Valige keel

mic

unfoldingWord 50 - യേശു മടങ്ങിവരുന്നു

unfoldingWord 50 - യേശു മടങ്ങിവരുന്നു

Kontuur: Matthew 13:24-42; 22:13; 24:14; 28:18; John 4:35; 15:20; 16:33; 1 Thessalonians 4:13-5:11; James 1:12; Revelation 2:10; 20:10; 21-22

Skripti number: 1250

Keel: Malayalam

Publik: General

Eesmärk: Evangelism; Teaching

Features: Bible Stories; Paraphrase Scripture

Olek: Approved

Skriptid on põhijuhised teistesse keeltesse tõlkimisel ja salvestamisel. Neid tuleks vastavalt vajadusele kohandada, et need oleksid arusaadavad ja asjakohased iga erineva kultuuri ja keele jaoks. Mõned kasutatud terminid ja mõisted võivad vajada rohkem selgitusi või isegi asendada või täielikult välja jätta.

Skripti tekst

കഴിഞ്ഞ 2,000 വര്‍ഷങ്ങളില്‍ അധികമായി ലോകം മുഴുവനുമുള്ള അധികമധികം ജനങ്ങള്‍ മശീഹയാകുന്ന യേശുവിന്‍റെ സുവാര്‍ത്ത കേട്ടുകൊണ്ടിരിക്കുന്നു. സഭ വളര്‍ന്നുകൊണ്ടി രിക്കുന്നു. ലോകാവസാനത്തില്‍ താന്‍ മടങ്ങിവരുമെന്ന് യേശു വാഗ്ദത്തം ചെയ്തിരിക്കുന്നു. ഇതുവരെയും താന്‍ മടങ്ങി വന്നിട്ടില്ലെങ്കില്‍ പോലും, കര്‍ത്താവ് തന്‍റെ വാഗ്ദത്തം നിറവേറ്റും.

യേശുവിന്‍റെ മടങ്ങിവരവിനായി നാം കാത്തിരിക്കു- മ്പോള്‍, ദൈവം നമ്മില്‍ ആഗ്രഹിക്കുന്നത് വിശുദ്ധവും തന്നെ ബഹുമാനിക്കുന്നതുമായ രീതിയില്‍ ജീവിക്കണം എന്നാണ്. മാത്രമല്ല അവിടുന്ന് നാം തന്‍റെ രാജ്യത്തെക്കുറിച്ച് മറ്റുള്ളവരോട് പ്രസ്താവിക്കണമെന്നും ആവശ്യപ്പെടുന്നു. യേശു ഭൂമിയില്‍ ആയിരിക്കുമ്പോള്‍ പറഞ്ഞത്, “എന്‍റെ ശിഷ്യന്മാര്‍ ദൈവത്തിന്‍റെ രാജ്യത്തെക്കുറിച്ച് ലോകത്തിലുള്ള സകല സ്ഥലങ്ങളിലുമുള്ള ജനങ്ങളോടും ദൈവരാജ്യത്തിന്‍റെ സുവിശേഷം പ്രസംഗിക്കും, അപ്പോള്‍ അവസാനം വരും”.

ഇപ്പോഴും പല ജനവിഭാഗങ്ങള്‍ യേശുവിനെ ക്കുറിച്ച് കേട്ടിട്ടില്ല. അവിടുന്ന് സ്വര്‍ഗ്ഗത്തിലേക്ക് മടങ്ങിപ്പോകുന്നതിനു മുന്‍പ് ക്രിസ്ത്യാനികളോട് പറഞ്ഞത്, ഒരിക്കലും കേട്ടിട്ടില്ലാത്ത ജനത്തോടു സുവിശേഷം അറിയിക്കുക എന്നാണ്. അവിടുന്ന് പറഞ്ഞത്, “പോയി സകല ജനവിഭാഗങ്ങളെയും ശിഷ്യരാക്കിക്കൊള്ളുക”, “വയലുകള്‍ കൊയ്ത്തിനു പാകമായിരിക്കുന്നു!”.

യേശു ഇതുകൂടി പറഞ്ഞു, “ഒരു മനുഷ്യന്‍റെ വേലക്കാരന്‍ തന്‍റെ യജമാനനെക്കാള്‍ വലിയവന്‍ അല്ല. ഈ ലോകത്തിലെ പ്രധാനികള്‍ എന്നെ പകെച്ചു, അവര്‍ നിങ്ങളെയും എന്‍റെ നിമിത്തം പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യും. ഈ ലോകത്തില്‍ നിങ്ങള്‍ കഷ്ടപ്പെടും, എന്നാല്‍ ധൈര്യപ്പെടുക, എന്തുകൊണ്ടെന്നാല്‍ ഞാന്‍ ഈ ലോകത്തെ ഭരിക്കുന്നവനായ സാത്താനെ തോല്‍പ്പിച്ചിരിക്കുന്നു.

ലോകാവസാനം സംഭവിക്കുമ്പോള്‍ ജനങ്ങള്‍ക്ക്‌ എന്തു സംഭവിക്കുമെന്നു വിശദീകരിക്കുന്ന ഒരു കഥ യേശു ശിഷ്യന്മാരോട് പറഞ്ഞു. അവിടുന്ന് പറഞ്ഞത്, “ഒരു മനുഷ്യന്‍ തന്‍റെ വയലില്‍ നല്ല വിത്ത് വിതെച്ചു. താന്‍ ഉറങ്ങുന്ന അവസരം, തന്‍റെ ശത്രു ഗോതമ്പ് വിത്തുകള്‍ക്കിടയില്‍ കളകളുടെ വിത്ത്‌ പാകിയിട്ട് അവന്‍ പോയി.”

“ചെടി മുളച്ചപ്പോള്‍ ആ മനുഷ്യന്‍റെ ദാസന്മാര്‍ തന്നോട്, “യജമാനനെ, താങ്കള്‍ വയലില്‍ നല്ല വിത്ത് വിതച്ചു. എന്നാല്‍ കളകള്‍ ഇതില്‍ എന്തുകൊണ്ട് മുളച്ചുവന്നു?” ആ മനുഷ്യന്‍ മറുപടിയായി, “എന്‍റെ ശത്രുക്കള്‍ ഒരാളാണ് അവ വിതയ്ക്കണമെന്നു ആഗ്രഹിക്കൂ. എന്‍റെ ശത്രുക്കളില്‍ ഒരാള്‍ ആയിരിക്കും ഇതു ചെയ്തത്”.

“ദാസന്മാര്‍ യജമാനനോട് പ്രതികരിച്ചു , “ഞങ്ങള്‍ കളകളെ പറിച്ചു കളയട്ടെ?” എന്നു ചോദിച്ചു. യജമാനന്‍, “ഇല്ല. നിങ്ങളങ്ങനെ ചെയ്‌താല്‍, നിങ്ങള്‍ ഗോതമ്പ് കൂടെ പറിച്ച് എടുക്കുവാന്‍ ഇടയാകും. കൊയ്ത്ത് വരെ കാത്തിരിക്കാം. അപ്പോള്‍ കളകളെ കൂമ്പാരമായി കൂട്ടി നിങ്ങള്‍ക്ക് അവയെ കത്തിക്കാം. എന്നാല്‍ ഗോതമ്പ് എന്‍റെ കളപ്പുരയില്‍ കൊണ്ടുവരികയും വേണം.

ശിഷ്യന്മാര്‍ക്ക് ഈ കഥയുടെ അര്‍ത്ഥം എന്തെന്ന് മനസ്സിലായില്ല., ആയതിനാല്‍ അവര്‍ യേശുവിനോട് അത് വിശദീകരിക്കുവാന്‍ ആവശ്യപ്പെട്ടു. യേശു പറഞ്ഞു, “ആ നല്ല വിത്ത് വിതെച്ച മനുഷ്യന്‍ മശീഹയെ പ്രതിനിധീകരിക്കുന്നു. വയല്‍ ലോകത്തെ പ്രതിനിധീകരിക്കുന്നു. നല്ല വിത്ത് ദൈവത്തിന്‍റെ രാജ്യത്തിലെ ജനങ്ങളെ പ്രതിനിധീകരിക്കുന്നു.”

“”കളകള്‍ പിശാചിനോട്‌ ബന്ധപ്പെട്ടവരെ പ്രതിനിധീകരിക്കുന്നു. ആ മനുഷ്യന്‍റെ ശത്രുവായ, കളകള്‍ വിതെച്ചവന്‍, പിശാചിനെ പ്രതിധീകരിക്കുന്നു. കൊയ്ത്ത് ലോകത്തിന്‍റെ അവസാനത്തെയും, കൊയ്ത്തുകാര്‍ ദൈവത്തിന്‍റെ ദൂതന്മാരെയും പ്രതിനിധീകരിക്കുന്നു.

“ലോകാവസാനത്തിങ്കല്‍, ദൂതന്മാര്‍ പിശാചിന് ഉള്‍പ്പെട്ടതായ സകല ജനങ്ങളെയും ഒരുമിച്ചു കൂട്ടും. ദൂതന്മാര്‍ അവരെ ഭയങ്കരമായ തീയിലേക്ക് വലിച്ചെറിയും. അവിടെ ആ ജനങ്ങള്‍ കഠിനമായ ദുരിതങ്ങള്‍ കരയുകയും പല്ലു കടിക്കുകയും ചെയ്യും. എന്നാല്‍ നീതിമാന്മാരായ ജനങ്ങള്‍, യേശുവിനെ പിന്‍പറ്റിയവര്‍, അവരുടെ പിതാവായ ദൈവത്തിന്‍റെ രാജ്യത്തില്‍ സൂര്യനെപ്പോലെ ശോഭിക്കുകയും ചെയ്യും.”

യേശു പിന്നെയും പറഞ്ഞത് ഈ ലോകം അവസാനിക്കുന്നതിനു തൊട്ടു മുന്‍പായി താന്‍ ഈ ഭൂമിയിലേക്ക്‌ മടങ്ങിവരും. അവിടുന്ന് പോയതുപോലെ തന്നെ മടങ്ങിവരും. അതായത്, തനിക്ക് ഒരു യഥാര്‍ത്ഥ ശരീരം ഉണ്ടായിരിക്കും, ആകാശ മേഘങ്ങളില്‍ വരും. യേശു മടങ്ങി വരുമ്പോള്‍, മരിച്ചുപോയ ഓരോ ക്രിസ്ത്യാനിയും മരണത്തില്‍നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ആകാശത്തില്‍ തന്നെ എതിരേല്‍ക്കുകയും ചെയ്യും.

തുടര്‍ന്ന് ജീവനോടിരിക്കുന്ന ക്രിസ്ത്യാനികള്‍ മരിച്ചവരില്‍നിന്നും ഉയിര്‍ത്ത് എഴുന്നേല്‍ക്കുന്നവരോടു കൂടെ ചേര്‍ന്ന് ആകാശത്തിലേക്ക് ഉയര്‍ത്തപ്പെടും. അവര്‍ എല്ലാവരും അവിടെ യേശുവിനോടുകൂടെ ആയിരിക്കും. അതിനുശേഷം, യേശു തന്‍റെ ജനത്തോടൊപ്പം വസിക്കും. അവര്‍ ഒരുമിച്ചു ജീവിക്കുന്നതില്‍ എന്നന്നേക്കും പൂര്‍ണ സമാധാനം ഉണ്ടായിരിക്കും.

തന്നില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ഒരു കിരീടം നല്കുമെന്നു യേശു വാഗ്ദത്തം ചെയ്തിട്ടുണ്ട്. അവര്‍ ദൈവത്തോടുകൂടെ ചേര്‍ന്ന് സകലത്തെയും സദാകാലങ്ങള്‍ക്കുമായി ഭരിക്കും. അവര്‍ക്ക് പൂര്‍ണതയുള്ള സമാധാനം ഉണ്ടായിരിക്കും.

എന്നാല്‍ യേശുവില്‍ വിശ്വസിക്കാതിരുന്ന സകലരെയും ദൈവം ന്യായം വിധിക്കും. അവിടുന്ന് അവരെ നരകത്തില്‍ എറിഞ്ഞുകളയും. അവിടെ അവര്‍ കരയുകയും പല്ലുകടിക്കുകയും, എന്നെന്നേക്കുമായി യാതന അനുഭവിക്കുകയും ചെയ്യും. ഒരിക്കലും അണഞ്ഞുപോകാത്ത അഗ്നിയാല്‍ അവര്‍ ചുട്ടെരിക്കപ്പെടുകയും അവരുടെ പുഴു അവരെ തിന്നുകൊണ്ടിരിക്കുന്നത് ഒരിക്കലും അവസാനിക്കാതെ ഇരിക്കുകയും ചെയ്യും.

യേശു മടങ്ങിവരുമ്പോള്‍, അവിടുന്നു സാത്താനെയും അവന്‍റെ രാജ്യത്തെയും പൂര്‍ണ്ണമായി നശിപ്പിക്കും. അവിടുന്ന് സാത്താനെ നരകത്തില്‍ എറിഞ്ഞുകളയും. സാത്താന്‍ അവിടെ സദാകാലങ്ങള്‍ക്കും, ദൈവത്തെ അനുസരിക്കുന്നതിനേക്കാള്‍ അവനെ പിന്തുടരുന്നത് തിരഞ്ഞെടുത്ത സകല ആളുകളോടുംകൂടെ എന്നെന്നേക്കും അഗ്നിയില്‍ എരിഞ്ഞുകൊണ്ടിരിക്കും.

ആദാമും ഹവ്വയും ദൈവത്തെ അനുസരിക്കാതെ ഇരുന്നതു മൂലം ഈ ലോകത്തില്‍ പാപം കൊണ്ടു വന്നു. ദൈവം അതിനെ ശപിക്കുകയും നശിപ്പിക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ ഒരു ദിവസം ദൈവം ഉല്‍കൃഷ്ടമായ ഒരു പുതിയ ആകാശവും ഒരു പുതിയ ഭൂമിയും സൃഷ്ടിക്കും. അതു പൂര്‍ണതയുള്ളതായിരിക്കും

യേശുവും തന്‍റെ ജനവും പുതിയ ഭൂമിയില്‍ ജീവിക്കും, അവിടുന്ന് സകലത്തിന്മേലും സദാകാലത്തേക്കും ഭരണം നടത്തുകയും ചെയ്യും. ജനത്തിന്‍റെ കണ്ണുകളില്‍നിന്ന് സകല കണ്ണുനീരും തുടച്ചുകളയും. ആരും കഷ്ടപ്പെടുകയോ ഒരിക്കലും ദുഖിതരും ആയിരിക്കയില്ല. അവര്‍ വിലപിക്കുകയില്ല. അവിടെ രോഗികളാവുകയോ മരിക്കുകയോ ചെയ്യുകയില്ല. അവിടെ യാതൊരു ദുഷ്ടതയും ഉണ്ടായിരിക്കയില്ല. യേശു തന്‍റെ രാജ്യം നീതിയോടും സമാധാനത്തോടും ഭരിക്കും. അവിടുന്ന് തന്‍റെ ജനത്തോടുകൂടെ സദാകാലങ്ങളും ഉണ്ടായിരിക്കും.

Seotud Informatsioon

Elu Sõnad - Piiblil põhinevad sõnumid päästmise ja kristliku elu kohta tuhandetes keeltes evangeeliumi helisalvestistes.

Choosing the audio or video format to download - What audio and video file formats are available from GRN, and which one is best to use?

Copyright and Licensing - GRN shares its audio, video and written scripts under Creative Commons