Kies 'n Taal

mic

unfoldingWord 09 - ദൈവം മോശെയെ വിളിക്കുന്നു

unfoldingWord 09 - ദൈവം മോശെയെ വിളിക്കുന്നു

Raamwerk: Exodus 1-4

Skripnommer: 1209

Taal: Malayalam

Gehoor: General

Doel: Evangelism; Teaching

Kenmerke: Bible Stories; Paraphrase Scripture

Status: Approved

Skrips is basiese riglyne vir vertaling en opname in ander tale. Hulle moet so nodig aangepas word dat hulle verstaanbaar en relevant is vir elke verskillende kultuur en taal. Sommige terme en konsepte wat gebruik word, het moontlik meer verduideliking nodig of selfs heeltemal vervang of weggelaat word.

Skripteks

യോസേഫ് മരിച്ചതിനുശേഷം, തന്‍റെ സകല ബന്ധുക്കളും ഈജിപ്തില്‍ തന്നെ വസിച്ചു. അവരും അവരുടെ സന്തതികളും അനേക വര്‍ഷങ്ങള്‍ താമസിക്കുന്നത് തുടരുകയും നിരവധി മക്കള്‍ ഉണ്ടാകുകയും ചെയ്തു. അവരെ ഇസ്രയേല്യര്‍ എന്ന് വിളിച്ചിരുന്നു.

നൂറുകണക്കിനു സംവത്സരങ്ങള്‍ക്കു ശേഷം, ഇസ്രയേല്‍ മക്കളുടെ സംഖ്യ വളരെ വര്‍ദ്ധിച്ചു. യോസേഫ് അവര്‍ക്ക് ചെയ്ത സഹായത്തിനു തക്ക നന്ദിയുള്ളവരായിരുന്നില്ല. ഇസ്രയേല്യര്‍ ധാരാളമായിരുന്നതിനാല്‍ അവരെക്കുറിച്ച് ഭയപ്പെട്ടു. ആയതിനാല്‍ ആ സമയത്തു ഈജിപ്റ്റ്‌ ഭരിച്ചിരുന്ന ഫറവോന്‍ ഇസ്രയേല്യരെ ഈജിപ്തുകാര്‍ക്ക് അടിമകള്‍ ആക്കി.

ഈജിപ്തുകാര്‍ ഇസ്രയേല്യരെ നിരവധി കെട്ടിടങ്ങളേയും മുഴുവന്‍ പട്ടണങ്ങളെപ്പോലും നിര്‍മ്മിക്കുവാന്‍ നിര്‍ബന്ധിതരാക്കി. കഠിനമായ ജോലി അവരുടെ ജീവിതം ദുസ്സഹമാക്കി, എന്നാല്‍ ദൈവം അവരെ അനുഗ്രിക്കുകയും, അവര്‍ക്ക് ഏറ്റവും കൂടുതല്‍ മക്കള്‍ ജനിക്കുകയും ചെയ്തു.

ഇസ്രയേല്യര്‍ക്കു നിരവധി കുഞ്ഞുങ്ങള്‍ ജനിക്കുന്നു എന്ന് ഫറവോന്‍ കണ്ടപ്പോള്‍, സകല ഇസ്രയേല്യ ശിശുക്കളെയും നൈല്‍ നദിയില്‍ എറിഞ്ഞു കൊന്നു കളയുവാന്‍ കല്‍പിച്ചു.

ഒരു ഇസ്രയേല്യ സ്ത്രീ ഒരു ആണ്‍കുഞ്ഞിനു ജന്മം നല്‍കി. അവളും തന്‍റെ ഭര്‍ത്താവും ആ കുഞ്ഞിനെ അവരാല്‍ കഴിയുന്നിടത്തോളം ഒളിപ്പിച്ചു.

ആ ആണ്‍കുട്ടിയുടെ മാതാപിതാക്കന്മാര്‍ക്ക് തുടര്‍ന്നു അവനെ ഒളിപ്പിച്ചു വെക്കുവാന്‍ കഴിയാതിരുന്നതു കൊണ്ട്, അവര്‍ അവനെ ഒരു ഒഴുകുന്ന കൂടയില്‍, നൈല്‍ നദിയിലെ ഞാങ്ങണയുടെ ഇടയില്‍, അവന്‍ കൊല്ലപ്പെടുന്നതില്‍ നിന്നും രക്ഷിപ്പാന്‍ വേണ്ടി വെച്ചു. തന്‍റെ മൂത്ത സഹോദരി അവന് എന്തു സംഭവിക്കുമെന്ന് കാണുവാനായി നോക്കിനിന്നു.

ഫറവോന്‍റെ ഒരു മകള്‍ ആ കൂട കാണുകയും അതിനകത്തേക്ക് നോക്കുകയും ചെയ്തു. അവള്‍ ആ കുഞ്ഞിനെ കണ്ടപ്പോള്‍, അവള്‍ അവനെ സ്വന്തം മകനായി എടുത്തു. ആ കുഞ്ഞിന്‍റെ സ്വന്തം അമ്മയാണെന്ന് തിരിച്ചറിയാതെ കുഞ്ഞിനെ പരിചരിക്കേണ്ടതിനു ഒരു ഇസ്രയേല്യ സ്ത്രീയെ കൂലിക്ക് നിര്‍ത്തി. കുട്ടി വലുതാകുകയും അവനു അമ്മയുടെ മുലപ്പാല്‍ ആവശ്യമില്ല എന്നായപ്പോള്‍ ഫറവോന്‍റെ മകള്‍ക്ക് തിരികെ നല്‍കുകയും അവള്‍ അവനു മോശെ എന്ന് പേരിടുകയും ചെയ്തു.

മോശെ വളര്‍ന്നപ്പോള്‍, ഒരു ദിവസം, ഒരു ഈജിപ്തുകാരന്‍ ഒരു ഇസ്രയേല്യ അടിമയെ അടിക്കുന്നതു കണ്ടു. മോശെ തന്‍റെ സഹ ഇസ്രയേല്യനെ രക്ഷിക്കുവാന്‍ ശ്രമിച്ചു.

ആരുംതന്നെ കാണുകയില്ല എന്ന് ചിന്തിച്ചുകൊണ്ട് മോശെ ഈജിപ്ത്കാരനെ കൊന്നു അവന്‍റെ ശരീരം മറവു ചെയ്തു. എന്നാല്‍ മോശെ ചെയ്ത പ്രവൃത്തി ആരോ കണ്ടു.

മോശെ ചെയ്തത് ഫറവോന്‍ അറിഞ്ഞു. താന്‍ അവനെ കൊല്ലുവാന്‍ ശ്രമിച്ചു, എന്നാല്‍ മോശെ ഈജിപ്തില്‍ നിന്നും നിര്‍ജ്ജനസ്ഥലത്തേക്ക് ഓടിപ്പോയി. ഫറവോന്‍റെ പടയാളികള്‍ക്ക് അവനെ കണ്ടുപിടിക്കുവാന്‍ സാധിച്ചില്ല.

മോശെ ഈജിപ്തില്‍ നിന്നും വളരെ ദൂരെ മരുഭൂമിയില്‍ ആട്ടിടയനായി തീര്‍ന്നു. അവന്‍ ആ സ്ഥലത്തുനിന്നും ഒരു സ്ത്രീയെ വിവാഹം കഴിക്കുകയും രണ്ടു പുത്രന്മാര്‍ ഉണ്ടാകുകയും ചെയ്തു.

മോശെ തന്‍റെ അമ്മായപ്പന്‍റെ ആടുകളെ പരിപാലിക്കുകകയായിരുന്നു. ഒരു ദിവസം, ഒരു മുള്‍ച്ചെടി നശിക്കാതെ കത്തിക്കൊണ്ടിരിക്കുന്ന ഒരു കാഴ്ച കണ്ടു. അത് എന്തെന്ന് കാണുവാനായി താന്‍ മുള്‍ച്ചെടിയുടെ അടുക്കലേക്കു ചെന്നു. താന്‍ അടുത്തു ചെന്നപ്പോള്‍ ദൈവം അവനോടു സംസാരിച്ചു. അവിടുന്ന് അരുളിച്ചെയ്തത്, “മോശെ, നിന്‍റെ പാദരക്ഷകള്‍ അഴിച്ചുമാറ്റുക. നീ ഒരു വിശുദ്ധ സ്ഥലത്തു നില്‍ക്കുന്നു” എന്നായിരുന്നു.

ദൈവം അരുളിച്ചെയ്തത്, “ഞാന്‍ എന്‍റെ ജനത്തിന്‍റെ കഷ്ടതകള്‍ കണ്ടു. യിസ്രായേല്‍ മക്കളെ ഈജിപ്തിലെ അവരുടെ അടിമത്വത്തില്‍നിന്നും കൊണ്ടുവരുവാന്‍ നിനക്ക് കഴിയേണ്ടതിനു ഞാന്‍ നിന്നെ ഫറവോന്‍റെ അടുക്കലേക്ക് അയക്കും. അബ്രഹാം, ഇസഹാക്ക്, യാക്കോബ് എന്നിവരോട് വാഗ്ദത്തം ചെയ്ത കനാന്‍ ദേശം ഞാന്‍ അവര്‍ക്കു കൊടുക്കും.

മോശെ ചോദിച്ചത്, “എന്നെ ആര് അയച്ചു എന്ന് ജനം അറിയുവാന്‍ ആഗ്രഹിച്ചാല്‍ ഞാന്‍ എന്തു പറയണം?” എന്നായിരുന്നു. അതിനു ദൈവം മറുപടിയായി, “ഞാന്‍ ആകുന്നവന്‍ ഞാന്‍ ആകുന്നു. അവരോടു പറയുക ‘ഞാന്‍ ആകുന്നവന്‍ എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു എന്നു പറയുക. കൂടാതെ അവരോടു പറയുക, ‘ഞാന്‍ യഹോവ, നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരായ അബ്രഹാം, യിസഹാക്ക്, യാക്കോബ് എന്നിവരുടെ ദൈവമായ യഹോവ ഞാന്‍ ആകുന്നു. ആദിയായവരുടെ ദൈവം തന്നെ’ ഇത് എന്നെന്നേക്കുമുള്ള എന്‍റെ പേര് ആകുന്നു.

തനിക്കു നന്നായി സംസാരിക്കുവാന്‍ കഴിവില്ല എന്നതിനാല്‍ മോശെ ഫറവോന്‍റെ അടുക്കല്‍ പോകു വാന്‍ ഭയപ്പെട്ടു, അതിനാല്‍ അവനെ സഹായിക്കേണ്ടതിനു അവന്‍റെ സഹോദരനായ അഹരോനെ ദൈവം അയച്ചു.

Verwante inligting

Woorde van Lewe - GRN het oudio-evangelieboodskappe in duisende tale wat Bybelgebaseerde boodskappe bevat oor verlossing en Christelike lewe.

Choosing the audio or video format to download - What audio and video file formats are available from GRN, and which one is best to use?

Copyright and Licensing - GRN shares its audio, video and written scripts under Creative Commons