unfoldingWord 28 - ധനികനായ യുവ പ്രമാണി

unfoldingWord 28 - ധനികനായ യുവ പ്രമാണി

রূপরেখা: Matthew 19:16-30; Mark 10:17-31; Luke 18:18-30

লিপি নম্বর: 1228

ভাষা: Malayalam

শ্রোতা: General

ধারা: Bible Stories & Teac

উদ্দেশ্য: Evangelism; Teaching

বাইবেলের তালিকা: Paraphrase

সামাজিক মর্যাদা: Approved

অন্যান্য ভাষায় অনুবাদ এবং রেকর্ড করার জন্য স্ক্রিপ্টগুলি মৌলিক নির্দেশিকা। প্রতিটি ভিন্ন সংস্কৃতি এবং ভাষার জন্য তাদের বোঝার জন্য এবং প্রাসঙ্গিক করে তোলার জন্য তাদের প্রয়োজনীয় হিসাবে উপযোগী করা উচিত। ব্যবহৃত কিছু শর্তাবলী এবং ধারণাগুলির আরও ব্যাখ্যার প্রয়োজন হতে পারে বা এমনকি সম্পূর্ণরূপে প্রতিস্থাপন বা বাদ দেওয়া যেতে পারে।

লিপি লেখা

ഒരു ദിവസം, ഒരു ധനികനായ യുവ ഭരണ കര്‍ത്താവ് യേശുവിന്‍റെ അടുക്കല്‍ വന്നു ചോദിച്ചു, “നല്ല ഗുരോ, നിത്യജീവന്‍ പ്രാപിക്കുവാന്‍ ഞാന്‍ എന്ത് ചെയ്യണം?” യേശു അവനോടു പറഞ്ഞത്, “നീ എന്നെ ‘നല്ലവന്‍’ എന്നു വിളിക്കുന്നത് എന്ത്?” നല്ലവന്‍ ഒരുവന്‍ മാത്രമേ ഉള്ളൂ, അത് ദൈവം ആകുന്നു. നിനക്ക് നിത്യജീവന്‍ വേണമെന്നുണ്ടെങ്കില്‍ ദൈവത്തിന്‍റെ നിയമങ്ങള്‍ അനുസരിക്കുക.”

“ഏതൊക്കെയാണ് ഞാന്‍ അനുസരിക്കേണ്ടത്?” അവന്‍ ചോദിച്ചു. യേശു മറുപടി പറഞ്ഞത്, “കുല ചെയ്യരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, നുണ പറയരുത്, നിന്‍റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക, നിന്നെപ്പോലെ തന്നെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കുക.”

എന്നാല്‍ ഈ യുവാവ് പറഞ്ഞു, “ഞാന്‍ ഒരു ബാലന്‍ ആയിരിക്കുമ്പോള്‍ മുതല്‍ ഈ നിയമങ്ങളെല്ലാം അനുസരിച്ചു വരുന്നു. ഇനിയും ഞാന്‍ എന്നെന്നേക്കും ജീവിച്ചിരിക്കേണ്ടതിനു എന്താണ് ചെയ്യേണ്ടത്?” യേശു അവനെ നോക്കുകയും സ്നേഹിക്കുകയും ചെയ്തു.

യേശു മറുപടി പറഞ്ഞത്, “നീ പൂര്‍ണതയുള്ളവന്‍ ആകുവാന്‍ ആഗ്രഹിക്കുന്നു എങ്കില്‍, പോയി നിനക്കു സ്വന്തമായി ഉള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്ക് കൊടുക്കുക, അപ്പോള്‍ നിനക്ക് സ്വര്‍ഗ്ഗത്തില്‍ സമ്പത്ത് ഉണ്ടാകും. അനന്തരം വന്ന് എന്നെ അനുഗമിക്കുക.” എന്നായിരുന്നു.

യേശു പറഞ്ഞതു ധനികനായ ആ യുവാവ് കേട്ടപ്പോള്‍, അവന്‍ വളരെ ദുഖിതനായി, എന്തുകൊണ്ടെന്നാല്‍ അവന്‍ വളരെ ധനികന്‍ ആയിരുന്നു. തനിക്കുണ്ടായിരുന്നതെല്ലാം വിട്ടുകളയുവാന്‍ മനസ്സ് ഇല്ലാത്തവന്‍ ആയിരുന്നു. അവന്‍ തിരിഞ്ഞ് യേശുവില്‍നിന്നു വിട്ടുപോയി.

അപ്പോള്‍ യേശു തന്‍റെ ശിഷ്യന്മാരോട് പറഞ്ഞത്, “അതേ ധനികര്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കുന്നത്‌ വളരെ കഠിനം! ധനവാന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കുന്നതിലും എളുപ്പം ഒരു ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതായിരിക്കും” എന്നാണ്.

യേശു പറഞ്ഞതു ശിഷ്യന്മാര്‍ കേട്ടപ്പോള്‍, അവര്‍ ഞെട്ടിപ്പോയി. അവര്‍ പറഞ്ഞത്, “ഇത് ഇപ്രകാരം ആകുന്നുവെങ്കില്‍, ദൈവം ആരെയാണ് രക്ഷിക്കുന്നത്?”

യേശു ശിഷ്യന്മാരെ നോക്കി പറഞ്ഞത്, “മനുഷ്യര്‍ക്ക്‌ അവരെത്തന്നെ രക്ഷിക്കുക എന്നത് അസാധ്യമാണ്. എന്നാല്‍ ദൈവത്തിനു ചെയ്യുവാന്‍ ഒന്നും അസാദ്ധ്യമല്ല.

പത്രൊസ് യേശുവിനോട് പറഞ്ഞത്, “ശിഷ്യന്മാരായ ഞങ്ങള്‍ സകലവും വിട്ട് അങ്ങയെ അനുഗമിക്കുന്നു. ഞങ്ങളുടെ പ്രതിഫലം എന്തായിരിക്കും?”

യേശു ഉത്തരം പറഞ്ഞത്, “എന്‍റെ നിമിത്തം ഭവനങ്ങളെ, സഹോദരന്മാരെ, സഹോദരികളെ, പിതാവിനെ, മാതാവിനെ, കുഞ്ഞുങ്ങളെ, അല്ലെങ്കില്‍ വസ്തുവകകളെ ഉപേക്ഷിച്ചവര്‍ക്ക്, നൂറു മടങ്ങ്‌ അധികമായും ലഭിക്കും, കൂടാതെ എല്ലാവരും നിത്യജീവനെയും പ്രാപിക്കും. എന്നാല്‍ ആദ്യന്മാര്‍ പലരും ഒടുക്കത്തവരും, അവസാനമായിരുന്നവര്‍ ആദ്യന്മാരും ആകും” എന്നാണ്.

সম্পর্কে তথ্য

Free downloads - Here you can find all the main GRN message scripts in several languages, plus pictures and other related materials, available for download.

The GRN Audio Library - Evangelistic and basic Bible teaching material appropriate to the people's need and culture in a variety of styles and formats.

Copyright and Licensing - GRN shares it's audio, video and written scripts under Creative Commons

Choosing the right audio or video format - What audio and video file formats are available from GRN, and which one is best to use?