unfoldingWord 18 - വിഭാഗിക്കപ്പെട്ട രാജ്യം
Kontuur: 1 Kings 1-6; 11-12
Skripti number: 1218
Keel: Malayalam
Publik: General
Žanr: Bible Stories & Teac
Eesmärk: Evangelism; Teaching
Piibli tsitaat: Paraphrase
Olek: Approved
Skriptid on põhijuhised teistesse keeltesse tõlkimisel ja salvestamisel. Neid tuleks vastavalt vajadusele kohandada, et need oleksid arusaadavad ja asjakohased iga erineva kultuuri ja keele jaoks. Mõned kasutatud terminid ja mõisted võivad vajada rohkem selgitusi või isegi asendada või täielikult välja jätta.
Skripti tekst
ദാവീദ് രാജാവ് നാല്‍പ്പതു വര്‍ഷം ഭരിച്ചു. പിന്നീട് താന്‍ മരിക്കുകയും, തന്‍റെ മകന്‍ ശലോമോന്‍ ഇസ്രയേലിനെ ഭരിക്കുവാന്‍ തുടങ്ങുകയും ചെയ്തു. ദൈവം ശലോമോനോട് സംസാരിക്കുകയും അവിടുന്ന് ഏറ്റവും ആഗ്രഹിക്കത്തക്ക നിലയില്‍ എന്തു ചെയ്യണമെന്നു ശലോമോനോട് ആവശ്യപ്പെടുകയും ചെയ്തു. തന്നെ ഏറ്റവും ജ്ഞാനിയാക്കണമെന്നു ശലോമോന്‍ ദൈവത്തോട് അപേക്ഷിച്ചു. ഇത് ദൈവത്തിനു പ്രസാദമാകുകയും, ദൈവം ശലോമോനെ ലോകത്തിലേക്കും ഏറ്റവും ജ്ഞാനമുള്ളവന്‍ ആക്കുകയും ചെയ്തു. ശലോമോന്‍ വളരെക്കാര്യങ്ങള്‍ പഠിക്കുകയും വളരെ ജ്ഞാനമുള്ള ഭരണാധിപന്‍ ആകുകയും ചെയ്തു. ദൈവം അവനെ വളരെ സമ്പന്നന്‍ ആക്കുകയും ചെയ്തു.
യെരുശലേമില്‍, തന്‍റെ പിതാവ് ആലോചിച്ചതും അതിനായി വസ്തുക്കള്‍ സ്വരുക്കൂട്ടിയതുമായ ദൈവാലയം ശലോമോന്‍ പണിതു. സമാഗമനകൂടാരത്തിനു പകരമായി ജനം ഇപ്പോള്‍ ഈ ദൈവാലയത്തില്‍ ആരാധനക്കായി കടന്നു വരികയും ദൈവത്തിനു യാഗങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തുവന്നു. ദൈവം ആലയത്തില്‍ കടന്നു വരികയും തന്‍റെ സാന്നിദ്ധ്യം അവിടെ ഉണ്ടായിരിക്കുകയും ചെയ്തു, തന്‍റെ ജനത്തോടുകൂടെ വസിക്കുകയും ചെയ്തു.
എന്നാല്‍ ശലോമോന്‍ മറ്റു രാജ്യങ്ങളില്‍നിന്നുള്ള സ്ത്രീകളെ സ്നേഹിച്ചു. നിരവധി സ്ത്രീകളെ, ഏകദേശം1,200 പേരെ വിവാഹം കഴിക്കുക മൂലം താന്‍ ദൈവത്തോട് അനുസരണക്കേട് കാണിച്ചു! ഈ സ്ത്രീകളില്‍ അധികം പേരും വിദേശ രാജ്യങ്ങളില്‍നിന്ന് വരികയും അവരുടെ ദൈവങ്ങളെ അവരോടൊപ്പം കൊണ്ടുവരികയും അവയെ ആരാധിക്കുന്നത് തുടരുകയും ചെയ്തു. ശലോമോന്‍ വൃദ്ധനായപ്പോള്‍, താനും അവരുടെ ദൈവങ്ങളെ ആരാധിച്ചു.
ഇതുനിമിത്തം ദൈവം ശലോമോനോട് കോപിച്ചു. ഇസ്രയേല്‍ രാജ്യത്തെ രണ്ട് രാജ്യങ്ങളായി വിഭാഗിച്ചുകൊണ്ട് അവനെ ശിക്ഷിക്കുമെന്ന് ദൈവം പറഞ്ഞു. ശലോമോന്‍ മരിച്ച ശേഷം അപ്രകാരം അവിടുന്നു ചെയ്യുമെന്ന് പറഞ്ഞു.
ശലോമോന്‍റെ മരണാനന്തരം, തന്‍റെ മകനായ രെഹോബെയാം രാജാവായി. അവരുടെ രാജാവായി തന്നെ സ്വീകരിക്കേണ്ടതിനു മുഴുവന്‍ ഇസ്രയേല്‍ ജനങ്ങളും ഒരുമിച്ചു കൂടിവന്നു. അവര്‍ രെഹോബെയാമിനോട് ശലോമോന്‍ അവര്‍ക്ക് കഠിനപ്രയത്നവും ഭാരിച്ച നികുതിയും ചുമത്തിയെന്നു പരാതി പറഞ്ഞു. അവരുടെ അധ്വാനഭാരം കുറച്ചു തരണമെന്ന് രെഹോബെയാമിനോട് അവര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ രേഹോബെയാം അവരോടു വളരെ വിഡ്ഢിത്തമായ മറുപടി പറഞ്ഞു. അവന്‍ പറഞ്ഞത്, “നിങ്ങള്‍ പറയുന്നു എന്‍റെ പിതാവ് ശലോമോന്‍ നിങ്ങളെ കഠിനമായി അധ്വാനിപ്പിച്ചുവെന്ന്. എന്നാല്‍ ഞാന്‍ നിങ്ങളെ അവന്‍ ചെയ്തതിനേക്കാള്‍ മോശമായി അദധ്വാനിപ്പിക്കും, കൂടാതെ അവന്‍ ചെയ്തതിനേക്കാള്‍ മോശമായ നിലയില്‍ ഞാന്‍ നിങ്ങളെ കഷ്ടപ്പെടുത്തും” എന്നായിരുന്നു.
അവന്‍ അപ്രകാരം പറയുന്നതു ജനം കേട്ടപ്പോള്‍, അവരില്‍ ഭൂരിഭാഗവും അവനെതിരെ മത്സരിച്ചു. പത്തു ഗോത്രങ്ങള്‍ അവനെ വിട്ടു പോയി, ഈ രണ്ടു ഗോത്രങ്ങള്‍ തങ്ങളെത്തന്നെ യഹൂദ രാജ്യം എന്നു വിളിച്ചു. മാത്രം
മറ്റു പത്ത് ഗോത്രങ്ങള്‍ യെരോബോയാം എന്ന് പേരുള്ള ഒരുവനെ അവരുടെ രാജാവാക്കി. ഈ ഗോത്രങ്ങള്‍ ദേശത്തിന്‍റെ വടക്കെ ഭാഗത്തായിരുന്നു. അവര്‍ തങ്ങളെത്തന്നെ ഇസ്രയേല്‍ രാജ്യം എന്നു വിളിച്ചു.
എന്നാല്‍ യെരോബോയാം ദൈവത്തിനെതിരായി മത്സരിക്കുകയും ജനങ്ങളെ പാപം ചെയ്യുവാന്‍ ഇടയാക്കുകയും ചെയ്തു. ആരാധിപ്പാന്‍ തന്‍റെ ജനത്തിനുവേണ്ടി രണ്ടു വിഗ്രഹങ്ങളെ ഉണ്ടാക്കി. പിന്നീട് ഒരിക്കലും ദൈവാലയത്തില്‍ ആരാധിക്കേണ്ടതിനു യെഹൂദാ രാജ്യത്തുള്ള യെരുശലേമിലേക്ക് പോയില്ല.
യഹൂദയുടെയും ഇസ്രയേലിന്‍റെയും രാജ്യങ്ങള്‍ ശത്രുക്കള്‍ ആകുകയും അടിക്കടി പരസ്പരം യുദ്ധം ചെയ്തുവരികയും ചെയ്തിരുന്നു.
ഇസ്രയേലിന്‍റെ പുതിയ രാജ്യത്തില്‍, എല്ലാ രാജാക്കന്മാരും ദുഷ്ടന്മാര്‍ ആയിരുന്നു. ഈ രാജാക്കന്മാരില്‍ പലരും അവരുടെ സ്ഥാനത്ത് രാജാക്കന്മാരാകുവാന്‍ ആഗ്രഹിച്ച മറ്റു ഇസ്രയേല്യരാല്‍ കൊല്ലപ്പെട്ടിരുന്നു.
ഇസ്രയേല്‍ രാജ്യത്തിലെ എല്ലാ രാജാക്കന്മാരും ഒട്ടുമിക്ക ജനങ്ങളും വിഗ്രഹങ്ങളെ ആരാധിച്ചിരുന്നു. അവര്‍ അതു ചെയ്തപ്പോള്‍, അവര്‍ പലപ്പോഴും വേശ്യകളോടുകൂടെ ശയിക്കുകയും ചിലപ്പോള്‍ കുഞ്ഞുങ്ങളെപ്പോലും വിഗ്രഹങ്ങള്‍ക്ക് യാഗമര്‍പ്പിക്കുകയും ചെയ്തുപോന്നു.
യഹൂദയുടെ രാജാക്കന്മാര്‍ ദാവീദിന്‍റെ സന്തതികള്‍ ആയിരുന്നു. അവരില്‍ ചില രാജാക്കന്മാര്‍ നല്ല മനുഷ്യരും നീതിപൂര്‍വ്വം ഭരിക്കുന്നവരും ദൈവത്തെ ആരാധിക്കുന്നവരും ആയിരുന്നു. എന്നാല്‍ യഹൂദ രാജാക്കന്മാരില്‍ അധികംപേരും ദുഷ്ടന്മാര്‍ ആയിരുന്നു. അവര്‍ മോശമായി ഭരിക്കുകയും വിഗ്രഹങ്ങളെ ആരാധിക്കുകയും ചെയ്തുവന്നു. അവരില്‍ ചില രാജാക്കന്മാര്‍ അവരുടെ കുഞ്ഞുങ്ങളെയും അസത്യ ദൈവത്തിനു യാഗമര്‍പ്പിച്ചിട്ടുണ്ട്. യഹൂദ ജനങ്ങളിലും ഭൂരിഭാഗം പേര്‍ ദൈവത്തിനെതിരെ മത്സരിക്കുകയും അന്യ ദൈവങ്ങളെ ആരാധിക്കുകയും ചെയ്തു വന്നിരുന്നു.