unfoldingWord 12 - പുറപ്പാട്
Esquema: Exodus 12:33-15:21
Número de guió: 1212
Llenguatge: Malayalam
Públic: General
Propòsit: Evangelism; Teaching
Features: Bible Stories; Paraphrase Scripture
Estat: Approved
Els scripts són pautes bàsiques per a la traducció i l'enregistrament a altres idiomes. S'han d'adaptar segons sigui necessari perquè siguin comprensibles i rellevants per a cada cultura i llengua diferents. Alguns termes i conceptes utilitzats poden necessitar més explicació o fins i tot substituir-se o ometre completament.
Text del guió
ഈജിപ്ത് വിട്ടുപോകുന്നത് യിസ്രായേല്യര്‍ വളരെ സന്തോഷമുള്ളവരായിരുന്നു. തുടര്‍ന്നു അവര്‍ അടിമകള്‍ ആയിരുന്നില്ല, അവര്‍ വാഗ്ദത്ത നാട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്നു! ഈജിപ്തുകാര്‍ ഇസ്രയേല്യര്‍ ആവശ്യപ്പെട്ടതെല്ലാം, സ്വര്‍ണ്ണവും വെള്ളിയും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും അവര്‍ക്ക് കൊടുത്തു. മറ്റു ദേശങ്ങളില്‍ നിന്നുള്ള ചില ആളുകള്‍ ദൈവത്തില്‍ വിശ്വസിക്കുകയും ഇസ്രയേല്‍ ജനങ്ങളോടൊപ്പം അവര്‍ ഈജിപ്ത് വിട്ടപ്പോള്‍ കൂടെ പോകുകയും ചെയ്തു.
പകല്‍സമയത്ത് ഒരു മേഘസ്തംഭം അവര്‍ക്കു മുന്‍പായി കടന്നു പോയിരുന്നു. രാത്രിയില്‍ അത് ഉയരമുള്ള അഗ്നിത്തൂണായും തീര്‍ന്നു, ആ മേഘസ്തംഭത്തിലും അഗ്നിത്തൂണിലും, ദൈവം അവരോടൊപ്പം സദാസമയവും ഉണ്ടായിരിക്കുകയും അവര്‍ സഞ്ചരിക്കുമ്പോള്‍ വഴികാട്ടുകയും ചെയ്തു. അവനെ പിന്തുടരുക മാത്രമായിരുന്നു. അവര്‍ ചെയ്യേണ്ടിയിരുന്നത്.
കുറച്ചു സമയത്തിനുശേഷം, ഫറവോനും അവന്‍റെ ജനങ്ങളും അവരുടെ മനസ്സുകള്‍ മാറ്റി. വീണ്ടും ഇസ്രയേല്‍ ജനത്തെ തങ്ങള്‍ക്ക് അടിമകളാക്കണമെന്നു ആഗ്രഹിച്ചു. അതുകൊണ്ട് അവര്‍ ഇസ്രയേല്‍ ജനത്തെ പിന്തുടര്‍ന്നു. ദൈവമാണ് അവരുടെ മനസ്സുകള്‍ മാറ്റിയത്. അവിടുന്ന് ഇപ്രകാരം ചെയ്യുവാന്‍ കാരണം സകല ജനങ്ങളും യഹോവ ഫറവോനെക്കാളും ഈജിപ്തുകാരുടെ സകല ദൈവങ്ങളെക്കാളും ശക്തന്‍ ആണെന്ന് അറിയണമെന്ന് ആഗ്രഹിച്ചു.
ഇസ്രയേല്‍ ജനം ഈജിപ്ത്യന്‍ സൈന്യം വരുന്നത് കണ്ടപ്പോള്‍, അവര്‍ ഫറവോന്‍റെ സൈന്യത്തിനും ചെങ്കടലിനും മദ്ധ്യേ കുടുങ്ങിയതായി തിരിച്ചറിഞ്ഞു. അവര്‍ വളരെ ഭയപ്പെടുകയും, നാം എന്തിനാണ് ഈജിപ്ത് വിട്ടത്? നാം മരിക്കുവാന്‍ പോകുന്നു!” എന്നു നിലവിളിക്കുകയും ചെയ്തു.
മോശെ ജനത്തോടു പറഞ്ഞത്, “നിങ്ങള്‍ ഭയപ്പെടുന്നത് അവസാനിപ്പിക്കുക! ദൈവം നിങ്ങള്‍ക്കുവേണ്ടി ഇന്ന് യുദ്ധം ചെയ്യുകയും നിങ്ങളെ രക്ഷിക്കുകയും ചെയ്യും.” അനന്തരം ദൈവം മോശെയോടു പറഞ്ഞത്, “ജനത്തോടു ചെങ്കടലിനു നേരെ മുന്‍പോട്ടു നടക്കുവാന്‍ പറയുക” എന്നായിരുന്നു.
അനന്തരം മേഘസ്തംഭം നീക്കി ഇസ്രയേല്‍ ജനത്തിന്‍റെയും ഈജിപ്ത്യരുടെയും നടുവില്‍ ഈജിപ്ത്യര്‍ ഇസ്രയേല്യരെ കാണുവാന്‍ കഴിയാത്ത വിധം നിര്‍ത്തി.
ദൈവം മോശെയോടു കടലിനു നേരെ കൈ ഉയര്‍ത്തുവാന്‍ പറഞ്ഞു. അനന്തരം ദൈവം സമുദ്രത്തിലെ ജലം ഇടത്തോട്ടും വലത്തോട്ടും വിഭാഗിച്ചു പോകത്തക്കവിധം കാറ്റ് അടിപ്പിച്ചു, അങ്ങനെ സമുദ്രത്തില്‍ ഒരു പാത ഉണ്ടാകുവാന്‍ ഇടയായി.
ഇസ്രയേല്‍ ജനം അങ്ങനെ സമുദ്രത്തില്‍കൂടി ഉണങ്ങിയ നിലത്തില്‍ അവര്‍ക്ക് ഇരുവശവും വെള്ളം മതിലായി നിലകൊണ്ട് കടന്നുപോയി.
അനന്തരം ദൈവം മേഘത്തെ വഴിയില്‍ നിന്ന് മാറ്റുകയും ഇസ്രയേല്യര്‍ രക്ഷപ്പെട്ടു പോകുന്നത് കാണുവാന്‍ ഇടവരുത്തുകയും ചെയ്തു. അവരെ പിന്തുടരുവാന്‍ ഈജിപ്ത്യര്‍ തീരുമാനിച്ചു.
ആയതിനാല്‍ അവര്‍ സമുദ്രത്തില്‍ കൂടെയുള്ള പാതയില്‍ ഇസ്രയേല്യരെ പിന്തുടര്‍ന്നു, ദൈവം ഈജിപ്ത്യരെ വിഷമത്തില്‍ ആക്കുകയും അവരുടെ രഥങ്ങള്‍ കുടുങ്ങിപ്പോകുവാന്‍ ഇടവരുത്തുകയും ചെയ്തു. അവര്‍ നിലവിളിച്ചുകൊണ്ട്, “ഓടി രക്ഷപ്പെടുക! ദൈവം ഇസ്രയേല്‍ ജനത്തിനു വേണ്ടി യുദ്ധം ചെയ്യുന്നു!” എന്ന് പറഞ്ഞു.
എല്ലാ ഇസ്രയേല്യരും സമുദ്രത്തിന്‍റെ മറുകരയില്‍ എത്തിച്ചേര്‍ന്നു. അനന്തരം ദൈവം മോശേയോദ് തന്‍റെ കൈ വെള്ളത്തിനു നേരെ നീട്ടുവാന്‍ പറഞ്ഞു. മോശെ അപ്രകാരം ചെയ്തപ്പോള്‍ വെള്ളം ഈജിപ്ത്യന്‍ സൈന്യത്തെ മൂടത്തക്കവിധം സാധാരണ നിലയിലേക്ക് മടങ്ങി. മുഴുവന്‍ ഈജ്പ്ത്യന്‍ സൈന്യവും മുങ്ങിപ്പോയി.
ഈജിപ്തുകാര്‍ മരിച്ചുപോയി എന്നു കണ്ടപ്പോള്‍ ഇസ്രയേല്യര്‍ ദൈവത്തില്‍ ആശ്രയിച്ചു. മോശെ ദൈവത്തിന്‍റെ ഒരു പ്രവാചകന്‍ എന്ന് അവര്‍ വിശ്വസിച്ചു.
ഇസ്രയേല്‍ ജനം അവരെ മരിക്കുന്നതില്‍നിന്നും അടിമകളായിരിക്കുന്നതില്‍നിന്നും രക്ഷിച്ചതു നിമിത്തം വളരെ അധികം സന്തോഷിച്ചു. ഇപ്പോള്‍ അവര്‍ ദൈവത്തെ ആരാധിക്കുവാനും അനുസരിക്കുവാനും സ്വതന്ത്രരായി. ഇസ്രയേല്‍ ജനം അവരുടെ പുതിയ സ്വാതന്ത്ര്യത്തെ ആഘോഷിക്കുവാനും ദൈവത്തെ സ്തുതിക്കുവാനും ധാരാളം പാട്ടുകള്‍ പാടി, കാരണം ദൈവം അവരെ ഈജിപ്ത്യന്‍ സൈന്യത്തില്‍ നിന്നും രക്ഷിച്ചു.
ദൈവം എങ്ങനെ ഈജിപ്തുകാരെ പരാജയപ്പെടുത്തുകയും അവരെ അടിമകളായിരിക്കുന്നതില്‍നിന്നും സ്വതന്ത്രരാക്കുകയും ചെയ്തത് ഓര്‍ക്കേണ്ടതിന് എല്ലാവര്‍ഷവും ഉത്സവം ആചരിക്കേണമെന്നു കല്‍പ്പിച്ചു. ഈ ഉത്സവത്തെ പെസഹ എന്നു വിളിച്ചിരുന്നു. ഇതില്‍, ഒരു ആരോഗ്യമുള്ള ആടിനെ കൊല്ലുകയും, അതിനെ ചുട്ട്, പുളിപ്പില്ലാത്ത അപ്പത്തോടുകൂടെ ഭക്ഷിക്കുകയും വേണമായിരുന്നു.