unfoldingWord 39 - യേശുവിനെ വിസ്തരിക്കുന്നു
Kontur: Matthew 26:57-27:26; Mark 14:53-15:15; Luke 22:54-23:25; John 18:12-19:16
Skript nömrəsi: 1239
Dil: Malayalam
Tamaşaçılar: General
Məqsəd: Evangelism; Teaching
Features: Bible Stories; Paraphrase Scripture
Vəziyyət: Approved
Skriptlər digər dillərə tərcümə və qeyd üçün əsas təlimatlardır. Onlar hər bir fərqli mədəniyyət və dil üçün başa düşülən və uyğun olması üçün lazım olduqda uyğunlaşdırılmalıdır. İstifadə olunan bəzi terminlər və anlayışlar daha çox izahat tələb edə bilər və ya hətta dəyişdirilə və ya tamamilə buraxıla bilər.
Skript Mətni
ഇപ്പോള്‍ അര്‍ദ്ധരാത്രിയായിരുന്നു. യേശുവിനെ ചോദ്യം ചെയ്യുവാന്‍ ആഗ്രഹിച്ചിരുന്നതുകൊണ്ട് പടയാളികള്‍ മഹാപുരോഹിതന്‍റെ ഭവനത്തിലേക്ക് കൊണ്ടുപോയി, എന്തുകൊണ്ടെന്നാല്‍ താന്‍ യേശുവിനെ വിസ്തരിക്കേണ്ടിയിരുന്നു. പത്രൊസ് അവരുടെ വളരെ പിന്നില്‍ അനുഗമിച്ചു. പടയാളികള്‍ യേശുവിനെ വീട്ടിനകത്തേക്ക് കൊണ്ടു പോയപ്പോള്‍, പത്രൊസ് പുറത്ത് നില്‍ക്കുകയും തീ കായുകയും ആയിരുന്നു.
ഭവനത്തിന് അകത്തു, യഹൂദ നേതാക്കന്മാര്‍ യേശുവിനെ വിസ്തരിച്ചു. തന്നെക്കുറിച്ച് അസത്യം പറയുന്ന അനേകരെ അവര്‍ കൊണ്ടുവന്നു, എങ്കിലും, അവരുടെ പ്രസ്താവനകള്‍ പരസ്പരം യോജിച്ചില്ല, അതുകൊണ്ട് യഹൂദ നേതാക്കന്മാര്‍ക്ക് യേശു കുറ്റവാളി ആണെന്ന് ഏതെങ്കിലും കാര്യത്തില്‍ തെളിയിക്കുവാന്‍ സാധിച്ചില്ല.യേശു ഒന്നുംതന്നെ പറഞ്ഞില്ല.
അവസാനമായി, മഹാപുരോഹിതന്‍ യേശുവിനെ സൂക്ഷിച്ചു നോക്കി പറഞ്ഞത്, “ഞങ്ങളോട് പറയുക, നീ ദൈവത്തിന്‍റെ പുത്രനായ മശീഹ ആകുന്നുവോ?”
യേശു പറഞ്ഞത്, “ഞാന്‍ ആകുന്നു, ഞാന്‍ ദൈവത്തോടു കൂടെ ഇരിക്കുന്നതും സ്വര്‍ഗ്ഗത്തില്‍ നിന്ന് വരുന്നതും നിങ്ങള്‍ കാണും.” മഹാ പുരോഹിതന്‍ യേശു പറഞ്ഞതിനോട് വളരെ കോപമുള്ളവനായി തന്‍റെ വസ്ത്രം കീറി. മറ്റു നേതാക്കന്മാരെ നോക്കി ഉറക്കെ ശബ്ദത്തില്‍, ഈ മനുഷ്യന്‍ ചെയ്ത കാര്യത്തെക്കുറിച്ച് ഇനി കൂടുതല്‍ സാക്ഷികള്‍ നമ്മോട് ഒന്നും പറയേണ്ട ആവശ്യം ഇല്ല! താന്‍ ദൈവത്തിന്‍റെ പുത്രന്‍ എന്ന് അവന്‍ തന്നെ പറയുന്നതു നിങ്ങള്‍ തന്നെ കേട്ടല്ലോ. അവനെ സംബന്ധിച്ച നിങ്ങളുടെ തീരുമാനം എന്താണ്?”
യഹൂദ നേതാക്കന്മാര്‍ എല്ലാവരും മഹാപുരോഹിതനോട് പറഞ്ഞത്, “അവന്‍ മരണത്തിനു യോഗ്യന്‍!” എന്നായിരുന്നു. തുടര്‍ന്ന് അവര്‍ യേശുവിന്‍റെ കണ്ണുകള്‍ കെട്ടി, തന്‍റെ മേല്‍ തുപ്പി, ഇടിക്കുകയും, അവനെ പരിഹസിക്കുകയും ചെയ്തു.
പത്രൊസോ, താന്‍ വീടിന്‍റെ പുറത്തു കാത്തു നില്‍ക്കുകയായിരുന്നു. ഒരു വേലക്കാരി അവനെ കണ്ടു, അവള്‍ അവനോടു “നീയും യേശുവിനോടു കൂടെ ഉണ്ടായിരുന്നല്ലോ!” പത്രൊസ് അതു നിഷേധിച്ചു. അനന്തരം, വേറൊരു പെണ്‍കുട്ടി അതേ കാര്യം തന്നെ പറഞ്ഞു, പത്രൊസ് വീണ്ടും അതു നിഷേധിക്കുകയും ചെയ്തു. അവസാനം, ചിലര്‍ പറഞ്ഞു “നീ യേശുവിന്‍റെ കൂടെ ഉണ്ടായിരുന്നത് ഞങ്ങള്‍ക്ക് അറിയാം എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ രണ്ടുപേരും ഗലീലയില്‍ നിന്നുള്ളവരായതുകൊണ്ട് അറിയാം.”
അപ്പോള്‍ പത്രൊസ് പറഞ്ഞത്, “ഈ മനുഷ്യനെ ഞാന്‍ അറിയുന്നുവെങ്കില്‍ ദൈവം എന്നെ ശപിക്കട്ടെ!” പത്രൊസ് ഇങ്ങനെ ആണയിട്ട ഉടനേ തന്നെ ഒരു കോഴി കൂകി. യേശു ചുറ്റും തിരിഞ്ഞു പത്രൊസിനെ കണ്ടു.
പത്രൊസ് പോയി വളരെ കയ്പ്പോടെ കരഞ്ഞു. അതേസമയം, യൂദ, യേശുവിനെ ഒറ്റുകൊടുത്ത വ്യക്തി, യഹൂദ നേതാക്കന്മാര്‍ യേശുവിനെ മരണത്തിനു വിധിച്ചു എന്നു കണ്ടു. യൂദാ സങ്കടം നിറഞ്ഞവനായി ആത്മഹത്യ ചെയ്തു.
ഈ സമയം ദേശത്തിന്‍റെ ദേശാധിപതി പീലാത്തൊസ് ആയിരുന്നു. അവന്‍ റോമിനു വേണ്ടി പ്രവര്‍ത്തിച്ചു. യഹൂദ നേതാക്കന്മാര്‍ യേശുവിനെ അവന്‍റെ അടുക്കല്‍ കൊണ്ടുവന്നു. അവര്‍ പീലാത്തൊസ് യേശുവിനെ കുറ്റവാളി എന്നു വിധിച്ചു കൊല്ലണം എന്ന് ആവശ്യപ്പെട്ടു. അപ്പോള്‍ പീലാത്തൊസ് യേശുവിനോട്, “നീ യഹൂദന്മാരുടെ രാജാവോ” എന്നു ചോദിച്ചു.
യേശു ഉത്തരം പറഞ്ഞത്, “നീ പറഞ്ഞത് സത്യം തന്നെ. എന്നാല്‍ എന്‍റെ രാജ്യം ഭൂമിയില്‍ അല്ല. ആയിരുന്നുവെങ്കില്‍, എന്‍റെ സേവകര്‍ എനിക്കുവേണ്ടി പോരാടുമായിരുന്നു. ദൈവത്തെക്കുറിച്ചുള്ള സത്യത്തെ ഭൂമിയിലുള്ളവരോട് പറയുവാന്‍ ഞാന്‍ വന്നു. എല്ലാവരും എന്നെ കേള്‍ക്കുന്നു. പീലാത്തൊസ്, സത്യം എന്നാല്‍ എന്ത്?” എന്നു ചോദിച്ചു.
യേശുവിനോട് സംസാരിച്ചതിനു ശേഷം, പീലാത്തൊസ് ജനകൂട്ടത്തിന്‍റെ അടുക്കല്‍ ചെന്നു പറഞ്ഞത്, “ഈ മനുഷ്യനില്‍ മരണ യോഗ്യമായ കാരണം എന്തെങ്കിലും ഉള്ളതായി ഞാന്‍ കാണുന്നില്ല.” എന്നാല്‍ യഹൂദ നേതാക്കന്മാരും ജനവും “അവനെ ക്രൂശിക്കുക!” എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു പീലാത്തൊസ് മറുപടിയായി, “അവന്‍ എന്തെങ്കിലും തെറ്റായി ചെയ്ത കുറ്റം കാണുന്നില്ല.” എന്നാല്‍ അവര്‍ പിന്നെയും അധികം ഉറക്കെ ഒച്ചയിട്ടു. അനന്തരം പീലാത്തൊസ് മൂന്നാം പ്രാവശ്യവും, “അവന്‍ കുറ്റവാളി അല്ല” എന്ന് പറഞ്ഞു.
ജനം കലഹത്തില്‍ ഏര്‍പ്പെടുമോ എന്ന് പീലാത്തൊസ് ഭയപ്പെട്ടുപോയി, അതിനാല്‍ അവന്‍റെ പടയാളികള്‍ യേശുവിനെ കൊല്ലുവാനായി താന്‍ സമ്മതിച്ചു. റോമന്‍ പടയാളികള്‍ യേശുവിനെ ചാട്ടവാറു കൊണ്ട് അടിക്കുകയും, ഒരു രാജവസ്ത്രവും മുള്ളുകൊണ്ട് നിര്‍മ്മിച്ച കിരീടവും തന്നെ ധരിപ്പിക്കുകയും ചെയ്തു. അനന്തരം അവര്‍ തന്നെ പരിഹസിച്ചുകൊണ്ട്, “നോക്കുക, യഹൂദന്മാരുടെ രാജാവ്!”.