unfoldingWord 27 - നല്ല ശമര്യക്കാരന്‍റെ കഥ
ዝርዝር: Luke 10:25-37
የስክሪፕት ቁጥር: 1227
ቋንቋ: Malayalam
ታዳሚዎች: General
ዘውግ: Bible Stories & Teac
ዓላማ: Evangelism; Teaching
የመጽሐፍ ቅዱስ ጥቅስ: Paraphrase
ሁኔታ: Approved
ስክሪፕቶች ወደ ሌሎች ቋንቋዎች ለመተርጎም እና ለመቅዳት መሰረታዊ መመሪያዎች ናቸው። ለእያንዳንዱ የተለየ ባህል እና ቋንቋ እንዲረዱ እና እንዲስማሙ ለማድረግ እንደ አስፈላጊነቱ ማስተካከል አለባቸው። አንዳንድ ጥቅም ላይ የዋሉ ቃላቶች እና ጽንሰ-ሐሳቦች የበለጠ ማብራሪያ ሊፈልጉ ወይም ሊተኩ ወይም ሙሉ ለሙሉ ሊተዉ ይችላሉ.
የስክሪፕት ጽሑፍ
ഒരുദിവസം, യഹൂദ ന്യായപ്രമാണത്തില്‍ വിദഗ്ധനായ ഒരുവന്‍ യേശുവിന്‍റെ അടുക്കല്‍ വന്നു. യേശു തെറ്റായ രീതിയില്‍ പഠിപ്പിക്കുന്നു എന്ന് മറ്റെല്ലാവരെയും കാണിക്കണമെന്ന് ആഗ്രഹിച്ചു . അതുകൊണ്ട് അവന്‍ ചോദിച്ചത്, “ഗുരോ, നിത്യജീവന്‍ അവകാശമാക്കുവാന്‍ ഞാന്‍ എന്തു ചെയ്യണം?” എന്നായിരുന്നു. യേശു മറുപടിയായി പറഞ്ഞത്, “ദൈവത്തിന്‍റെ പ്രമാണത്തില്‍ എന്താണ് എഴുതിയിരിക്കുന്നത്?” എന്നായിരുന്നു.
ആ മനുഷ്യന്‍ പറഞ്ഞത്, “അത് ഇപ്രകാരം പറയുന്നു, നിന്‍റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ ഹൃദയത്തോടും, പൂര്‍ണ ആത്മാവോടും, ശക്തിയോടും മനസ്സോടുംകൂടെ സ്നേഹിക്കണം!” കൂടാതെ നിന്‍റെഅയല്‍ക്കാരനെ നിന്നെപ്പോലെ സ്നേഹിക്കുക. യേശു മറുപടിയായി, “നീ പറഞ്ഞത് ശരി! നീ ഇത് ചെയ്യുന്നുവെങ്കില്‍, നിനക്ക് നിത്യജീവന്‍ ഉണ്ടാകും.”
എന്നാല്‍ ഈ ന്യായപ്രമാണ വിദഗ്ധന് ജനത്തെ താന്‍ ജീവിക്കുന്ന ജീവിതശൈലി ശരിയായത് എന്ന് കാണിക്കണമായിരുന്നു. അതുകൊണ്ട് അവന്‍ യേശുവിനോട്, “അപ്പോള്‍ ശരി, എന്‍റെ അയല്‍ക്കാരന്‍ ആര്?” എന്ന് ചോദിച്ചു.
ഒരു കഥയോടുകൂടെ യേശു ആ ന്യായപ്രമാണ വിദഗ്ധനോട് പറഞ്ഞതു, യെരുശലേമില്‍ നിന്ന് യെരിഹോവിലേക്കുള്ള പാതയില്‍ ഒരു യഹൂദന്‍ യാത്ര ചെയ്യുകയായിരുന്നു.”
“എന്നാല്‍ ചില കവര്‍ച്ചക്കാര്‍ അവനെക്കണ്ട് അക്രമിച്ചു. അവന്‍റെ പക്കല്‍ ഉണ്ടായിരുന്ന സകലവും എടുത്തു അവനെ അടിച്ച് ഏകദേശം മരിച്ചവനായി അവിടെ വിട്ടു. പിന്നീട് അവര്‍ കടന്നുകളഞ്ഞു.
“കുറെക്കഴിഞ്ഞപ്പോള്‍, ഒരു യഹൂദ പുരോഹിതന് അതേ പാതയില്‍കൂടെ നടന്നുപോകേണ്ടിവന്നു . ഈ പുരോഹിതന്‍ ആ മനുഷ്യന്‍ പാതയില്‍ കിടക്കുന്നതു കണ്ടു. അവനെക്കണ്ടപ്പോള്‍ താന്‍ പാതയുടെ മറുവശത്തേക്ക് മാറുകയും പോകുന്നത് തുടര്‍ന്നുകൊണ്ടിരുന്നു. താന്‍ പൂര്‍ണമായും ആ മനുഷ്യനെ അവഗണിച്ചു.,
“അധികം താമസിയാതെ, ഒരു ലേവ്യന്‍ അതുവഴി കടന്നുവന്നു. [ലേവ്യര്‍ ദൈവാലയത്തില്‍ പുരോഹിതന്മാര്‍ക്ക് സഹായം ചെയ്തുവന്ന യഹൂദന്മാരുടെ ഒരു ഗോത്രം ആയിരുന്നു] ഈ ലേവ്യനും മറുപുറം വഴിയായി കടന്നുപോയി. അവനും ഈ മനുഷ്യനെ അവഗണിച്ചു.
ആ വഴി അടുത്തതായി കടന്നുവന്ന മനുഷ്യന്‍ ശമര്യയില്‍ നിന്നുള്ളവന്‍ ആയിരുന്നു. [ശമര്യരും യഹൂദന്മാരും പരസ്പരം വെറുക്കുന്നവര്‍ ആയിരുന്നു]. ശമര്യക്കാരന്‍ ഈ മനുഷ്യന്‍ വഴിയില്‍ കിടക്കുന്നതു കണ്ടു, എന്നാല്‍ ഈ മനുഷ്യനോട് അയാള്‍ക്ക് ശക്തമായി മനസ്സലിവ് തോന്നി. ആയതിനാല്‍ താന്‍ ആ മനുഷ്യന്‍റെ അടുക്കല്‍ ചെന്നു അവന്‍റെ മുറിവുകള്‍ വെച്ചുകെട്ടി.
“അനന്തരം ശമര്യക്കാരന്‍ ആ മനുഷ്യനെ പൊക്കിയെടുത്ത് തന്‍റെ സ്വന്ത കഴുതപ്പുറത്ത് കയറ്റി. വഴിയോരത്തുള്ള സത്രത്തിലേക്ക് കൊണ്ടുപോയി ചേര്‍ത്തു. അവിടെ ആ മനുഷ്യന് പരിചരണം നല്‍കുന്നത് തുടര്‍ന്നു.”
“അടുത്ത ദിവസം, ശമര്യക്കാരന് അവന്‍റെ യാത്ര തുടരേണ്ടിയിരുന്നു. സത്രക്കാരന് താന്‍ കുറച്ചു പണം നല്‍കി. അവനോടു താന്‍, ഈ മനുഷ്യനെ കരുതുക. നിങ്ങള്‍ എന്തെങ്കിലും ഇതിലും അധികമായി പണം ചിലവഴിച്ചാല്‍, ഞാന്‍ തിരിച്ചു വരുമ്പോള്‍ ആ ചെലവുകള്‍ മടക്കിത്തരാം.” എന്നു പറഞ്ഞു.
തുടര്‍ന്നു ന്യായപ്രമാണ വിദഗ്ധനോട് യേശു ചോദിച്ചു, “നീ എന്തു ചിന്തിക്കുന്നു? ഈ മൂന്നു പേരില്‍ കവര്‍ച്ച ചെയ്യപ്പെട്ട് അടിക്കപ്പെട്ട മനുഷ്യന് ആരായിരുന്നു അയല്‍ക്കാരനായി കാണപ്പെട്ടത്?” അവന്‍ മറുപടി പറഞ്ഞത്, അവനോടു കരുണ കാണിച്ചവന്‍ തന്നെ” എന്നായിരുന്നു. യേശു അവനോടു, “നീയും ചെന്ന് അപ്രകാരം തന്നെ ചെയ്യുക” എന്ന് പറഞ്ഞു.