انتخاب زبان

mic

unfoldingWord 14 - മരുഭൂമിയിലെ ഉഴല്‍ച്ച

unfoldingWord 14 - മരുഭൂമിയിലെ ഉഴല്‍ച്ച

طرح کلی: Exodus 16-17; Numbers 10-14; 20; 27; Deuteronomy 34

شماره کتاب: 1214

زبان: Malayalam

مخاطبان: General

هدف: Evangelism; Teaching

سمات: Bible Stories; Paraphrase Scripture

وضعیت: Approved

اسکریپت ها( سندها)، دستورالعمل های اساسی برای ترجمه و ضبط به زبان های دیگر هستند. آنها باید در صورت لزوم تطبیق داده شوند تا برای هر فرهنگ و زبان مختلف قابل درک و مرتبط باشند. برخی از اصطلاحات و مفاهیم مورد استفاده ممکن است نیاز به توضیح بیشتری داشته باشند، یا جایگزین، یا به طور کامل حذف شوند.

متن کتاب

ഇസ്രയേലുമായി അവന്‍റെ ഉടമ്പടി കാരണം അവര്‍ അനുസരിക്കേണ്ടതായ എല്ലാ നിയമങ്ങളെക്കുറിച്ചും ദൈവം അവരോടു പറഞ്ഞു പൂര്‍ത്തീകരിച്ചു. അനന്തരം അവരെ സീനായ് മലയില്‍ നിന്നും നയിച്ചു. അവിടുന്ന് അവരെ വാഗ്ദത്ത ദേശത്തേക്ക് നടത്തുവാന്‍ ആഗ്രഹിച്ചു. ഈ സ്ഥലം കനാന്‍ എന്നും വിളിച്ചിരുന്നു. ദൈവം മേഘസ്തംഭത്തില്‍ അവര്‍ക്ക് മുമ്പായി പോവുകയും അവര്‍ അവനെ അനുഗമിക്കുകയും ചെയ്തു.

ദൈവം അബ്രഹാമിനോടും യിസഹാക്കിനോടും യാക്കൊബിനോടും അവരുടെ സന്തതികള്‍ക്ക് താന്‍ വാഗ്ദത്തം ചെയ്ത ദേശം നല്‍കുമെന്ന് വാഗ്ദത്തം ചെയ്തിരുന്നു, എന്നാല്‍ ഇപ്പോള്‍ അവിടെ ധാരാളം ജനവിഭാഗങ്ങള്‍ ജീവിച്ചിരുന്നു. അവരെ കനാന്യര്‍ എന്ന് വിളിക്കുന്നു. കനാന്യര്‍ ദൈവത്തെ ആരാധിക്കുകയോ അനുസരിക്കുകയൊ ചെയ്യുന്നവരല്ല. അവര്‍ വ്യാജ ദൈവങ്ങളെ ആരാധിക്കുകയും പലവിധ ദുഷ്ടകാര്യങ്ങള്‍ ചെയ്തുവരികയും ചെയ്തു

ദൈവം ഇസ്രയേല്യരോട് പറഞ്ഞത്, “നിങ്ങള്‍ വാഗ്ദത്ത ദേശത്ത് പോയതിനുശേഷം, അവിടെയുള്ള സകല കനാന്യരില്‍നിന്നു ഒഴിഞ്ഞിരിക്കണം . അവരുമായി സമാധാനം ഉണ്ടാക്കുകയോ അവരെ വിവാഹം കഴിക്കുകയോ ചെയ്യരുത്. അവരുടെ സകല വിഗ്രഹങ്ങളെയും പൂര്‍ണമായും നശിപ്പിക്കേണം. നിങ്ങള്‍ എന്നെ അനുസരിക്കുന്നില്ല എങ്കില്‍, നിങ്ങള്‍ എനിക്ക് പകരമായി അവരുടെ വിഗ്രഹങ്ങളെ ആരാധിക്കുന്നവരായി തീരു

ഇസ്രയേല്യര്‍ കനാന്യരുടെ അതിര്‍ത്തിയില്‍ എത്തിയപ്പോള്‍, മോശെ പന്ത്രണ്ടു പേരെ, ഇസ്രയേലിലെ ഗോത്രങ്ങള്‍ ഓരോന്നില്‍നിന്നും ഒരാളെ വീതം തിരഞ്ഞെടുത്തു. ആ ദേശം എപ്രകാരം ഉള്ളതെന്ന് ഒറ്റു നോക്കി വരേണ്ടതിനുള്ള നിര്‍ദേശങ്ങള്‍ നല്കി. കനാന്യര്‍ ശക്തന്മാരോ അല്ലയോ എന്നും അറിയേണ്ടതിനും അവരെ ഒറ്റു നോക്കേണ്ടിയിരുന്നു.

ആ പന്ത്രണ്ടു പേര്‍ നാല്‍പ്പതു ദിവസങ്ങള്‍ കനാനില്‍ സഞ്ചരിക്കുകയും പിന്നീട് തിരിച്ചു വരികയും ചെയ്തു. അവര്‍ ജനത്തോടു പറഞ്ഞത്, ദേശം വളരെ വളക്കൂറുള്ളതും ധാരാളം വിളവുകള്‍ ഉള്ളതുമാണ്!” എന്നാല്‍ ഒറ്റുകാരില്‍ പത്തു പേര്‍ പറഞ്ഞത്, “പട്ടണം വളരെ ശക്തമായതും ആളുകള്‍ രാക്ഷസന്മാരും ആകുന്നു! നാം അവരെ ആക്രമിച്ചാല്‍, തീര്‍ച്ചയായും അവര്‍ നമ്മെ കീഴ്പ്പെടുത്തുകയും കൊല്ലുകയും ചെയ്യും!” എന്നായിരുന്നു.

ഉടനെതന്നെ മറ്റു രണ്ടു ഒറ്റുകാരായ, കാലേബും യോശുവയും പറഞ്ഞത്, “കനാനില്‍ ഉള്ള ജനങ്ങള്‍ ഉയരമുള്ളവരും ശക്തന്മാരും തന്നെ, എന്നാല്‍ നാം തീര്‍ച്ചയായും അവരെ തോല്‍പ്പിക്കും! ദൈവം നമുക്ക് വേണ്ടി യുദ്ധം ചെയ്യും!”

എന്നാല്‍ ജനം കാലെബിന്‍റെയും യോശുവയുടെയും വാക്ക് ശ്രദ്ധിച്ചില്ല. അവര്‍ മോശെക്കും അഹരോനും നേരെ കോപം പൂണ്ടു പറഞ്ഞതു, നിങ്ങള്‍ എന്തിനാണ് ഈ ഭയാനകമായ സ്ഥലത്തേക്ക് കൊണ്ടുവന്നത്, നാം ഈജിപ്തില്‍ പാര്‍ത്താല്‍ മതിയായിരുന്നു നാം ആ ദേശത്തേക്ക് പോയാല്‍, നാം യുദ്ധത്തില്‍ കൊല്ലപ്പെടുകയും കനാന്യര്‍ നമ്മുടെ ഭാര്യമാരെയും കുഞ്ഞുങ്ങളെയും അടിമകള്‍ ആക്കുകയും ചെയ്യും.” ഞങ്ങളെ ഈജിപ്തിലേക്ക് മടക്കി കൊണ്ടുപോകാന്‍ മറ്റൊരു നേതാവിനെ തിരഞ്ഞെടുക്കുവാന്‍ ജനങ്ങള്‍ ആഗ്രഹിച്ചു.

ജനം ഇതു പറഞ്ഞപ്പോള്‍, ദൈവം വളരെ കോപിഷ്ടന്‍ ആയി. അവിടുന്ന് സമാഗമന കൂടാരത്തില്‍ വന്നു പറഞ്ഞത്, “നിങ്ങള്‍ എനിക്കെതിരായി മത്സരിച്ചു, ഉഴലേണ്ടിവരും . ഇരുപതു വയസ്സും മുകളിലും ഉള്ളവര്‍ എല്ലാവരും മരിക്കുകയും ഞാന്‍ നിങ്ങള്‍ക്ക് നല്‍കുമെന്ന് പറഞ്ഞ ദേശത്ത് ഒരിക്കലും പ്രവേശിക്കുകയില്ല. യോശുവയും കാലേബും മാത്രം അതില്‍ പ്രവേശിക്കും.”

ദൈവം ഈ പറഞ്ഞതു ജനം കേട്ടപ്പോള്‍, അവര്‍ പാപം ചെയ്തതിനാല്‍ ഖേദിച്ചു. ആയതിനാല്‍ അവര്‍ കനാന്യരെ ആക്രമിക്കുവാന്‍ തീരുമാനിച്ചു. ദൈവം അവരോടുകൂടെ പോകുകയില്ല എന്നതിനാല്‍ മോശെ അവര്‍ക്ക് പോകരുതെന്ന് മുന്നറിയിപ്പ് നല്‍കി, എന്നാല്‍ അവര്‍ അദേഹത്തിനു ചെവികൊടുത്തില്ല.

ഈ യുദ്ധത്തില്‍ ദൈവം അവരോടൊപ്പം പോയില്ല, അതുകൊണ്ട് കനാന്യര്‍ അവരെ തോല്‍പിക്കുകയും പലരെയും വധിക്കുകയും ചെയ്തു. അപ്പോള്‍ ഇസ്രയേല്യര്‍ കനാനില്‍ നിന്നും പിന്തിരിഞ്ഞു മാറി. അടുത്ത നാല്‍പ്പതു വര്‍ഷത്തേക്ക്, അവര്‍ മരുഭൂമിയില്‍ അലഞ്ഞു തിരിയുവാന്‍ ഇടയായി.

ഇസ്രയേല്‍ മക്കള്‍ മരുഭൂമിയില്‍ നാല്‍പ്പതു വര്‍ഷം അലഞ്ഞ കാലയളവില്‍ ദൈവം അവര്‍ക്കായി കരുതി. ദൈവം അവര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ നിന്ന് “മന്ന” എന്ന അപ്പം നല്‍കി. കൂടാതെ അവിടുന്ന് കാടപക്ഷിയുടെ കൂട്ടത്തെ (ഇടത്തരം വലിപ്പമുള്ള പക്ഷികള്‍) അവരുടെ പാളയത്തില്‍ അയച്ചു അവര്‍ക്ക് ഭക്ഷിപ്പാന്‍ ഇറച്ചി നല്‍കി. ആ സമയത്തെല്ലാം ദൈവം അവരുടെ വസ്ത്രവും പാദരക്ഷകളും തേഞ്ഞുപോകുന്നതില്‍നിന്നും സൂക്ഷിച്ചു.

അവര്‍ക്ക് കുടിപ്പാന്‍ അത്ഭുതകരമായി പാറയില്‍ നിന്ന് വെള്ളം പുറപ്പെടുവിച്ചു. എന്നാല്‍ ഇതിനൊക്കെയും പകരമായി, ഇസ്രയേല്‍ ജനം ദൈവത്തിനെതിരായും മോശെക്കെതിരായും കുറ്റാരോപണം നടത്തുകയും പിറുപിറുക്കുകയും ചെയ്തു. എങ്കില്‍പ്പോലും, ദൈവം വിശ്വസ്തന്‍ ആയിരുന്നു. അബ്രഹാം, യിസഹാക്ക്, യാക്കോബ് എന്നിവരുടെ സന്തതിക്കു താന്‍ വാഗ്ദത്തം ചെയ്തതുപോലെത്തന്നെ നിവര്‍ത്തിക്കുകയും ചെയ്തു.

വേറൊരു സന്ദര്‍ഭത്തില്‍ ജനത്തിനു വെള്ളം ഇല്ലാതെ ആയപ്പോള്‍, ദൈവം മോശെയോടു പറഞ്ഞത്, “പാറയോട് സംസാരിക്കുക, അതില്‍ നിന്നും വെള്ളം പുറപ്പെട്ടു വരും.” എന്നാല്‍ മോശെ പാറയോട് സംസാരിച്ചില്ല. അതിനു പകരമായി, അദ്ദേഹം പാറയെ വടികൊണ്ട് രണ്ടു പ്രാവശ്യം അടിച്ചു. ഈ രീതിയില്‍ അദ്ദേഹം ദൈവത്തെ അവമതിച്ചു. എല്ലാവര്‍ക്കും കുടിക്കുവാന്‍ വെള്ളം പുറപ്പെട്ടു വന്നു, എന്നാല്‍ ദൈവം മോശെയോടു കോപിഷ്ടനായിരുന്നു. ദൈവം പറഞ്ഞത്, “നീ ഇതു ചെയ്കയാല്‍, നീ വാഗ്ദത്ത ദേശത്ത് പ്രവേശിക്കുകയില്ല” എന്നായിരുന്നു.

നാല്‍പ്പതു വര്‍ഷം ഇസ്രയേല്‍ ജനം മരുഭൂമിയില്‍ ഉഴന്നു നടന്നതിനു ശേഷം ദൈവത്തിന് എതിരായി മത്സരിച്ചവരെല്ലാം മരിച്ചു. അനന്തരം ദൈവം വാഗ്ദത്തം ചെയ്ത ദേശത്തിന്‍റെ അതിര്‍ത്തിയിലേക്ക് വീണ്ടും കൊണ്ടുപോയി. മോശെ ഇപ്പോള്‍ വളരെ വൃദ്ധന്‍ ആയതിനാല്‍ ജനത്തെ നടത്തുന്നതിന് അവനെ സഹായിപ്പാന്‍ ദൈവം യോശുവയെ തിരഞ്ഞെടുത്തു. ഒരിക്കല്‍ മോശയെപ്പോലെ മറ്റൊരു പ്രവാചകനെ ജനത്തിന്‍റെ അടുക്കലേക്ക് അയക്കുമെന്ന് ദൈവം മോശയോട് വാഗ്ദത്തം ചെയ്തു.

പിന്നീട് ദൈവം മോശെയോടു താന്‍ വാഗ്ദത്ത ദേശം കാണേണ്ടതിനു ഒരു മലയുടെ മുകളില്‍ പോകുവാന്‍ ആവശ്യപ്പെട്ടു. മോശെ വാഗ്ദത്ത ദേശം കണ്ടു എങ്കിലും അതില്‍ പ്രവേശിക്കുവാന്‍ അനുവദിച്ചില്ല. തുടര്‍ന്നു മോശെ മരിക്കുകയും, ഇസ്രയേല്‍ ജനം മുപ്പതു ദിവസം വിലപിച്ചു. യോശുവ അവരുടെ പുതിയ നായകന്‍ ആയിത്തീര്‍ന്നു. യോശുവ ദൈവത്തില്‍ ആശ്രയിക്കുകയും ദൈവത്തെ അനുസരിക്കുകയും ചെയ്തതിനാല്‍ ഒരു നല്ല നേതാവ് ആയിരുന്നു.

اطلاعات مربوطه

کلام زندگی - جی آر اِن پیام‌های صوتی انجیل شامل پیام‌هایی بر طبق کتاب مقدس درباره رستگاری و زندگی بصورت یک مسیحی را به هزارن زبان ارائه می‌دهد.

Choosing the audio or video format to download - What audio and video file formats are available from GRN, and which one is best to use?

Copyright and Licensing - GRN shares its audio, video and written scripts under Creative Commons