകയും, ഉച്ചത്തില്‍ ഉള്ള കാഹളനാദങ്ങളും ഉണ്ടായിരുന്നു. അനന്തരം മോശെ പര്‍വതത്തിന്‍റെ മുകളിലേക്ക് കയറിപ്പോയി.
അനന്തരം ദൈവം ജനവുമായി ഒരു ഉടമ്പടി ചെയ്തു. താന്‍ പറഞ്ഞത്, ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവയാകുന്നു. ഈജിപ്തില്‍ അടിമകളായിരുന്ന നിങ്ങളെ രക്ഷിച്ചവന്‍ ഞാന്‍ തന്നെ. വേറെ യാതൊരു ദൈവത്തെയും ആരാധിക്കരുത്.”
“വിഗ്രഹങ്ങളെ നിര്‍മ്മിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്, എന്തുകൊണ്ടെന്നാല്‍ ഞാന്‍ യഹോവ, ഞാന്‍ മാത്രം നിങ്ങളുടെ ദൈവം ആയിരിക്കേണം. എന്‍റെ നാമം അപമാനകരമായ രീതിയില്‍ ഉപയോഗിക്കരുത്. ശബ്ബത്ത് ദിനം വിശുദ്ധമായി ആചരിക്കുവാന്‍ ശ്രദ്ധിക്കണം. വേറെ വാചകത്തില്‍ പറഞ്ഞാല്‍, ആറു ദിവസങ്ങളില്‍ നിങ്ങളുടെ സകല ജോലികളും ചെയ്തു തീര്‍ക്കുക, ഏഴാം ദിവസം നിങ്ങള്‍ക്ക് വിശ്രമിക്കുവാനും എന്നെ ഓര്‍ക്കുവാനുമുള്ള ദിവസം ആകുന്നു.’’
“നിന്‍റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക, കുല ചെയ്യരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, നുണ പറയരുത്. നിന്‍റെ സ്നേഹിതന്‍റെ ഭാര്യയെ, തന്‍റെ ഭവനത്തെ, അല്ലെങ്കില്‍ അവനുള്ളതായ യാതൊന്നും മോഹിക്കരുത്.”
അനന്തരം ദൈവം ഈ പത്തു കല്‍പ്പനകളെ രണ്ടു കല്പലകകളില്‍ എഴുതി മോശെയുടെ പക്കല്‍ കൊടുത്തു. ജനം അനുസരിക്കേണ്ട മറ്റു നിരവധി നിയമങ്ങളും ചട്ടങ്ങളും ദൈവം നല്‍കി. ദൈവം തന്‍റെ ജനത്തെ അനുഗ്രഹിക്കാമെന്നും സംരക്ഷിക്കാമെന്നും വാഗ്ദത്തം ചെയ്തു. അവര്‍ ദൈവത്തെ അനുസരിച്ചില്ല എങ്കില്‍ അവരെ ശിക്ഷിക്കുമെന്നും പറഞ്ഞു.
ദൈവം ഇസ്രയേല്‍ ജനത്തോട് ഒരു വലിയ കൂടാരം—സമാഗമന കൂടാരം— നിര്‍മ്മിക്കുവാനും പറഞ്ഞു. അതു എപ്രകാരം കൃത്യമായി നിര്‍മ്മിക്കണം എന്നും, അതില്‍ എന്തൊക്കെ വസ്തുക്കള്‍ വെയ്കണമെന്നും പറഞ്ഞു. ആ കൂടാരത്തെ രണ്ടു മുറികളായി വിഭാഗിക്കുവാന്‍ വലിയ തിരശീല സ്ഥാപിക്കണം എന്നും പറഞ്ഞു. തിരശീലയ്ക്കു പുറകിലുള്ള അറയില്‍ ദൈവം വരികയും അവിടെ പാര്‍ക്കുകയും ചെയ്യും. ദൈവം വസിക്കുന്ന ആ മുറിയില്‍ മഹാപുരോഹിതനെ മാത്രമേ പ്രവേശിക്കുവാന്‍ അനുവദിച്ചിരുന്നുള്ളൂ.
സമാഗമന കൂടാരത്തിന് മുന്‍പില്‍ ഒരു യാഗപീഠവും ജനം ഉണ്ടാക്കേണ്ടിയിരുന്നു. ആരെങ്കിലും ദൈവത്തിന്‍റെ കല്‍പ്പന അനുസരിക്കാതെ വന്നാല്‍ ഒരു മൃഗത്തെ ആ യാഗപീഠത്തിലേക്ക് കൊണ്ടുവരണം. ഒരു പുരോഹിതന്‍ അതിനെ കൊല്ലുകയും ദൈവത്തിനു യാഗമായി യാഗപീഠത്തില്‍ ദഹിപ്പിക്കുകയും വേണം. ദൈവം പറഞ്ഞതു ആ മൃഗത്തിന്‍റെ രക്തം ആ മനുഷ്യന്‍റെ പാപം മൂടിക്കളയും എന്നാണ്. ഈ രീതിയില്‍, ദൈവം പിന്നെ ഒരിക്കലും ആ പാപത്തെ കാണുകയില്ല. ആ വ്യക്തി ദൈവത്തിന്‍റെ ദൃഷ്ടിയില്‍ “ശുദ്ധന്‍” ആയിത്തീരും. ദൈവം മോശെയുടെ സഹോദരനായ അഹരോനെയും അഹരോന്‍റെ സന്തതികളെയും അവന്‍റെ പുരോഹിതന്മാരായി തിരഞ്ഞെടുത്തു.
ജനം മുഴുവന്‍ ദൈവം അവര്‍ക്ക് നല്‍കിയ നിയമങ്ങള്‍ അനുസരിക്കാം എന്നു സമ്മതിച്ചു. അവര്‍ ദൈവത്തോടു മാത്രം ബന്ധപ്പെട്ടിരിക്കുമെന്നും അവനെ മാത്രം ആരാധിക്കുമെന്നും സമ്മതിച്ചു.
ചില നാളുകളായി മോശെ സീനായ് പര്‍വതത്തിന്‍റെ മുകളില്‍ത്തന്നെ തുടര്‍ന്നു. അവന്‍ ദൈവവുമായി സംസാരിക്കുകയായിരുന്നു. അവന്‍ അവരുടെ അടുക്കലേക്ക് മടങ്ങിവരാന്‍ അവനുവേണ്ടി കാത്തിരുന്ന് നിരാശരായി തീര്‍ന്നു. അതുകൊണ്ട് അവര്‍ അഹരോന്‍റെ അടുക്കല്‍ സ്വര്‍ണ്ണം കൊണ്ടുവന്നിട്ടു ദൈവത്തിനു പകരമായി ആരാധിക്കേണ്ടതിന് അവര്‍ക്ക് ഒരു കാളക്കുട്ടിയെ ഉണ്ടാക്കുവാന്‍ ആവശ്യപ്പെട്ടു. ഈ രീതിയില്‍ അവര്‍ ദൈവത്തിന് എതിരായി ഭയങ്കര പാപം ചെയ്തു.
അഹരോന്‍ കാളക്കുട്ടിയുടെ രൂപത്തില്‍ ഒരു വിഗ്രഹം ഉണ്ടാക്കി. ജനം ഭ്രാന്തമായ നിലയില്‍ വിഗ്രഹത്തെ ആരാധിക്കുകയും അതിനു യാഗം അര്‍പ്പിക്കുകയും ചെയ്തു! അവരുടെ പാപം നിമിത്തം ദൈവം അവരോടു കോപം ഉള്ളവനായി തീര്‍ന്നു. അവിടുന്ന് അവരെ നശിപ്പിക്കുവാന്‍ ആഗ്രഹിച്ചു. എന്നാല്‍ അവരെ കൊല്ലരുത് എന്ന് മോശെ ദൈവത്തോട് അപേക്ഷിച്ചു. ദൈവം തന്‍റെ പ്രാര്‍ത്ഥന കേള്‍ക്കുകയും അവരെ നശിപ്പിക്കാതിരിക്കുകയും ചെയ്തു.
അവസാനം മോശെ സീനായ് മലയില്‍ നിന്നും ഇറങ്ങി വന്നു. ദൈവം പത്ത് കല്‍പ്പനകള്‍ എഴുതിയ രണ്ടു കല്‍പ്പലകകളും താന്‍ വഹിച്ചിരുന്നു. അപ്പോള്‍ താന്‍ വിഗ്രഹത്തെ കണ്ടു. അദ്ദേഹം വളരെ കോപം ഉള്ളവനായി കല്‍പ്പലകകള്‍ എറിഞ്ഞ് ഉടച്ചു.
പിന്നീട് മോശെ ആ വിഗ്രഹം തകര്‍ത്തു പൊടിയാക്കി, ആ പൊടി വെള്ളത്തില്‍ കലക്കി ജനത്തെ അത് കുടിപ്പിച്ചു. ദൈവം ജനങ്ങള്‍ക്കിടയില്‍ ഒരു ബാധ അയക്കുകയും നിരവധി പേര്‍ മരിക്കുകയും ചെയ്തു.
അവന്‍ ഉടച്ചതായ കല്പലകള്‍ക്കു പകരമായി പത്തു കല്‍പ്പനകള്‍ എഴുതേണ്ടതിനായി മോശെ പുതിയ രണ്ടു കല്പലകകള്‍ ഉണ്ടാക്കി. അനന്തരം താന്‍ വീണ്ടും പര്‍വതത്തില്‍ കയറുകയും ജനത്തോടു ക്ഷമിക്കണം എന്ന് പ്രാര്‍ത്ഥന കഴിക്കുകയും ചെയ്തു. ദൈവം മോശെക്കു ചെവികൊടുക്കുകയും അവരോടു ക്ഷമിക്കുകയും ചെയ്തു. മോശെ പുതിയ കല്‍പലകകളില്‍ പത്ത് കല്‍പ്പനകളുമായി പര്‍വ്വതത്തില്‍നിന്നും മോശെ ഇറങ്ങിവന്നു. തുടര്‍ന്നു ദൈവം ഇസ്രയേല്‍ ജനത്തെ സീനായ് മലയില്‍ നിന്നും വാഗ്ദത്ത നാട്ടിലേക്ക് നയിച്ചു.