unfoldingWord 19 - പ്രവാചകന്മാര്‍
概要: 1 Kings 16-18; 2 Kings 5; Jeremiah 38
スクリプト番号: 1219
言語: Malayalam
観客: General
目的: Evangelism; Teaching
Features: Bible Stories; Paraphrase Scripture
状態: Approved
スクリプトは、他の言語への翻訳および録音の基本的なガイドラインです。スクリプトは、それぞれの異なる文化や言語で理解しやすく、関連性のあるものにするために、必要に応じて適応させる必要があります。使用される用語や概念の中には、さらに説明が必要な場合や、完全に置き換えたり省略したりする必要がある場合もあります。
スクリプトテキスト
ദൈവം പ്രവാചകന്മാരെ ഇസ്രയേലിലേക്ക് എപ്പോഴും അയച്ചുകൊണ്ടിരുന്നു. പ്രവാചകന്മാര്‍ ദൈവത്തില്‍നിന്നും സന്ദേശങ്ങള്‍ കേള്‍ക്കുകയും അനന്തരം അതു ജനങ്ങളോട് പ്രസ്താവിക്കുകയും ചെയ്തിരുന്നു.
ഏലിയാവ് എന്ന പ്രവാചകന്‍, ആഹാബ് ഇസ്രയേല്‍ രാജ്യത്തെ ഭരിച്ചു കൊണ്ടിരുന്ന കാലത്ത് ഉണ്ടായിരുന്ന പ്രവാചകന്‍ ആയിരുന്നു. ആഹാബ് ഒരു ദുഷ്ട മനുഷ്യന്‍ ആയിരുന്നു. താന്‍ ജനങ്ങളെ ‘ബാല്‍’ എന്ന് പേരുള്ള ഒരു വ്യാജ ദൈവത്തെ ആരാധിക്കുവാന്‍ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. അതിനാല്‍ ദൈവം ജനത്തെ ശിക്ഷിക്കുവാന്‍ പോകുന്നു, എന്ന് ഏലിയാവ് രാജാവായ ആഹബിനോട് പറഞ്ഞു. “ഞാന്‍ വീണ്ടും മഴ പെയ്യട്ടെ എന്നു പറയുവോളം ഇസ്രയേല്‍ ദേശത്തില്‍ മഴയോ മഞ്ഞോ ഉണ്ടാകുകയില്ല” എന്ന് ഏലിയാവ് ആഹാബ് രാജാവിനോട് പറഞ്ഞു. ഇത് ആഹാബിനെ കോപിഷ്ഠനാക്കുകയും എലിയാവിനെ കൊല്ലുവാന്‍ തീരുമാനിക്കുകയും ചെയ്തു.
അതുകൊണ്ട് ദൈവം എലിയാവിനോട് മരുഭൂമിയില്‍ ചെന്ന് ആഹാബില്‍ നിന്നും ഒളിച്ചിരിക്കുവാന്‍ പറഞ്ഞു. ഏലിയാവ് ദൈവം മാര്‍ഗ്ഗനിര്‍ദേശം നല്‍കിയപ്രകാരം മരുഭൂമിയില്‍ ഉള്ള ഒരു നീര്‍ച്ചാലിനടുത്തേക്ക് പോയി. ഓരോ പ്രഭാതത്തിലും വൈകുന്നേരത്തിലും പക്ഷികള്‍ എലിയാവിന് അപ്പവും ഇറച്ചിയും കൊണ്ടുവന്നു നല്‍കി. ഈ കാലഘട്ടത്തില്‍ ആഹാബും തന്‍റെ സൈന്യവും എലിയാവിനെ തേടി, എങ്കിലും അവര്‍ക്ക് അദ്ദേഹത്തെ കണ്ടുപിടിക്കുവാന്‍ കഴിഞ്ഞില്ല.
അവിടെ മഴ ഇല്ലാഞ്ഞതിനാല്‍, കുറച്ചുകാലങ്ങള്‍ക്കു ശേഷം നീര്‍ച്ചാല്‍ വറ്റി. അതിനാല്‍ ഏലിയാവ് സമീപേ ഉള്ള വേറൊരു രാജ്യത്തിലേക്ക് പോയി. ആ രാജ്യത്തില്‍ ഒരു സാധുവായ വിധവ ഉണ്ടായിരുന്നു. അവള്‍ക്ക് ഒരു മകനും ഉണ്ടായിരുന്നു. കൊയ്ത്ത് ഇല്ലാതിരുന്നതിനാല്‍ അവരുടെ ഭക്ഷണം തീര്‍ന്നു പോയിരുന്നു. എങ്കിലും ആ സ്ത്രീ ഏലിയാവിനെ സംരക്ഷിച്ചു പോന്നു, അതുകൊണ്ട് ദൈവം അവള്‍ക്കും അവളുടെ മകനും വേണ്ടി കരുതി, അതിനാല്‍ അവളുടെ കലത്തിലെ മാവോ പാത്രത്തിലെ എണ്ണയോ കുറഞ്ഞു പോയില്ല. ക്ഷാമകാലം മുഴുവന്‍ അവര്‍ക്ക് ഭക്ഷണം ഉണ്ടായിരുന്നു. ഏലിയാവ് അവിടെ അനേക വര്‍ഷങ്ങള്‍ താമസിച്ചു.
മൂന്നര വര്‍ഷങ്ങള്‍ക്കുശേഷം, ദേശത്തില്‍ വീണ്ടും മഴ പെയ്യിക്കുവാന്‍ പോകുന്നു എന്ന് ദൈവം ഏലിയാവിനോട് പറഞ്ഞു. അവിടുന്ന് ഏലിയാവിനോട് ഇസ്രയേല്‍ രാജ്യത്തിലേക്ക് മടങ്ങി ചെന്ന് ആഹാബിനോടു സംസാരിക്കുവാന്‍ പറഞ്ഞു. അങ്ങനെ ഏലിയാവ് ആഹാബിന്‍റെ അടുക്കല്‍ ചെന്നു. ആഹാബ് അദ്ദേഹത്തെ കണ്ടപ്പോള്‍, “നീ, പ്രശ്നം ഉണ്ടാക്കുന്നവന്‍!’’ എന്ന് പറഞ്ഞു. ഏലിയാവ് അവനു മറുപടി പറഞ്ഞത്, “നീയാണ് പ്രശ്നം ഉണ്ടാക്കുന്നവന്‍!” നീ യഹോവയെ ഉപേക്ഷിച്ചു. അവിടുന്നാണ് സത്യ ദൈവം, എന്നാല്‍ നീ ബാലിനെ ആരാധിക്കുന്നു. ഇപ്പോള്‍ നീ ഇസ്രായേലില്‍ ഉള്ള സകല ജനങ്ങളെയും കര്‍മ്മേല്‍ മലയില്‍ കൊണ്ടുവരിക,”
അതുകൊണ്ട് സകല യിസ്രായേല്‍ ജനങ്ങളും കര്‍മ്മേല്‍ മലയിലേക്ക് പോയി. ബാലിനുവേണ്ടി സന്ദേശം പറയുന്നവര്‍ എന്ന് പറഞ്ഞിരുന്നവരും വന്നിരുന്നു. ഇവര്‍ ബാലിന്‍റെ പ്രവാചകന്മാര്‍ ആയിരുന്നു. അവര്‍ 450 പേരുണ്ടായിരുന്നു. ഏലിയാവ് ജനത്തോടു പറഞ്ഞത്, “നിങ്ങള്‍ എത്രത്തോളം മനസ്സ് ചാഞ്ചല്യം ഉള്ളവര്‍ ആയിരിക്കും? യഹോവ ദൈവം എങ്കില്‍ അവനെ ആരാധിക്കുക! എന്നാല്‍ ബാല്‍ ആണ് ദൈവം എങ്കില്‍ അവനെ ആരാധിക്കുക!” എന്നാണ്.
അനന്തരം ഏലിയാവ് ബാലിന്‍റെ പ്രവാചകന്മാരോട് പറഞ്ഞതു, “നിങ്ങള്‍ ഒരു കാളയെ കൊന്ന് അതിന്‍റെ മാംസം യാഗപീഠത്തില്‍ വെക്കുക, എന്നാല്‍ തീ കത്തിക്കരുത്, പിന്നീട് ഞാനും അങ്ങനെ തന്നെ ചെയ്യാം, എന്‍റെ യാഗത്തിനായി മറ്റൊരു യാഗപീഠത്തില്‍ മാംസം വെക്കും. തുടര്‍ന്ന് ദൈവം യാഗപീഠത്തിലേക്ക് തീ അയക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് അവനാണ് യഥാര്‍ഥ ദൈവം എന്ന് നിങ്ങള്‍ അറിയും. അങ്ങനെ ബാലിന്‍റെ പ്രവാചകന്മാര്‍ യാഗം ഒരുക്കി എന്നാല്‍ തീ കത്തിച്ചിരുന്നില്ല.
തുടര്‍ന്ന് ബാലിന്‍റെ പ്രവാചകന്മാര്‍ ബാലിനോട് പ്രാര്‍ഥിച്ചു, “ബാലേ, ഞങ്ങളെ കേള്‍ക്കണമേ!” ദിവസം മുഴുവനുമായി അവര്‍ പ്രാര്‍ഥിക്കുകയും ഒച്ചയിടുകയും കത്തികള്‍കൊണ്ട് തങ്ങളെത്തന്നെ മുറിവേല്‍പ്പിക്കുകയും ചെയ്തു. എങ്കിലും ബാല്‍ ഉത്തരം അരുളിയില്ല., ബാല്‍ തീ അയച്ചതും ഇല്ല.
ബാലിന്‍റെ പ്രവാചകന്മാര്‍ ആ ദിവസം മുഴുവന്‍ ബാലിനോട് പ്രാര്‍ഥിച്ചു. അവസാനം അവര്‍ പ്രാര്‍ത്ഥന നിര്‍ത്തി. അപ്പോള്‍ ഏലിയാവ് വേറൊരു കാളയുടെ മാംസം യാഗപീഠത്തിന്മേല്‍ ദൈവത്തിനായി വെച്ചു. അതിനുശേഷം, ജനത്തോടു വലിയ പന്ത്രണ്ടു പാത്രങ്ങളില്‍ വെള്ളം നിറച്ചു മാംസവും, വിറകും, യാഗപീഠത്തിനു ചുറ്റുമുള്ള നിലം മുഴുവനും നനയുന്നതുവരെ വെള്ളം ഒഴിക്കുവാന്‍ പറഞ്ഞു.
അനന്തരം ഏലിയാവ് പ്രാര്‍ഥിച്ചത്, “യഹോവേ, അബ്രഹാം, യിസഹാക്ക്, യാക്കോബ് എന്നിവരുടെ ദൈവമേ, അങ്ങാണ് സത്യ ദൈവം എന്ന് ഈ ജനം അറിയേണ്ടതിന് ഉത്തരം അരുളേണമേ. ഞാന്‍ അങ്ങയുടെ ദാസന്‍ എന്നും ഇന്ന് ഞങ്ങള്‍ക്ക് കാണിച്ചുതരണമേ. അങ്ങ് ഉത്തരം അരുളുന്നതിനാല്‍ ഈ ജനം അങ്ങാണ് സത്യദൈവം എന്നറിയുവാന്‍ ഇടവരുത്തണമേ.” എന്നായിരുന്നു.
ഉടനെതന്നെ, ആകാശത്തില്‍ നിന്ന് തീ ഇറങ്ങി. അതു മാംസം, വിറക്, പാറകള്‍, മണ്ണ്, യാഗപീഠത്തിനു ചുറ്റും ഉണ്ടായിരുന്ന വെള്ളം പോലും ദഹിപ്പിച്ചു കളഞ്ഞു. ജനം ഇത് കണ്ടപ്പോള്‍, ജനം നിലത്തു വീണു വണങ്ങി പറഞ്ഞത്, യോഹോവ തന്നെ ദൈവം! യഹോവ തന്നെ ദൈവം!” എന്നാണ്.
അനന്തരം ഏലിയാവ് പറഞ്ഞത്, “ബാലിന്‍റെ പ്രവാചകന്മാരില്‍ ആരുംതന്നെ രക്ഷപ്പെടുവാന്‍ അനുവദിക്കരുത്.!” അപ്പോള്‍ ജനം ബാലിന്‍റെ പ്രവാചകന്മാരെ എല്ലാവരെയും പിടിച്ച് അവിടെനിന്നും കൊണ്ടുപോയി അവരെ കൊന്നുകളഞ്ഞു.
അപ്പോള്‍ ഏലിയാവ് രാജാവായ ആഹാബിനോടു പറഞ്ഞു, “നിന്‍റെ ഭവനത്തിലേക്ക് വേഗത്തില്‍ പോകുക, കാരണം മഴ വരുന്നുണ്ട്.” പെട്ടെന്ന് തന്നെ ആകാശം കറുക്കുകയും, പെരുംമഴ ആരംഭിക്കുകയും ചെയ്തു. യഹോവ വരള്‍ച്ചക്ക് അവസാനമായി . ഇതു താന്‍ തന്നെയാണ് സത്യദൈവം എന്നു കാണിച്ചു.
ഏലിയാവ് തന്‍റെ പ്രവര്‍ത്തി തികെച്ചപ്പോള്‍, ദൈവം എലീശ എന്ന് പേരുള്ള വേറൊരു മനുഷ്യനെ തന്‍റെ പ്രവാചകനായി തെരഞ്ഞെടുത്തു. എലീശ മൂലം ദൈവം നിരവധി അത്ഭുതങ്ങള്‍ ചെയ്തു. ആ അത്ഭുതങ്ങളില്‍ ഒന്ന് നയമാനു സംഭവിച്ചത് ആയിരുന്നു. താന്‍ ശത്രുസൈന്യത്തിന്‍റെ സൈന്യാധിപന്‍ ആയിരുന്നു, എന്നാല്‍ തനിക്കു ദാരുണമായ ഒരു ചര്‍മ്മവ്യാധി ഉണ്ടായിരുന്നു. എലീശയെക്കുറിച്ചു താന്‍ കേട്ടതിനാല്‍, താന്‍ എലീശയുടെ അടുക്കല്‍ ചെന്ന്, തന്നെ സൌഖ്യം ആക്കണം എന്ന് അഭ്യര്‍ത്ഥന നടത്തി. എലീശ നയമാനോട് യോര്‍ദാന്‍ നദിയില്‍ ചെന്ന് ഏഴു പ്രാവശ്യം വെള്ളത്തില്‍ മുങ്ങുവാന്‍ പറഞ്ഞു.
നയമാനു കോപം വന്നു. ഇതു വിഡ്ഢിത്തമായി തനിക്കു തോന്നിയതിനാല്‍ അതു ചെയ്യുവാന്‍ വിസ്സമ്മതിച്ചു. എന്നാല്‍ പിന്നീട് തന്‍റെ മനസ്സ് മാറി. താന്‍ യോര്‍ദാന്‍ നദിയില്‍ ചെന്ന് തന്നെത്താന്‍ ഏഴു പ്രാവശ്യം വെള്ളത്തില്‍ മുങ്ങി. വെള്ളത്തില്‍ നിന്ന് താന്‍ അവസാനം പുറത്ത് വന്നപ്പോള്‍, ദൈവം അവനെ സൌഖ്യമാക്കി.
ദൈവം വേറെയും പ്രവാചകന്മാരെ ഇസ്രയേല്‍ ജനത്തിന്‍റെ അടുക്കലേക്ക് അയച്ചിരുന്നു. അവര്‍ ജനത്തോടു വിഗ്രഹങ്ങളെ ആരാധിക്കുന്നത് നിര്‍ത്തുവാന്‍ ആവശ്യപ്പെട്ടു. ഓരോരുത്തരും ന്യായമായി പ്രവര്‍ത്തിക്കുകയും പരസ്പരം ഓരോരുത്തരും ദയാപൂര്‍വ്വം ഇടപെടുകയും വേണം എന്ന് പ്രബോധിപ്പിച്ചു. പ്രവാചകന്മാര്‍ അവരെ ദോഷം ചെയ്യുന്നത് നിര്‍ത്തലാക്കി പകരം ദൈവത്തെ അനുസരിക്കണമെന്നു മുന്നറിയിപ്പ് നല്‍കി. ജനം ഇപ്രകാരം ചെയ്തില്ല എങ്കില്‍, ദൈവം അവരെ കുറ്റവാളി എന്നപോലെ ന്യായം വിധിക്കുകയും, അവരെ ശിക്ഷിക്കുമെന്ന് പറയുകയും ചെയ്തു.
കൂടുതല്‍ സമയങ്ങളില്‍ ജനം ദൈവത്തെ അനുസരിച്ചിരുന്നില്ല. അവര്‍ പലപ്പോഴും പ്രവാചകന്മാരോട് അപമര്യാദയായി പെരുമാറുകയും, ചിലപ്പോള്‍ കൊല്ലുകപോലും ചെയ്തിട്ടുണ്ട്. ഒരിക്കല്‍, അവര്‍ യിരെമ്യാവു പ്രവാചകനെ ഒരു പൊട്ടക്കിണറ്റില്‍ മരിക്കുവാനായി ഉപേക്ഷിച്ചുകളഞ്ഞു. താന്‍ അടിയില്‍ അതിലുള്ള ചേറ്റില്‍ മുങ്ങിപ്പോയി. എന്നാല്‍ രാജാവിന് മനസ്സലിവു തോന്നി, മരിക്കുന്നതിനു മുന്‍പേ കിണറ്റില്‍നിന്നും യിരെമ്യാവിനെ രക്ഷപ്പെടുത്തുവാന്‍ തന്‍റെ ഭൃത്യന്മാരോട് കല്‍പ്പിച്ചു.
ജനം അവരെ വെറുത്തിരുന്നു എങ്കിലും പ്രവാചകന്മാര്‍ ദൈവത്തിനു വേണ്ടി സംസാരിച്ചു കൊണ്ടിരുന്നു. അവര്‍ ജനത്തിന് അവര്‍ മനം തിരിയുന്നില്ലെങ്കില്‍ ദൈവം ശിക്ഷിക്കും എന്ന മുന്നറിയിപ്പ് നല്കിവന്നു. ദൈവം അവര്‍ക്കുവേണ്ടി മശിഹയെ അവര്‍ക്കുവേണ്ടി അയക്കുമെന്നു വാഗ്ദത്തം ചെയ്തു.