unfoldingWord 45 - സ്തെഫാനൊസും ഫിലിപ്പൊസും
ዝርዝር: Acts 6-8
የስክሪፕት ቁጥር: 1245
ቋንቋ: Malayalam
ታዳሚዎች: General
ዓላማ: Evangelism; Teaching
Features: Bible Stories; Paraphrase Scripture
ሁኔታ: Approved
ስክሪፕቶች ወደ ሌሎች ቋንቋዎች ለመተርጎም እና ለመቅዳት መሰረታዊ መመሪያዎች ናቸው። ለእያንዳንዱ የተለየ ባህል እና ቋንቋ እንዲረዱ እና እንዲስማሙ ለማድረግ እንደ አስፈላጊነቱ ማስተካከል አለባቸው። አንዳንድ ጥቅም ላይ የዋሉ ቃላቶች እና ጽንሰ-ሐሳቦች የበለጠ ማብራሪያ ሊፈልጉ ወይም ሊተኩ ወይም ሙሉ ለሙሉ ሊተዉ ይችላሉ.
የስክሪፕት ጽሑፍ
ആദ്യ ക്രിസ്തീയ നേതാക്കന്മാരില്‍ ഉണ്ടായിരുന്ന ഒരു വ്യക്തിയുടെ പേര് സ്തെഫാനൊസ് എന്ന് ആയിരുന്നു. എല്ലാവരും തന്നെ ബഹുമാനിച്ചിരുന്നു. പരിശുദ്ധാത്മാവ് തനിക്ക് നല്ല അധികാരവും ജ്ഞാനവും നല്‍കിയിരുന്നു. സ്തെഫാനൊസ് നിരവധി അത്ഭുതങ്ങള്‍ ചെയ്തിരുന്നു. യേശുവില്‍ ആശ്രയിക്കണമെന്നു താന്‍ പഠിപ്പിച്ചപ്പോള്‍ നിരവധി ജനങ്ങള്‍ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്തു.
ഒരുദിവസം, സ്തെഫാനൊസ് യേശുവിനെക്കുറിച്ച് പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ യേശുവില്‍ വിശ്വസിക്കാത്ത ചില യഹൂദന്മാര്‍ തന്നോട് തര്‍ക്കിക്കുവാന്‍ തുടങ്ങി. അവര്‍ വളരെ കൊപിഷ്ടരാകുകയും, അതിനാല്‍ അവരുടെ മത നേതാക്കന്മാരോട് അദ്ദേഹത്തെക്കുറിച്ച് കളവായി പറയുകയും ചെയ്തു. അവര്‍ പറഞ്ഞത്, “സ്തെഫാനൊസ് മോശെയെക്കുറിച്ചും ദൈവത്തെക്കുറിച്ചും തിന്മയായ കാര്യങ്ങള്‍ സംസാരിച്ചു!” എന്നായിരുന്നു. ആയതിനാല്‍ മതനേതാക്കന്മാര്‍ സ്തെഫാനൊസിനെ ബന്ധിച്ചു മഹാപുരോഹിതന്‍റെയും ഇതര യഹൂദ നേതാക്കന്മാരുടെയും അടുക്കല്‍ കൊണ്ടുവന്നു. കൂടുതല്‍ കള്ളസാക്ഷികള്‍ കടന്നു വരികയും സ്തെഫാനൊസിനെ കുറിച്ച് കളവായി പറയുകയും ചെയ്തു.
മഹാപുരോഹിതന്‍ സ്തെഫാനൊസിനോട്, “ഈ മനുഷ്യര്‍ നിന്നെക്കുറിച്ചു പറയുന്നവ സത്യം തന്നെയല്ലേ” എന്ന് ചോദിച്ചു. സ്തെഫാനൊസ് മഹാപുരോഹിതനോട് നിരവധി കാര്യങ്ങള്‍ മറുപടിയായി പറയുവാന്‍ തുടങ്ങി. അബ്രഹാമിന്‍റെ കാലം മുതല്‍ യേശുവിന്‍റെ കാലം വരെ ദൈവം ഇസ്രയേല്‍ ജനതയ്ക്കു വേണ്ടി നിരവധി അത്ഭുതകാര്യങ്ങള്‍ ചെയ്തു. എന്നാല്‍ അവര്‍ എപ്പോഴും അനുസരണമില്ലാത്തവരായി കാണപ്പെട്ടു. സ്തെഫാനൊസ് പറഞ്ഞത്, “ജനങ്ങളായ നിങ്ങള്‍ കഠിനമുള്ളവരും ദൈവത്തിനെതിരെ മത്സരികളും ആയിരിക്കുന്നു. നിങ്ങള്‍ പരിശുദ്ധാത്മാവിനെ എപ്പോഴും എതിര്‍ക്കുന്നവരും, നമ്മുടെ പൂര്‍വ പിതാക്കന്മാരെപ്പോലെ എപ്പോഴും ദൈവത്തോട് എതിര്‍ക്കുന്നവരും അവിടുത്തെ പ്രവാചകന്മാരെ കൊല്ലുന്നവരും ആയിരിക്കുന്നു. എന്നാല്‍ നിങ്ങള്‍ അവരെക്കാള്‍ മോശമായതു ചെയ്തിരിക്കുന്നു! നിങ്ങള്‍ മശീഹയെ കൊന്നു!”
മതനേതാക്കന്മാര്‍ ഇതു കേട്ടപ്പോള്‍ വളരെ കോപിഷ്ടരായി അവരുടെ ചെവികള്‍ പൊത്തുകയും ഉച്ചത്തില്‍ ശബ്ദമിടുകയും ചെയ്തു. അവര്‍ സ്തെഫാനൊസിനെ പട്ടണത്തിനു പുറത്തേക്ക് വലിച്ചിഴയ്ക്കുകയും അവനെ കൊല്ലുവാന്തക്കവണ്ണം കല്ലെറിയുകയും ചെയ്തു.
സ്തെഫാനൊസ് മരിക്കുന്ന സമയം, ഇപ്രകാരം ഉറക്കെ പറഞ്ഞു, “യേശുവേ, എന്‍റെ ആത്മാവിനെ സ്വീകരിക്കേണമേ.” അനന്തരം താന്‍ മുഴങ്കാലില്‍ നിന്നുകൊണ്ട് പിന്നെയും, “യജമാനനേ, ഇവരുടെ ഈ പാപം ഇവര്‍ക്കെതിരായി കണക്കിടരുതേ” എന്ന് ഉറക്കെ പറയുകയും അനന്തരം മരിക്കുകയും ചെയ്തു.
ആ ദിവസം, യെരുശലേമില്‍ ഉള്ള അനേകം ജനങ്ങള്‍ യേശുവിന്‍റെ അനുഗാമികളെ പീഡിപ്പിക്കുവാന്‍ തുടങ്ങുകയും, അതിനാല്‍ വിശ്വാസികള്‍ ഇതര സ്ഥലങ്ങളിലേക്ക് ഓടിപ്പോകുകയും ചെയ്തു. എന്നാല്‍ ഇതിനു പകരമായി, അവര്‍ പോയ സ്ഥലങ്ങളിലെല്ലാം യേശുവിനെക്കുറിച്ച് പ്രസംഗിക്കുകയും ചെയ്തുവന്നു.
യെരുശലേമില്‍ ഫിലിപ്പൊസ് എന്നു പേരുള്ള ഒരു വിശ്വാസി ഉണ്ടായിരുന്നു. മറ്റുള്ള മിക്ക വിശ്വാസികളും ചെയ്തതു പോലെ താനും യെരുശലേമില്‍നിന്നും ഓടിപ്പോന്നു. താന്‍ ശമര്യയിലേക്കു പോകുകയും ചെയ്തു. അവിടെ താന്‍ ജനങ്ങള്‍ക്ക് യേശുവിനെക്കുറിച്ച് പ്രസംഗിച്ചു. അനേകര്‍ അവനെ വിശ്വസിക്കുകയും രക്ഷിക്കപ്പെടുകയും ചെയ്തു. ഒരു ദിവസം, ദൈവത്തിന്‍റെ അടുക്കല്‍നിന്ന് ഒരു ദൂതന്‍ ഫിലിപ്പൊസിന്‍റെ അടുക്കല്‍ വരികയും ഒരു പ്രത്യേക സ്ഥലത്തേക്കുള്ള വഴിയില്‍ നിര്‍ജ്ജനപ്രദേശത്തില്‍ കൂടെ നടന്നുപോകുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഫിലിപ്പൊസ് ആ വഴിയില്‍ കൂടെ പോയി. താന്‍ ആ വഴിയില്‍ കൂടെ പോകുമ്പോള്‍, ഒരു മനുഷ്യന്‍ രഥത്തില്‍ സഞ്ചരിക്കുന്നതു കണ്ടു. ഈ മനുഷ്യന്‍ എത്യോപ്യ ദേശത്തില്‍നിന്നുള്ള വളരെ പ്രധാനപ്പെട്ട ഒരു അധികാരി ആയിരുന്നു. പരിശുദ്ധാത്മാവ് ഫിലിപ്പൊസിനോട് ഈ മനുഷ്യനുമായി സംഭാഷണം ചെയ്യുവാന്‍ ആവശ്യപ്പെട്ടു.
അതുകൊണ്ട് ഫിലിപ്പൊസ് രഥത്തിനടുത്തേക്ക് പോയി. ആ എത്യോപ്യന്‍ ദൈവവചനം വായിക്കുന്നത് താന്‍ കേട്ടു. അദ്ദേഹം യെശ്ശയ്യാവ് പ്രവാചകനാല്‍ എഴുതിയ ഭാഗം വായിക്കുകയായിരുന്നു. ആ മനുഷ്യന്‍ വായിച്ചത്, “അവര്‍ അവനെ കൊല്ലുവാനുള്ള ആടിനെപ്പോലെ കൊണ്ടുപോയി, ഒരു കുഞ്ഞാടിനെപ്പോലെ ഒരു വാക്കു പോലും ഉരിയാടാതെ ഇരുന്നു. അവര്‍ അവനോട് അയോഗ്യമായ നിലയില്‍ പെരുമാറി, അവനെ ആദരിച്ചതുമില്ല. അവന്‍ അവനില്‍ നിന്ന് ജീവനെ എടുത്തു കളയുകയും ചെയ്തു.’’
ഫിലിപ്പൊസ് എത്യോപ്യനോട്, “നീ വായിക്കുന്നത് എന്തെന്ന് നിനക്ക് മനസ്സിലായോ” എന്നു ചോദിച്ചു. എത്യോപ്യന്‍ മറുപടി പറഞ്ഞത്, “ഇല്ല. ആരെങ്കിലും ഇത് എനിക്ക് വിവരിച്ചു പറയാഞ്ഞാല്‍ എനിക്കിത് മനസ്സിലാക്കുവാന്‍ കഴിയുകയില്ല. ആയതിനാല്‍ എന്‍റെ അടുക്കല്‍ ഇരിക്കുക. യെശ്ശയ്യാവ് ഇത് എന്നെക്കുറിച്ചാണോ വേറെ ആരെയെങ്കിലും കുറിച്ചാണോ എഴുതിയിരിക്കുന്നത്?”
ഫിലിപ്പൊസ് രഥത്തിനകത്ത് കയറി ഇരുന്നു. അനന്തരം താന്‍ എത്യോപ്യനോട് യെശ്ശയ്യാവ് ഇത് യേശുവിനെക്കുറിച്ച് എഴുതിയിരിക്കുന്നു എന്നു ദൈവവചനത്തിന്‍റെ മറ്റു ഭാഗങ്ങളെയും ഉദ്ധരിച്ചുകൊണ്ട് സംസാരിച്ചു. ഈ രീതിയില്‍, താന്‍ ആ മനുഷ്യനോടു യേശുവിനെക്കുറിച്ചുള്ള സുവാര്‍ത്ത പറഞ്ഞു.
ഫിലിപ്പൊസും എത്യോപ്യനും യാത്ര തുടര്‍ന്നുകൊണ്ടിരിക്കെ, അവര്‍ വെള്ളം ഉള്ള ഒരു സ്ഥലത്ത് എത്തിച്ചേര്‍ന്നു. അപ്പോള്‍ എത്യോപ്യന്‍ പറഞ്ഞത്, “നോക്കൂ! അവിടെ വെള്ളം ഉണ്ടല്ലോ! ഞാന്‍ സ്നാനം സ്വീകരിച്ചുകൂടെ?” എന്നു പറഞ്ഞു. അപ്പോള്‍ താന്‍ സാരഥിയോടു രഥം നിര്‍ത്തുവാന്‍ ആവശ്യപ്പെട്ടു.
അങ്ങനെ അവര്‍ ഇരുവരും വെള്ളത്തില്‍ ഇറങ്ങി, ഫിലിപ്പൊസ് എത്യോപ്യന് സ്നാനം നല്‍കി. അവര്‍ വെള്ളത്തില്‍നിന്ന് കര കയറിയ ഉടനെ, പരിശുദ്ധാത്മാവ് പെട്ടെന്ന് ഫിലിപ്പൊസിനെ വേറൊരു സ്ഥലത്തേക്ക് കൊണ്ടു പോയി. അവിടെ ഫിലിപ്പൊസ് ജനത്തോടു യേശുവിനെ കുറിച്ച് പറഞ്ഞുകൊണ്ടിരുന്നു.
എത്യോപ്യന്‍ തന്‍റെ ഭവനത്തിലേക്കുള്ള യാത്ര തുടര്‍ന്നുകൊണ്ടിരുന്നു. താന്‍ ഇപ്പോള്‍ യേശുവിനെ അറിഞ്ഞിരുന്നതുകൊണ്ട് സന്തോഷവാനായിരുന്നു.