unfoldingWord 25 - സാത്താന്‍ യേശുവിനെ പരീക്ഷിക്കുന്നു
إستعراض: Matthew 4:1-11; Mark 1:12-13; Luke 4:1-13
رقم النص: 1225
لغة: Malayalam
الجماهير: General
فصيل: Bible Stories & Teac
الغرض: Evangelism; Teaching
نص من الإنجيل: Paraphrase
حالة: Approved
هذا النص هو دليل أساسى للترجمة والتسجيلات فى لغات مختلفة. و هو يجب ان يعدل ليتوائم مع اللغات و الثقافات المختلفة لكى ما تتناسب مع المنطقة التى يستعمل بها. قد تحتاج بعض المصطلحات والأفكار المستخدمة إلى شرح كامل أو قد يتم حذفها فى ثقافات مختلفة.
النص
യേശു സ്നാനപ്പെട്ട ഉടനെ, പരിശുദ്ധാത്മാവ് തന്നെ നിര്‍ജ്ജന പ്രദേശത്തിലേക്ക് നടത്തി. യേശു അവിടെ നാല്‍പ്പതു പകലും നാല്‍പ്പതു രാത്രികളിലും ഉണ്ടായിരുന്നു. ആ സമയങ്ങളില്‍ താന്‍ ഉപവസിക്കുകയും, സാത്താന്‍ തന്നെ പാപം ചെയ്യുവാനായി പരീക്ഷിക്കുകയും ചെയ്തു.
ആദ്യം, സാത്താന്‍ യേശുവിനോട് പറഞ്ഞതു, “നീ ദൈവപുത്രന്‍ ആകുന്നുവെങ്കില്‍, ഈ കല്ലുകളെ അപ്പമാക്കുക എന്നാല്‍ നിനക്ക് ഭക്ഷിക്കാന്‍ കഴിയും!”
എന്നാല്‍ യേശു സാത്താനോട് പറഞ്ഞതു, മനുഷ്യനു ജീവിക്കുന്നതിന് അപ്പം മാത്രമല്ല ആവശ്യം ആയിരിക്കുന്നത്, എന്നാല്‍ അവര്‍ക്ക് ദൈവം അവരോടു പറയുന്നതായ സകലവും ആവശ്യമായിരിക്കുന്നു!” എന്നാണ്.
അനന്തരം സാത്താന്‍ യേശുവിനെ ദൈവാലയത്തിന്‍റെ ഏറ്റവും ഉയരമുള്ള ഭാഗത്തേക്ക് കൊണ്ടുപോയി. അവന്‍ അവിടത്തോട് പറഞ്ഞത്, “നീ ദൈവപുത്രന്‍ എങ്കില്‍, താഴോട്ടു ചാടുക, എന്തുകൊണ്ടെന്നാല്‍ “നിന്‍റെ പാദം കല്ലില്‍ തട്ടിപ്പോകാതിരിക്കേണ്ടതിനു നിന്നെ വഹിക്കുവാനായി തന്‍റെ ദൂതന്മാരോട് കല്‍പ്പിക്കും” എന്ന് എഴുതിയിരിക്കുന്നുവല്ലോ എന്നാണ്.
എന്നാല്‍ അവിടുത്തോട് ചെയ്യുവാന്‍ സാത്താന്‍ ആവശ്യപ്പെട്ട കാര്യം യേശു ചെയ്തില്ല. പകരമായി, യേശു പറഞ്ഞത്, ദൈവം എല്ലാവരോടും പറയുന്നത്, നിന്‍റെ ദൈവമായ കര്‍ത്താവിനെ പരീക്ഷിക്കരുത് എന്നാണ്.”
പിന്നീട് സാത്താന്‍ ലോകത്തിലെ സകല രാജ്യങ്ങളെയും യേശുവിനെ കാണിച്ചു. അവ എത്രമാത്രം ശക്തമാണെന്നും എന്തുമാത്രം സമ്പന്നമാണെന്നു കാണിക്കുകയും ചെയ്തു. അവന്‍ യേശുവിനോട് പറഞ്ഞത്, “നീ എന്നെ വണങ്ങുകയും എന്നെ ആരാധിക്കുകയും ചെയ്താല്‍ ഇതൊക്കെയും നിനക്ക് തരാം” എന്ന് പറഞ്ഞു.
യേശു മറുപടി പറഞ്ഞത്, “സാത്താനേ, എന്നില്‍ നിന്നും അകന്നു പോ! ദൈവത്തിന്‍റെ വചനത്തില്‍ അവിടുന്ന് തന്‍റെ ജനത്തോടു കല്‍പ്പിച്ചിരിക്കുന്നത്, നിന്‍റെ ദൈവമായ കര്‍ത്താവിനെ മാത്രമേ ആരാധിക്കാവൂ. അവിടുത്തെ മാത്രമേ ദൈവം എന്ന നിലയില്‍ ബഹുമാനിക്കാവൂ”.
യേശു സാത്താന്‍റെ പരീക്ഷണങ്ങളില്‍ വീണു പോയില്ല, ആയതിനാല്‍ സാത്താന്‍ അവനെ വിട്ടു പോയി. അനന്തരം ദൂതന്മാര്‍ വന്നു യേശുവിനെ പരിചരിക്കുകയും ചെയ്തു.