unfoldingWord 08 - ദൈവം യോസേഫിനെയും തന്‍റെ കുടുംബത്തെയും രക്ഷിക്കുന്നു
Omrids: Genesis 37-50
Script nummer: 1208
Sprog: Malayalam
Publikum: General
Formål: Evangelism; Teaching
Features: Bible Stories; Paraphrase Scripture
Status: Approved
Scripts er grundlæggende retningslinjer for oversættelse og optagelse til andre sprog. De bør tilpasses efter behov for at gøre dem forståelige og relevante for hver kultur og sprog. Nogle anvendte termer og begreber kan have behov for mere forklaring eller endda blive erstattet eller helt udeladt.
Script tekst
അനേക വര്‍ഷങ്ങള്‍ക്കു ശേഷം, യാക്കോബ് വൃദ്ധനായപ്പോള്‍, കന്നുകാലിക്കൂട്ടത്തെ പരിപാലിച്ചു വന്നിരുന്ന തന്‍റെ സഹോദരന്മാരെ അന്വേഷിക്കുവാനായി, തന്‍റെ ഇഷ്ടപുത്രന്‍ ആയിരുന്ന യോസേഫിനെ അയച്ചു.
യോസേഫിന്‍റെ സഹോദരന്മാര്‍, അവരുടെ പിതാവ് യോസേഫിനെ വളരെയധികം സ്നേഹിച്ചതിനാലും തന്‍റെ സ്വപ്നത്തില്‍ താനവര്‍ക്കു ഭരണാധികാരിയാകും എന്നു സ്വപ്നം കണ്ടതിനാലും യോസേഫിനെ വെറുത്തിരുന്നു. യോസേഫ് തന്‍റെ സഹോദരന്മാരുടെ അടുക്കല്‍ വന്നപ്പോള്‍ അവര്‍ അവനെ തട്ടിയെടുക്കുകയും അടിമ കച്ചവടക്കാര്‍ക്ക് വില്‍ക്കുകയും ചെയ്തു.
യോസേഫിന്‍റെ സഹോദരന്മാര്‍ ഭവനത്തില്‍ മടങ്ങി വരുന്നതിനു മുന്‍പേ യോസേഫിന്‍റെ അങ്കി കീറി ഒരു ആടിന്‍റെ രക്തത്തില്‍ മുക്കി. അനന്തരം ആ അങ്കി അവരുടെ പിതാവിനെ കാണിച്ചിട്ട് താനും യോസേഫിനെ ഒരു കാട്ടുമൃഗം കൊന്നുകളഞ്ഞു എന്ന് അവരുടെ പിതാവിനെ വിശ്വസിപ്പിക്കേണ്ടതിനു കാണിച്ചു. യാക്കോബ് അതിദുഖിതന്‍ ആയിത്തീര്‍ന്നു.
അടിമ കച്ചവടക്കാര്‍ യോസേഫിനെ ഈജിപ്തിലേക്ക് കൊണ്ടുപോയി. ഈജിപ്ത് നൈല്‍ നദീതീരത്ത് സ്ഥിതിചെയ്തിരുന്ന ഒരു വലിയ, ശക്തമായ രാജ്യം ആയിരുന്നു. അടിമ കച്ചവടക്കാര്‍ യോസേഫിനെ ഒരു അടിമയായി ധനികനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് വിറ്റു. യോസേഫ് തന്‍റെ യജമാനനെ നന്നായി സേവിക്കുകയും, ദൈവം യോസേഫിനെ അനുഗ്രഹിക്കുകയും ചെയ്തു.
അവന്‍റെ യജമാനന്‍റെ ഭാര്യ യോസേഫിനോടുകൂടെ ശയിപ്പാന്‍ പരിശ്രമിച്ചു, എന്നാല്‍ ഇപ്രകാരം ദൈവത്തോട് പാപം ചെയ്യുവാന്‍ യോസേഫ് വിസ്സമ്മതിച്ചു. അവള്‍ കോപപരവശയായി യോസേഫിന്‍റെമേല്‍ അസത്യമായ ആരോപണം ഉന്നയിക്കുകയും അവനെ പിടികൂടി തടവറയിലേക്ക് അയച്ചു. കാരാഗ്രഹത്തിലും യോസേഫ് വിശ്വസ്തനായി തുടര്‍ന്നു, ദൈവം അവനെ അനുഗ്രഹിക്കുകയും ചെയ്തു.
രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം, താന്‍ നിരപരാധി ആയിരുന്നിട്ടുപോലും യോസേഫ് കാരാഗ്രഹത്തില്‍ ആയിരുന്നു. ഒരു രാത്രിയില്‍, ഫറവോന്‍- ഈജിപ്തുകാര്‍ അവരുടെ രാജാക്കന്മാരെ അപ്രകാരമാണ് വിളിച്ചിരുന്നത്, രണ്ടു സ്വപ്‌നങ്ങള്‍ കണ്ടു, അത് തന്നെ വളരെ അലോസരപ്പെടുത്തുക ഉണ്ടായി. തന്‍റെ ഉപദേശകന്മാരില്‍ ആര്‍ക്കും തന്നെ ആ സ്വപ്നങ്ങളുടെ അര്‍ത്ഥം പറയുവാന്‍ കഴിഞ്ഞില്ല.
ദൈവം യോസേഫിന് സ്വപ്നങ്ങളെ വ്യാഖ്യാനിക്കു വാന്‍ കഴിവ് നല്‍കിയിരുന്നതിനാല്‍, കാരാഗ്രഹത്തില്‍ നിന്നും യോസേഫിനെ ഫറവോന്‍ തന്‍റെ അടുക്കല്‍ വരുത്തി. യോസേഫ് അവനുവേണ്ടി സ്വപ്‌നങ്ങള്‍ വ്യാഖ്യാനിച്ചു, “ദൈവം ഏഴു വര്‍ഷങ്ങള്‍ സമൃദ്ധമായ വിളവുകള്‍ തരികയും, അതിനുശേഷം ക്ഷാമത്തിന്‍റെ ഏഴു വര്‍ഷങ്ങള്‍ തുടരുകയും ചെയ്യും” എന്നു പറഞ്ഞു.
ഫറവോന് യോസേഫിനോട് പ്രീതി തോന്നുകയും, അവനെ ഈജിപ്തില്‍ ഏറ്റവും അധികാരം ഉള്ള രണ്ടാമത്തെ വ്യക്തിയാക്കി നിയമിച്ചു!
നല്ല സമൃദ്ധിയുള്ള ഏഴു വര്‍ഷങ്ങള്‍ വന്നപ്പോള്‍ ധാന്യങ്ങള്‍ കൊയ്ത്തുകാലത്തു വന്‍തോതില്‍ ശേഖരിക്കുവാന്‍ യോസേഫ് ജനങ്ങളോട് ആവശ്യപ്പെട്ടു. അനന്തരം യോസേഫ് ക്ഷാമമുള്ള ഏഴു വര്‍ഷങ്ങള്‍ വന്നപ്പോള്‍ ജനങ്ങള്‍ക്ക് വില്‍ക്കുകയും അതുമൂലം ഭക്ഷിപ്പാന്‍ ആവശ്യമായതു ലഭിക്കുകയും ചെയ്തു.
ഈജിപ്തില്‍ മാത്രമല്ല, യാക്കോബും തന്‍റെ കുടുംബവും പാര്‍ത്തിരുന്ന കനാനിലും ക്ഷാമം അതികഠിനം ആയിരുന്നു.
ആയതിനാല്‍ യാക്കോബ് തന്‍റെ മൂത്ത മക്കളെ ഭക്ഷണം വാങ്ങുവാന്‍ ഈജിപ്തിലേക്ക് അയച്ചു. സഹോദരന്മാര്‍ ഭക്ഷണം വാങ്ങുവാനായി യോസേഫിന്‍റെ മുന്‍പില്‍ നില്‍ക്കുമ്പോള്‍ യോസേഫിനെ സഹോദരന്മാര്‍ തിരിച്ചറിഞ്ഞില്ല. എന്നാല്‍ യോസേഫ് അവരെ തിരിച്ചറിഞ്ഞു.
തന്‍റെ സഹോദരന്മാര്‍ക്ക് മാറ്റം സംഭവിച്ചിട്ടുണ്ടോ എന്നു പരീക്ഷിച്ചതിനു ശേഷം യോസേഫ് അവരോടു പറഞ്ഞത്, “ഞാന്‍ നിങ്ങളുടെ സഹോദരനായ യോസേഫ് ആകുന്നു! നിങ്ങള്‍ ഭയപ്പെടേണ്ട. ഒരു അടിമയായി എന്നെ വിറ്റപ്പോള്‍ ദോഷം ചെയ്യുവാന്‍ നിങ്ങള്‍ ശ്രമിച്ചു, എന്നാല്‍ ദൈവം ആ ദോഷത്തെ നന്മയ്ക്കായി ഉപയോഗിച്ചു! ഞാന്‍ നിങ്ങളേയും നിങ്ങളുടെ കുടുംബങ്ങളേയും സംരക്ഷിക്കുവാന്‍ നിങ്ങള്‍ ഈജിപ്തില്‍ വന്നു താമസിക്കുക.
യോസേഫിന്‍റെ സഹോദരന്മാര്‍ ഭവനത്തില്‍ മടങ്ങിവന്ന് അവരുടെ പിതാവായ യാക്കോബിനോട്, യോസേഫ് ജീവിച്ചിരിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ താന്‍ വളരെ സന്തോഷവാന്‍ ആയിത്തീര്‍ന്നു.
യാക്കോബ് വളരെ വൃദ്ധനായിരുന്നു എങ്കിലും, തന്‍റെ മുഴു കുടുംബത്തോടും കൂടെ ഈജിപ്തിലേക്ക് കടന്നുപോയി, അവര്‍ അവിടെ താമസിച്ചു. യാക്കോബ് മരിക്കുന്നതിനു മുന്‍പ് താന്‍ തന്‍റെ ഓരോ പുത്രന്മാരെയും അനുഗ്രഹിച്ചു.
ദൈവം അബ്രഹാമിന് നല്‍കിയ ഉടമ്പടി വാഗ്ദത്തങ്ങള്‍ യിസഹാക്കിനും തുടര്‍ന്ന് യാക്കോബിനും അനന്തരം യാക്കോബിന്‍റെ പന്ത്രണ്ടു മക്കള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നല്‍കി. പന്ത്രണ്ടു മക്കളുടെ സന്തതികള്‍ ഇസ്രയേലിന്‍റെ പന്ത്രണ്ടു ഗോത്രങ്ങളായി തീര്‍ന്നു.