unfoldingWord 46 - പൗലൊസ് ഒരു ക്രിസ്ത്യാനി ആകുന്നു
Obris: Acts 8:1-3; 9:1-31; 11:19-26; 13-14
Broj skripte: 1246
Jezik: Malayalam
Publika: General
Svrha: Evangelism; Teaching
Features: Bible Stories; Paraphrase Scripture
Status: Approved
Skripte su osnovne smjernice za prevođenje i snimanje na druge jezike. Treba ih prilagoditi prema potrebi kako bi bili razumljivi i relevantni za svaku različitu kulturu i jezik. Neki korišteni pojmovi i pojmovi možda će trebati dodatno objašnjenje ili će ih se čak zamijeniti ili potpuno izostaviti.
Tekst skripte
ശൌല്‍ എന്ന് പേരുള്ള ഒരുവന്‍ യേശുവില്‍ വിശ്വസിച്ചില്ല. താന്‍ ഒരു യവ്വനക്കാരനായിരുന്നപ്പോള്‍, സ്തെഫനോസ്സിനെ കൊന്നവരുടെ വസ്ത്രം സൂക്ഷിച്ചു. പിന്നീട്, അവന്‍ വിശ്വാസികളെ പീഡിപ്പിച്ചു. അവന്‍ യെരുശലേമില്‍ വീടുകള്‍തോറും കയറിയിറങ്ങി സ്ത്രീകളെയും പുരുഷന്മാരെയും ബന്ധിച്ചു കാരാഗ്രഹത്തിലാക്കി. അനന്തരം മഹാപുരോഹിതന്‍ ദമസ്കോസ് പട്ടണത്തില്‍ ശൌലിന് പോകുവാന്‍ അനുവാദം കൊടുത്തു. താന്‍ ശൌലിനോട് അവിടെയുള്ള ക്രിസ്ത്യാനികളെ ബന്ധിക്കുവാനും അവരെ യെരുശലേമില്‍ കൊണ്ടുവരുവാനും ആവശ്യപ്പെട്ടു.
ആയതിനാല്‍ ശൌല്‍ ദമസ്കോസിലേക്ക് യാത്ര ചെയ്യുവാന്‍ തുടങ്ങി. ആ പട്ടണത്തില്‍ എത്തുന്നതിനു തൊട്ടുമുന്‍പ്, അവനു ചുറ്റും ആകാശത്തില്‍നിന്ന് ഒരു ശോഭയുള്ള പ്രകാശം ജ്വലിക്കുകയും താന്‍ നിലത്തു വീണു. ആരോ പറയുന്നത് ശൌല്‍ കേട്ടു, “ശൌലെ! ശൌലെ! നീ എന്നെ ഉപദ്രവിക്കുന്നത് എന്ത്?” എന്നു ചോദിച്ചു. ശൌല്‍ ചോദിച്ചു, “യജമാനനേ, അങ്ങ് ആരാണ്?” യേശു അവനോട് മറുപടി പറഞ്ഞു, “നീ ഉപദ്രവിക്കുന്ന യേശു ആകുന്നു ഞാന്‍!”
ശൌല്‍ എഴുന്നേറ്റപ്പോള്‍, തനിക്ക് കാണുവാന്‍ കഴിഞ്ഞിരുന്നില്ല. തന്‍റെ സ്നേഹിതന്മാര്‍ അവനെ കൂട്ടിക്കൊണ്ടു ദമസ്കോസിലേക്കു കൊണ്ടുപോയി. ശൌല്‍ മൂന്നു ദിവസത്തേക്ക് യാതൊന്നും ഭക്ഷിക്കുകയോ പാനം ചെയ്യുകയോ ചെയ്തില്ല.
ദമസ്കോസില്‍ അനന്യാസ് എന്നു പേരുള്ള ഒരു ശിഷ്യന്‍ ഉണ്ടായിരുന്നു. ദൈവം അവനോട്, ശൌല്‍ താമസിക്കുന്ന ഭവനത്തിലേക്ക് ചെല്ലുക. അവന്‍ വീണ്ടും കാഴ്ച പ്രാപിക്കുവാനായി നീ അവന്‍റെ മേല്‍ കൈ വെക്കുക” എന്നു പറഞ്ഞു. എന്നാല്‍ അനന്യാസ്, “യജമാനനേ, ഈ മനുഷ്യന്‍ വിശ്വാസികളെ പീഡിപ്പിക്കുന്നവന്‍ എന്നു ഞാന്‍ കേട്ടിട്ടുണ്ട്”. ദൈവം അവനോട് പ്രത്യുത്തരമായി, “പോകുക! ഞാന്‍ അവനെ യഹൂദന്മാര്‍ക്കും മറ്റ് അന്യ ജനവിഭാഗങ്ങള്‍ക്കും എന്‍റെ നാമം അറിയിക്കുന്നവനായി ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നു. എന്‍റെ നാമത്തിനു വേണ്ടി അവന്‍ ബഹു കഷ്ടങ്ങള്‍ സഹിക്കും” എന്നു പറഞ്ഞു.
ആയതിനാല്‍ അനന്യാസ് ശൌലിന്‍റെ അടുക്കല്‍ പോയി, തന്‍റെ കൈകള്‍ അവന്‍റെ മേല്‍ വെച്ച് പറഞ്ഞത്, “നിന്‍റെ ഇങ്ങോട്ടുള്ള വഴിയില്‍ നിനക്ക് പ്രത്യക്ഷനായ യേശു, എന്നെ നിന്‍റെ അടുക്കല്‍ നീ വീണ്ടും കാഴ്ച പ്രാപിക്കേണ്ടതിന്നായി അയച്ചിരിക്കുന്നു, അങ്ങനെ നീ പരിശുദ്ധാത്മാവ് നിന്നെ നിറയ്ക്കും. പെട്ടെന്ന് തന്നെ ശൌലിനു കാണുവാന്‍ കഴിയുകയും, അനന്യാസ് അവനെ സ്നാനപ്പെടുത്തുകയും ചെയ്തു. അനന്തരം ശൌല്‍ എഴുന്നേറ്റു കുറച്ചു ഭക്ഷണം കഴിക്കുകയും വീണ്ടും ശക്തനായി തീരുകയും ചെയ്തു.
ഉടന്‍ തന്നെ, ശൌല്‍ ദാമസ്കോസില്‍ ഉള്ള യഹൂദന്മാരോട് പ്രസംഗിക്കുവാന്‍ തുടങ്ങി. താന്‍, “യേശു തന്നെ ദൈവപുത്രന്‍ ആകുന്നു!” എന്നു പറഞ്ഞു. യഹൂദന്മാര്‍ ആശ്ചര്യപ്പെട്ടു, എന്തുകൊണ്ടെന്നാല്‍ ശൌല്‍ വിശ്വാസികളെ കൊല്ലുവാന്‍ ശ്രമിച്ചു, ഇപ്പോള്‍ താന്‍ യേശുവില്‍ വിശ്വസിക്കുന്നു!” ശൌല്‍ യഹൂദന്മാരോട് തര്‍ക്കിച്ചു. യേശു മശീഹ ആയിരുന്നു എന്ന് കാണിച്ചു.
പല ദിവസങ്ങള്‍ക്കു ശേഷം, യഹൂദന്മാര്‍ ശൌലിനെ കൊല്ലുവാന്‍ പദ്ധതിയിട്ടു. തന്നെ വധിക്കേണ്ടതിനു പട്ടണ വാതില്‍ക്കല്‍ അവനായി നോക്കേണ്ടതിനു ആളുകളെ അയച്ചു. എന്നാല്‍ ശൌല്‍ ഈ പദ്ധതിയെക്കുറിച്ച് കേള്‍ക്കുകയും തന്‍റെ സ്നേഹിതന്മാര്‍ താന്‍ രക്ഷപ്പെടേണ്ടതിനു സഹായിക്കുകയും ചെയ്തു. ഒരു രാത്രിയില്‍ ഒരു കൂടയില്‍ പട്ടണവാതിലിന്‍റെ മുകളില്‍നിന്നും ഇറക്കിവിട്ടു. ദമസ്കോസ് പട്ടണത്തില്‍നിന്നും ശൌല്‍ രക്ഷപ്പെട്ടതിനു ശേഷം, യേശുവിനെക്കുറിച്ചു പ്രസംഗിക്കുന്നതു തുടര്‍ന്നു.
അപ്പൊസ്തലന്മാരെ കണ്ടുമുട്ടേണ്ടതിനായി ശൌല്‍ യെരുശലേമിലേക്ക് പോയി, എന്നാല്‍ അവര്‍ അവനെ കുറിച്ച് ഭയപ്പെട്ടിരുന്നു. എന്നാല്‍ ബര്‍ന്നബാസ് എന്നു പേരുള്ള ഒരു വിശ്വാസി ശൌലിനെ അപ്പൊസ്തലന്മാരുടെ അടുക്കല്‍ കൊണ്ടുപോയി. താന്‍ ദമസ്കോസ് പട്ടണത്തില്‍ എങ്ങനെ ധൈര്യത്തോടെ പ്രസംഗിച്ചു എന്ന് അവരോടു പറഞ്ഞു. അതിനുശേഷം അപ്പൊസ്തലന്മാര്‍ ശൌലിനെ അംഗീകരിച്ചു.
യെരുശലേമിലെ പീഡനം നിമിത്തം ഓടിപ്പോയ ചില വിശ്വാസികള്‍ അന്ത്യോക്യ പട്ടണത്തോളം ചെന്നു യേശുവിനെക്കുറിച്ച് പ്രസംഗിച്ചു. അന്ത്യോക്യയില്‍ ഉള്ള ഭൂരിഭാഗം ജനങ്ങളും യഹൂദന്മാര്‍ അല്ലായിരുന്നു, എന്നാല്‍ ആദ്യമായി അവരില്‍നിന്നും അനേകര്‍ വിശ്വാസികള്‍ ആയിത്തീര്‍ന്നു. ബര്‍ന്നബാസും ശൌലും അവിടെയുള്ള പുതിയ വിശ്വാസികളെ യേശുവിനെ ക്കുറിച്ചു കൂടുതലായി പഠിപ്പിക്കേണ്ടതിനും സഭയെ ശക്തീകരിക്കേണ്ടതിനും വേണ്ടി അവിടേക്ക് പോയി. അന്ത്യോക്യയില്‍ വെച്ചാണ് യേശുവില്‍ വിശ്വസിക്കുന്നവര്‍ക്ക് ആദ്യമായി “ക്രിസ്ത്യാനികള്‍” എന്നു പേരുണ്ടായത്.
ഒരുദിവസം, അന്ത്യോക്യയില്‍ ഉള്ള ക്രിസ്ത്യാനികള്‍ ഉപവസിക്കുകയും പ്രാര്‍ഥിച്ചും വരികയായിരുന്നു. പരിശുദ്ധാത്മാവ് അവരോട്, “ബര്‍ന്നബാസിനെയും ശൌലിനെയും ഞാന്‍ അവരെ വിളിച്ചിരിക്കുന്ന വേലക്കായി എനിക്കുവേണ്ടി വേര്‍തിരിക്കുക” എന്നു പറഞ്ഞു. ആയതിനാല്‍ അന്ത്യോക്യ സഭ ബര്‍ന്നബാസിനും ശൌലിനും വേണ്ടി പ്രാര്‍ഥിച്ചു, അവരുടെ കരങ്ങള്‍ അവരുടെ മേല്‍ വെച്ചു. അനന്തരം അവര്‍ അവരെ യേശുവിനെക്കുറിച്ചുള്ള സുവാര്‍ത്ത മറ്റു പല സ്ഥലങ്ങളിലും അറിയിക്കേണ്ടതിനു പറഞ്ഞയച്ചു. ബര്‍ന്നബാസും ശൌലും വിവിധ ജനവിഭാഗങ്ങളില്‍ ഉള്ള ആളുകളെ പഠിപ്പിക്കുകയും അനേകര്‍ യേശുവില്‍ വിശ്വസിച്ചു.